ETV Bharat / state

വന്യമൃഗശല്യം; കോതമംഗലം ഡിഎഫ്ഒ ഓഫീസിലേക്ക് മാർച്ചും ധര്‍ണയും

കേരള കോൺഗ്രസ് നേതാവ് പി.ജെ.ജോസഫ് ധർണ ഉദ്ഘാടനം ചെയ്‌തു

കോതമംഗലം ഡിഎഫ്ഒ ഓഫീസ്  ഡിഎഫ്ഒ ഓഫീസ് മാർച്ച്  വന്യമൃഗശല്യം മാർച്ച്  kerala congress march  dfo office
വന്യമൃഗശല്യം; കോതമംഗലം ഡിഎഫ്ഒ ഓഫീസിലേക്ക് മാർച്ച് നടത്തി
author img

By

Published : Jan 23, 2020, 5:40 PM IST

എറണാകുളം: കോതമംഗലം മേഖലയിലെ വനാതിർത്തികളില്‍ വന്യമൃഗശല്യത്തില്‍ നിന്നും കർഷകരുടെ കൃഷിയിടങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് എമ്മിന്‍റെ നേതൃത്വത്തിൽ കോതമംഗലം ഡിഎഫ്ഒ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. കേരള കോൺഗ്രസ് നേതാവ് പി.ജെ.ജോസഫ് ധർണ ഉദ്ഘാടനം ചെയ്‌തു.

കാര്‍ഷിക ഉല്‍പന്നങ്ങൾക്ക് ന്യായമായ വില പോലും കിട്ടാത്ത സാഹചര്യം നിലനിൽക്കുമ്പോഴാണ് കർഷകരുടെ ജീവനും സ്വത്തിനും ഭീഷണിയായി വന്യമൃഗശല്യം വര്‍ധിക്കുന്നതെന്ന് പി.ജെ.ജോസഫ് പറഞ്ഞു. വനാതിർത്തികളിൽ കിടങ്ങ് കുഴിച്ച് ഫെൻസിങ് നിർമിക്കണമെന്നും കർഷകരോട് മനുഷ്യത്വപരമായ സമീപനം അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പതിനായിരക്കണക്കിന് കർഷകരെ ബാധിക്കുന്ന ഈ പ്രശ്‌നം നിയമസഭയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസ്(എം) കോതമംഗലം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെഎസ്ആർടിസി ജങ്‌ഷനിൽ നിന്നും ആരംഭിച്ച മാർച്ച് ഡിഎഫ്ഒ ഓഫീസിന് മുന്നിൽ പൊലീസ് തടഞ്ഞു. നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത ധർണയിൽ നിയോജക മണ്ഡലം പ്രസിഡന്‍റ് എ.ടി.പൗലോസ് അധ്യക്ഷത വഹിച്ചു.

വന്യമൃഗശല്യം; കോതമംഗലം ഡിഎഫ്ഒ ഓഫീസിലേക്ക് മാർച്ച് നടത്തി

കോതമംഗലം താലൂക്കിലെ വനാതിർത്തി പങ്കിടുന്ന കുട്ടമ്പുഴ, കീരംപാറ, പിണ്ടിമന, കവളങ്ങാട്, കോട്ടപ്പടി പഞ്ചായത്തുകളിലെ നിരവധി കർഷകരാണ് വന്യമൃഗശല്യം മൂലം ദുരിതമനുഭവിക്കുന്നത്.

Intro:Body:കോതമംഗലം - കോതമംഗലം മേഖലയിലെ വനാതിർത്തികളിലെ കർഷകരുടെ കൃഷിയിടങ്ങളെ വന്യമൃഗശല്യം ങ്ങളിൽ നിന്ന് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് (M) -ന്റെ നേതൃത്വത്തിൽ കോതമംഗലം ഡി എഫ് ഒ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി; മുൻ മന്ത്രി പി ജെ ജോസഫ് ധർണ ഉദ്ഘാടനം ചെയ്തു. 
      കാർഷിക ഉത്പന്നങ്ങൾക്ക് ന്യായമായ വില പോലും കിട്ടാത്ത സാഹചര്യം നിലനിൽക്കുമ്പോഴാണ് കർഷകരുടെ ജീവനും സ്വത്തിനും ഭീഷണിയായി വന്യമൃഗശല്യം കൊടുമ്പിരിക്കൊണ്ടിരുന്നതെന്ന് കേരള കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ പി ജെ ജോസഫ് പറഞ്ഞു. വനാതിർത്തികളിൽ ട്രഞ്ച് കുഴിച്ച് ഫെൻസിങ് നിർമ്മിക്കണമെന്നും, കർഷകരോട് മനുഷ്യത്വപരമായ സമീപനം അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും ഉദ്ഘാടനപ്രസംഗത്തിൽ പി ജെ ജോസഫ് ആവശ്യപ്പെട്ടു. പതിനായിരക്കണക്കിന് കർഷകരെ ബാധിക്കുന്ന ഈ പ്രശ്നം നിയമസഭയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
         കോതമംഗലം താലൂക്കിലെ വനാതിർത്തി പങ്കിടുന്ന കുട്ടമ്പുഴ, കീരംപാറ, പിണ്ടിമന, കവളങ്ങാട്, കോട്ടപ്പടി പഞ്ചായത്തുകളിലെ ആയിരക്കണക്കിന് കർഷകരാണ് വന്യമൃഗശല്യം മൂലം ദുരിതമനുഭവിക്കുന്നത്. ഇതു വരെ ആനകൾ എത്തിയിട്ടില്ലാത്ത ജനസാന്ദ്രതയുള്ള തട്ടേക്കാട് - പുന്നേക്കാട് ഭാഗത്ത് കഴിഞ്ഞ ഒരു മാസമായി ആന ശല്യം മൂലം കർഷകർ കൃഷി ഉപേഷിക്കേണ്ട ഗതികേടിലാണ്. പന്നി, കുരങ്ങ് തുടങ്ങിയവ കൃഷിയിടങ്ങളിൽ നാശം വിതക്കുന്നത് തുടരുന്നതിനിടയിലാണ് ഇവിടെ കാട്ടാനകളുടെ വിളയാട്ടവും ആരംഭിച്ചത്. ഇതാണ് പ്രദേശവാസികളെ ചൊടിപ്പിക്കുകയും സമരരംഗത്തിറങ്ങാൻ കാരണമാകുകയും ചെയ്തത്.                    കേരള കോൺഗ്രസ് എം കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കെഎസ്ആർടിസി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് ഡിഎഫ് ഒ ഓഫീസിനുമുന്നിൽ പോലീസ് തടയുകയായിരുന്നു. നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത ധർണയിൽ നിയോജക മണ്ഡലം പ്രസിഡണ്ട് AT പൗലോസ് അധ്യക്ഷതവഹിച്ചു.Conclusion:kothamangalam
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.