ETV Bharat / state

Karuvannur Bank Scam Accused Remanded : കരുവന്നൂർ ബാങ്ക് തട്ടിപ്പ് : അരവിന്ദാക്ഷനും ജിൽസും റിമാന്‍ഡില്‍, കസ്‌റ്റഡിയില്‍ ആവശ്യപ്പെട്ട് ഇഡി - പി ആർ അരവിന്ദാക്ഷനും എസി മൊയ്‌തീനും തമ്മിലെന്ത്

CPM Leader And Accountant Remanded On Karuvannur Bank Scam: എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌ത ഇരുവരെയും പ്രത്യേക സിബിഐ കോടതിയാണ് പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌തത്

Karuvannur Bank Scam Accused Remand  Karuvannur Bank Scam ED Remand Report  Karuvannur Bank Scam and CPM  CPM Leaders Facing ED Investigation  Karuvannur Bank Scam and AC Moideen  കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ അറസ്‌റ്റുകള്‍  അരവിന്ദാക്ഷനും ജിൽസും റിമാന്‍ഡില്‍  കരുവന്നൂർ ബാങ്ക് തട്ടിപ്പില്‍ ഇഡി കണ്ടെത്തല്‍  പി ആർ അരവിന്ദാക്ഷനും എസി മൊയ്‌തീനും തമ്മിലെന്ത്  പ്രതികളെ കസ്‌റ്റഡിയില്‍ ആവശ്യപ്പെട്ട് ഇഡി
Karuvannur Bank Scam Accused Remand
author img

By ETV Bharat Kerala Team

Published : Sep 26, 2023, 11:02 PM IST

എറണാകുളം : കരുവന്നൂർ ബാങ്ക് തട്ടിപ്പ് (Karuvannur Bank Scam) കേസിൽ അറസ്‌റ്റിലായ സിപിഎം (CPM) പ്രാദേശിക നേതാവും വടക്കാഞ്ചേരി നഗരസഭ (Wadakkanchery Municipality) കൗൺസിലറുമായ പി ആർ അരവിന്ദാക്ഷൻ (PR Aravindakshan), കരുവന്നൂർ ബാങ്ക് മുൻ അക്കൗണ്ടന്‍റ് സി.കെ ജിൽസ് എന്നിവർ റിമാന്‍ഡില്‍. എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് (Enforcement Directorate) അറസ്‌റ്റ് ചെയ്‌ത ഇരുവരെയും പിഎംഎൽഎ കേസ് (കള്ളപ്പണം വെളുപ്പിക്കല്‍) പരിഗണിക്കുന്ന പ്രത്യേക സിബിഐ കോടതിയാണ് (CBI Special Court) പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌തത്.

Karuvannur Bank Scam Accused Remand  Karuvannur Bank Scam ED Remand Report  Karuvannur Bank Scam and CPM  CPM Leaders Facing ED Investigation  Karuvannur Bank Scam and AC Moideen  കരുവന്നൂർ ബാങ്ക് തട്ടിപ്പിലെ അറസ്‌റ്റുകള്‍  അരവിന്ദാക്ഷനും ജിൽസും റിമാന്‍ഡില്‍  കരുവന്നൂർ ബാങ്ക് തട്ടിപ്പില്‍ ഇഡി കണ്ടെത്തല്‍  പി ആർ അരവിന്ദാക്ഷനും എസി മൊയ്‌തീനും തമ്മിലെന്ത്  പ്രതികളെ കസ്‌റ്റഡിയില്‍ ആവശ്യപ്പെട്ട് ഇഡി
കരുവന്നൂർ ബാങ്ക് തട്ടിപ്പില്‍ ഇഡി റിമാന്‍ഡ് റിപ്പോര്‍ട്ട്

റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ എന്തെല്ലാം: അറസ്‌റ്റിലായ പി ആർ അരവിന്ദാക്ഷന് കരുവന്നൂർ ബാങ്കിൽ അമ്പത് ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപമുണ്ട്. ഈ പൈസ ഒന്നാം പ്രതി സതീഷ് കുമാർ വഴി ലഭിച്ചതാണെന്നും പണത്തിന്‍റെ സ്രോതസ് തെളിയിക്കാൻ അരവിന്ദാക്ഷന് കഴിഞ്ഞിട്ടില്ലെന്നും ഇഡി കോടതിയെ അറിയിച്ചു. അന്വേഷണവുമായി പി ആർ അരവിന്ദാക്ഷൻ സഹകരിച്ചില്ലെന്നും ഇഡി ആരോപിച്ചു. മറ്റ് രണ്ട് ബാങ്കുകളില്‍ കൂടി അരവിന്ദാക്ഷന് അക്കൗണ്ട് ഉണ്ടായിരുന്നു. 2015 മുതൽ 2017 വരെ അക്കൗണ്ടുകൾ വഴി കോടികളുടെ ഇടപാടുകൾ നടന്നതായും റിമാന്‍ഡ് റിപ്പോർട്ടിൽ ഇഡി വ്യക്തമാക്കി.

അരവിന്ദാക്ഷന് ഉന്നത രാഷ്ട്രീയ നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. ഇയാൾ സാക്ഷികളെ ഭീഷണിപ്പെടുത്തിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഒന്നാം പ്രതി സതീഷ് കുമാറിന്‍റെ പിടിച്ചെടുത്ത ഫോണിൽ നിന്നും പി ആർ അരവിന്ദാക്ഷനെതിരായ തെളിവുകൾ ലഭിച്ചിട്ടുണ്ട്. പ്രതി കള്ളപ്പണം വെളുപ്പിക്കൽ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടതായി അന്വേഷണത്തിൽ തെളിഞ്ഞെന്നും ഇഡി റിമാന്‍ഡ് റിപ്പോർട്ടിൽ വ്യക്തമാക്കി.

കസ്‌റ്റഡി അപേക്ഷയുമായി ഇഡി : എന്നാല്‍ പ്രതികളെ മൂന്ന് ദിവസത്തെ കസ്‌റ്റഡിയിൽ ആവശ്യപ്പെട്ട് ഇഡി കോടതിയിൽ കസ്‌റ്റഡി അപേക്ഷ സമർപ്പിച്ചു. ഇത് കോടതി ബുധനാഴ്‌ച പരിഗണിക്കും. പി ആർ അരവിന്ദാക്ഷന്‍റെ ജാമ്യാപേക്ഷയും കോടതി നാളെ (27.09.2023) പരിഗണിക്കും. അന്വേഷണവുമായി സഹകരിച്ചിട്ടുണ്ടെന്നും ഏട്ടുതവണ ചോദ്യം ചെയ്യലിന് ഹാജരായതായും ഇദ്ദേഹം ജാമ്യാപേക്ഷയിൽ വ്യക്തമാക്കി.

താൻ തെറ്റൊന്നും ചെയ്‌തിട്ടില്ലെന്നും തന്നെ കേസിൽ കുടുക്കുകയാണെന്നും ഇഡി ഓഫിസിൽ വച്ച് പി ആർ അരവിന്ദാക്ഷൻ പ്രതികരിച്ചു. തനിക്കെതിരായ നടപടി രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തന്നെ മർദിച്ചതിനെ തുടർന്നാണ് ഇഡിക്കെതിരെ പരാതി നൽകിയത്. ഇഡി തന്നോട് പ്രതികാരം ചെയ്യുകയാണെന്നും അരവിന്ദാക്ഷൻ ആരോപിച്ചു.

അതേസമയം തൃശൂരിൽ നിന്നും കസ്റ്റഡിയിലെടുത്താണ് അരവിന്ദാക്ഷനെ കൊച്ചിയിലെ ഇഡി ഓഫിസിലെത്തിച്ചത്. വൈദ്യപരിശോധന ഉൾപ്പടെ പൂർത്തിയാക്കിയ ശേഷമാണ് കോടതിയിൽ ഹാജരാക്കിയത്. നേരത്തെ പല തവണ പി ആർ അരവിന്ദാക്ഷനെ ഇഡി ചോദ്യം ചെയ്‌ത് വിട്ടയച്ചിരുന്നു. ഇഡിക്കെതിരെ അരവിന്ദാക്ഷൻ പൊലീസിൽ പരാതി നൽകിയ സാഹചര്യത്തിലാണ് വേഗത്തിൽ അറസ്‌റ്റിലേക്ക് നീങ്ങിയതെന്നാണ് സൂചന.

