ETV Bharat / state

മത്സ്യബന്ധന മേഖലയ്ക്ക് ബജറ്റിൽ അവഗണനയെന്ന് മത്സ്യതൊഴിലാളി ഐക്യ വേദി - കേരള ബജറ്റ് 2021

മത്സ്യബന്ധന മേഖലയുടെ അടിസ്ഥാന വികസനത്തിന് നിരവധി കാര്യങ്ങൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഒന്നും തന്നെ ബജറ്റിൽ ചർച്ച ചെയ്യാത്തത് പ്രതിഷേധാർഹമാണെന്നും ചാൾസ് ജോർജ്

kerala budget news  kerala budget 2021  kerala budget criticisms  കേരള ബജറ്റ് വാർത്തകൾ  കേരള ബജറ്റ് 2021  കേരള ബജറ്റ് പോരായ്മകൾ
മത്സ്യബന്ധന മേഖലയിലയോട് ബജറ്റിൽ അവഗണനയെന്ന് മത്സ്യതൊഴിലാളി ഐക്യ വേദി
author img

By

Published : Jan 15, 2021, 10:21 PM IST

എറണാകുളം: മത്സ്യ വരൾച്ചാ പാക്കേജ് അനുവദിക്കുകയോ ഇതിന് വേണ്ടി ബജറ്റിൽ വിഹിതം നീക്കിവെക്കുകയോ ചെയ്യാത്തത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് മത്സ്യതൊഴിലാളി ഐക്യ വേദി സംസ്ഥാന പ്രസിഡന്‍റ് ചാൾസ് ജോർജ്. പ്രതിസന്ധിക്കാലത്ത് ക്ഷേമത്തിനും വികസനത്തിനും ഊന്നൽ നൽകുന്ന ബജറ്റാണ് മന്ത്രി തോമസ് ഐസക് അവതരിപ്പിച്ചത്. എന്നാൽ, പ്രതിസന്ധി നിറഞ്ഞ മത്സ്യബന്ധന മേഖലയിലെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാൻ ബജറ്റിന് കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മത്സ്യബന്ധന മേഖലയ്ക്ക് ബജറ്റിൽ അവഗണനയെന്ന് മത്സ്യതൊഴിലാളി ഐക്യ വേദി

ഉത്പാദന രംഗത്തെ കുറവുകളാണ് മത്സ്യബന്ധന മേഖല അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം. കഴിഞ്ഞ ആറ് വർഷമായി കേരളത്തിലെ മത്സ്യോത്പാദന മേഖല വലിയ തകർച്ച നേരിടുകയാണ്. ഇത് മത്സ്യബന്ധന സമൂഹത്തെയാകെ ഒരു സാമൂഹ്യ ദുരന്തത്തിന്‍റെ വക്കിലാണ് എത്തിച്ചിരിക്കുന്നത്. മത്സ്യബന്ധന മേഖലയുടെ അടിസ്ഥാന വികസനത്തിന് നിരവധി കാര്യങ്ങൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഒരേ ഹാർബറുകളിൽ എത്തുന്ന മത്സ്യം സംസ്ക്കരിച്ച് വീടുകളിൽ എത്തിക്കുന്നതിനെ കുറിച്ച് സർക്കാർ പറഞ്ഞിരുന്നു. ഇതിന് വേണ്ടി നിയമ നിർമാണവും നടത്തിയിരുന്നു. പക്ഷെ അതിനു വേണ്ടി ബജറ്റിൽ പൈസ വകയിരുത്താത്തത് അനുവദിക്കാനാവില്ല.

വേമ്പനാട്ട് കായലിന്‍റെ സംരക്ഷണത്തിന് വേണ്ടിയുളള നിർദേശങ്ങളൊന്നും ബജറ്റിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മധ്യകേരളത്തിലെ മത്സ്യബന്ധന സമൂഹത്തിന്‍റെ പ്രധാന ആവശ്യമായ കാളുമുക്ക് ഹാർബറിന്‍റെ വികസനത്തിനും പണം വകയിരുത്താത് പ്രതിഷേധാർഹമാണന്ന് അദ്ദേഹം കൂട്ടിചേർത്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.