ബെംഗളൂരു/കൊച്ചി: കൊറഗജ്ജയുടെ വേഷമണിഞ്ഞ് വരന്‍ വധുവിന്‍റെ വീട്ടില്‍ വിരുന്നിനെത്തിയ സംഭവത്തില്‍ വരന്‍ അറസ്റ്റില്‍. ഉപ്പള സ്വദേശി ഉമറുല്ല ബാസിത്തിനെയാണ് കര്‍ണാടക പൊലീസ് കൊച്ചി വിമാനത്താവളത്തില്‍ നിന്നും അറസ്റ്റ് ചെയ്‌തത്. സംഭവം വിവാദമായതോടെ വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ദക്ഷിണ കന്നഡ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്‌തത്.
ജനുവരി ആറിനായിരുന്നു ഇയാളുടെ വിവാഹം. വിവാഹത്തിന് തുളുനാട്ടിലെ ആരാധന മൂര്‍ത്തിയായ കൊറഗജ്ജയുടെ വേഷം ധരിച്ചാണ് ബാസിത്ത് വധുവിന്‍റെ വീട്ടിലെത്തിയത്. കൊറഗജ്ജ വേഷമണിഞ്ഞ് തലയില്‍ പാളത്തൊപ്പിയും വെച്ച് ബാസിത്തും സുഹൃത്തുക്കളും നൃത്തം ചെയ്യുന്ന വീഡിയോ നേരത്തെ സമൂഹമാധ്യങ്ങളില്‍ വൈറലായിരുന്നു.
Read More: ആഘോഷം അതിരുവിട്ടു; വരനും സുഹൃത്തുക്കൾക്കും എതിരെ കേസെടുത്ത് കര്‍ണാടക പൊലീസ്
സംഭവത്തില്‍ മുസ്‌ലിം - ഹിന്ദു നേതാക്കള്‍ പരാതിയുമായി രംഗത്തെത്തിയതോടെ ബാസിത്തിനും വധുവിന്‍റെ സുഹൃത്തുക്കള്‍ക്കുമെതിരെ കര്‍ണാടക പൊലീസ് കേസെടുത്തു. എന്നാല്‍ പിന്നീട് സംഭവത്തില്‍ ബാസിത്ത് വീഡിയോയിലൂടെ ക്ഷമപാപണം നടത്തിയിരുന്നു.