അറസ്‌റ്റിലേക്ക് ഇങ്ങനെ : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡി അറസ്‌റ്റ് ചെയ്യുന്ന മൂന്നാമത്തെ വ്യക്തിയാണ് പി ആർ അരവിന്ദാക്ഷൻ. അത്താണി ലോക്കൽ കമ്മിറ്റി അംഗമായ അദ്ദേഹം ഈ കേസിൽ ആദ്യമായി അറസ്‌റ്റിലാകുന്ന സിപിഎം പ്രാദേശിക നേതാവാണ്. അരവിന്ദാക്ഷന്‍റെ അറസ്‌റ്റിന് പിന്നാലെയാണ് കരുവന്നൂർ ബാങ്ക് മുൻ അക്കൗണ്ടന്‍റ് സി കെ ജിൽസിനെയും ഇഡി അറസ്‌റ്റ് ചെയ്‌തത്.

ചൊവ്വാഴ്‌ച രാവിലെ മുതൽ ജിൽസിനെ ഇഡി ചോദ്യം ചെയ്‌ത് വരികയായിരുന്നു. കരുവന്നൂർ ബാങ്കിലെ തട്ടിപ്പുകളെ കുറിച്ച് ജിൽസിന് അറിവുണ്ടായിരുന്നു. പ്രതികളെ സഹായിച്ചതായും ഇഡി ആരോപിക്കുന്നുണ്ട്. ഇയാൾ ചോദ്യം ചെയ്യലുമായി സഹകരിക്കുകയോ, അറിയാവുന്ന കാര്യങ്ങൾ വ്യക്തമാക്കുകയോ ചെയ്തിട്ടില്ലെന്നും ഈയൊരു സാഹചര്യത്തിലാണ് അറസ്‌റ്റ് ചെയ്‌തതെന്നും ഇഡി വ്യക്തമാക്കി.

ചോദ്യം ചെയ്യുന്നവരില്‍ ഇവരും : കരുവന്നൂർ കേസിൽ ഇഡിയുടെ അന്വേഷണ പരിധിയിലുള്ള സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും കേരള ബാങ്ക് വൈസ് പ്രസിഡന്‍റുമായ എം കെ കണ്ണൻ, എ സി മൊയ്‌തീൻ എന്നിവരുമായി അടുത്ത ബന്ധമുള്ള വ്യക്തി കൂടിയാണ് അറസ്‌റ്റിലായ പി ആർ അരവിന്ദാക്ഷൻ. എം കെ കണ്ണനെ തിങ്കളാഴ്‌ച ചോദ്യം ചെയ്‌ത് വിട്ടയച്ചിരുന്നു. മാത്രമല്ല അടുത്ത വെള്ളിയാഴ്‌ച എം കെ കണ്ണനെ വീണ്ടും ചോദ്യം ചെയ്യാനിരിക്കെയാണ് നിർണായകമായ അറസ്‌റ്റിലേക്ക് ഇഡി കടന്നത്.

അതേസമയം തൃശൂർ സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി ബിനു, ഒന്നാം പ്രതി സതീഷ് കുമാറിന്‍റെ ഭാര്യ എന്നിവരെയും ഇഡി ചൊവ്വാഴ്‌ച ചോദ്യം ചെയ്‌തിരുന്നു. കരുവന്നൂർ കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ അറസ്‌റ്റിലേക്ക് നീങ്ങുമെന്നും ഇഡി നേരത്തെ വ്യക്തമാക്കിയിരുന്നു. അരവിന്ദാക്ഷന് ശേഷം എം കെ കണ്ണനിലേക്കും, എ സി മൊയ്‌തീനിലേക്കും നിങ്ങാനാണ് ഇ ഡി ലക്ഷ്യമിടുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.