ETV Bharat / state

Karuvannur Bank Scam: ചോദ്യം ചെയ്യലിന് ഹാജരായില്ല, കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ എ സി മൊയ്‌തീന്‌ വീണ്ടും നോട്ടിസ് നൽകാനൊരുങ്ങി ഇഡി

author img

By ETV Bharat Kerala Team

Published : Sep 20, 2023, 10:01 AM IST

AC Moideen Karuvannur Bank Scam: ചൊവ്വാഴ്‌ച ചോദ്യം ചെയ്യലിന് ഹാജരാകാത്ത സാഹചര്യത്തിലാണ് എ സി മൊയ്‌തീന് ഇഡി വീണ്ടും നോട്ടിസ് നല്‍കാന്‍ ഒരുങ്ങുന്നത്.

Karuvannur Cooperative Bank Fraud Case  ED Again Sends Notice To AC Moideen  Karuvannur Cooperative Bank Fraud Case ED Notice  AC Moideen Karuvannur Bank Scam  Karuvannur Cooperative Bank Fraud Case ED Raid  കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്‌  എസി മൊയ്‌തീന്‌ വീണ്ടും ഇഡി നോട്ടീസ് നൽകും  ചോദ്യം ചെയ്യലിന് ഹാജരാകാതെ എസി മൊയ്‌തീൻ  എസി മൊയ്‌തീന് ഇഡിയുടെ നോട്ടീസ്  പത്ത് മണിക്കൂറോളം എസി മൊയ്‌തീനെ ഇഡി ചോദ്യം ചെയ്‌തു  അന്വേഷണവുമായി സഹകരിക്കുമെന്ന് എസി മൊയ്‌തീൻ
Karuvannur Cooperative Bank Fraud Case

എറണാകുളം : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാവും മുൻ മന്ത്രിയുമായ എ സി മൊയ്‌തീൻ എംഎൽഎയ്ക്ക് വീണ്ടും ഇഡി നോട്ടിസ് നൽകും (Karuvannur Cooperative Bank Fraud Case). ചൊവ്വാഴ്‌ച ചോദ്യം ചെയ്യലിന് ഹാജരാകാത്ത സാഹചര്യത്തിൽ ഉടൻ നോട്ടിസ് നൽകി വിളിപ്പിക്കാനാണ് ഇഡിയുടെ നീക്കം (ED Again Sends Notice To AC Moideen).

19-ാം തീയതി ഹാജരാകാൻ ഇഡി നേരത്തെ നോട്ടിസ് നൽകിയിരുന്നു. എന്നാൽ നിയമസഭ സമാജികർക്കുള്ള പരിശീലന പരിപാടിയിൽ പങ്കെടുക്കേണ്ടതിനാൽ ഹാജരാകാൻ കഴിയില്ലന്ന് എ സി മൊയ്‌തീൻ ഇഡിയെ ഇമെയിൽ വഴി അറിയിക്കുകയായിരുന്നു.

അതേസമയം അന്വേഷണവുമായി സഹകരിക്കുമെന്നും ഇഡി നിർദേശിക്കുന്ന മറ്റൊരു ദിവസം ഹാജരാകാമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്‌ച പത്ത് മണിക്കൂറോളം എ സി മൊയ്‌തീനെ ഇഡി ചോദ്യം ചെയ്‌തിരുന്നു. അദ്ദേഹം നൽകിയ മൊഴികൾ വിശകലനം ചെയ്‌താണ് വീണ്ടും ചോദ്യം ചെയ്യുന്നത്.

ഇതോടൊപ്പം കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന നിരവധി പേരെയും ഇഡി ചോദ്യം ചെയ്‌തിരുന്നു. ഇതേ കേസുമായി ബന്ധപ്പെട്ട് എറണാകുളം, തൃശൂർ ജില്ലകളിൽ ഒമ്പതിടങ്ങളിലായി ഇഡി നടത്തിയ മിന്നൽ പരിശോധനയിൽ അനധികൃതമായി സൂക്ഷിച്ച പണവും നിരവധി രേഖകളും ഇഡി പിടിച്ചെടുത്തിട്ടുണ്ട്. കരുവന്നൂർ ബാങ്കിൽ 150 കോടിയിലധികം രൂപയുടെ തട്ടിപ്പാണ് നടന്നതെന്ന് ഇഡി വ്യക്തമാക്കി.

അയ്യന്തോൾ സർവീസ് സഹകരണ ബാങ്ക്, തൃശൂർ സർവീസ് സഹകരണ ബാങ്ക്, എസ്‌ടി ജ്വല്ലറി, ജ്വല്ലറി ഉടമ സുനിൽ കുമാറിൻ്റെ വീട്, മൂന്ന് ആധാരമെഴുത്തുകാരുടെ സ്ഥാപനങ്ങൾ, ബാങ്കിൽ കോടികളുടെ കുടിശിക വരുത്തിയ ബിനാമിയെന്ന് സംശയിക്കുന്ന അനിൽകുമാറിന്‍റെ വീട്, ഇഡി അറസ്‌റ്റു ചെയ്‌ത പിപി കിരണിന്‍റെ സുഹൃത്തായ ഹോട്ടൽ വ്യവസായി ദീപക് സത്യപാലൻ്റെ കൊച്ചിയിലെ വീട് എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.

സുനിൽ കുമാറിന്‍റെ വീട്ടുവളപ്പിൽ നിന്ന് 800 ഗ്രാം സ്വർണവും 5.5 ലക്ഷം രൂപയും കണ്ടെടുത്തതായി ഇഡി അറിയിച്ചിരുന്നു. അറസ്‌റ്റിലായ പ്രതി സതീഷിന് സുനിൽ കുമാറിന്‍റെ ജ്വല്ലറിയിൽ നിക്ഷേപമുള്ളതായാണ് ഇഡി സംശയിക്കുന്നത്. ബിനാമി അനിൽകുമാറിന്‍റെ വീട്ടിൽ നിന്ന് 15 കോടി രൂപ വിലമതിക്കുന്ന അഞ്ച് വസ്‌തുവകകളുടെ രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. കൊച്ചിയിലെ വ്യവസായി ദീപകിന്‍റെ വീട്ടിൽ നിന്ന് അഞ്ച് കോടി രൂപ വിലമതിക്കുന്ന രേഖകളും പിടിച്ചെടുത്തിരുന്നു.

ആധാരം എഴുത്തുകാരുടെ ഓഫിസിൽ നിന്നും സതീഷ് കുമാർ ഇടപാട് നടത്തിയ 25 ഓളം വസ്‌തുവകകളുടെ രേഖകള്‍ കണ്ടെത്തിയതായും ഇഡി അറിയിച്ചു. അതേസമയം അയ്യന്തോൾ സർവീസ് സഹകരണ ബാങ്കിലും തൃശൂർ സർവീസ് സഹകരണ ബാങ്കിലും നടത്തിയ വിശദമായ പരിശോധനയിൽ ക്രമക്കേടുകളൊന്നും കണ്ടത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

ALSO READ:കരുവന്നൂർ ബാങ്ക് തട്ടിപ്പ് : സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി മാറ്റി

അതേസമയം, കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹർജി ഹൈക്കോടതി പിന്നീട് പരിഗണിക്കാനായി മാറ്റി. സിബിഐ അന്വേഷണത്തെ എതിർത്ത് സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.