എറണാകുളം: രാജീവ് ഗാന്ധി വധക്കേസിലെ മുഖ്യപ്രതിയായ പേരറിവാളനെ മോചിപ്പിക്കണമെന്ന് സംവിധായകൻ കാർത്തിക് സുബ്ബരാജിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. കുറ്റം ചെയ്യാത്ത ഒരാൾ 30 വർഷമായി ജയിലിൽ കഴിയുകയാണെന്നും ഇനിയെങ്കിലും അദ്ദേഹത്തെയും അമ്മ അർപ്പുതം അമ്മാളിനേയും സ്വാതന്ത്രമായി ജീവിക്കാൻ അനുവദിക്കണമെന്നും സംവിധായകൻ സോഷ്യൽ മീഡിയയിലൂടെ ആവശ്യപ്പെട്ടു.
കാർത്തിക് സുബ്ബരാജിന്‍റെ ഫേസ്ബുക്ക് കുറിപ്പ്
"തെറ്റ് ചെയ്യാത്തൊരാൾ 30 വർഷമായി ജയിലിൽ കഴിയുകയാണ്. തന്‍റെ മകനെ തിരിച്ച് കിട്ടാൻ ഓരമ്മയുടെ 30 വർഷത്തെ പോരാട്ടം. അവർക്ക് നീതി ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി എടപ്പാടി. കെ. പളനിസ്വാമിയോടും ഗവർണറോടും അപേക്ഷിക്കുന്നു. ഇനിയെങ്കിലും ആ അമ്മയെയും മകനെയും സ്വതന്ത്രമായി ജീവിക്കാൻ അനുവദിക്കൂ.."