എറണാകുളം : ഉലകനായകൻ കമൽഹാസനും ഷങ്കറും ഒന്നിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് 'ഇന്ത്യൻ 2'. ലൈക പ്രൊഡക്ഷൻസിന്‍റേയും റെഡ് ജയന്‍റിന്‍റേയും ബാനറുകളിൽ സുബാസ്‌കരൻ നിർമ്മിച്ച ഈ ചിത്രം 1996-ലെ ബോക്‌സോഫീസ് റെക്കോർഡുകൾ തകർത്ത് ചരിത്രം സൃഷ്‌ടിച്ച 'ഇന്ത്യൻ' എന്ന ചിത്രത്തിന്‍റെ രണ്ടാംഭാഗമാണ് (Kamal Haasan shankar Movie Indian 2 Intro Video).
ചിത്രത്തിന്‍റെ തുടർഭാഗത്തിനായി കാത്തിരുന്ന പ്രേക്ഷകരിലേക്ക് 'ഇന്ത്യൻ 2'വിന്‍റെ ഇൻട്രോ ഗ്ലിംപ്സ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. മലയാളം പ്രമോഷണൽ കണ്ടന്‍റ് പുറത്തുവിട്ടത് നടൻ മോഹൻലാലിന്‍റെ സോഷ്യൽ മീഡിയ പേജിലൂടെയാണ്.
- " class="align-text-top noRightClick twitterSection" data="">
ഇന്ത്യൻ സിനിമയിലെ ഇതിഹാസ നായകനും സംവിധായകനും ഒന്നിക്കുന്ന ഇന്ത്യൻ 2 വിന്‍റെ ഗ്ലിംപ്‌സ് നിമിഷനേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലായി. അതിമനോഹരമായ സിനിമാറ്റിക് വിഷ്വലുകൾ നൽകി പ്രേക്ഷക ഹൃദയത്തിൽ ഇടം നേടിയ ഷങ്കർ, കഴിഞ്ഞ രണ്ടുചിത്രങ്ങളുടെ ബോക്‌സോഫീസ് ഇടിവ് ഇന്ത്യൻ 2 വിലൂടെ നികത്തും എന്ന് തന്നെയാണ് പ്രതീക്ഷ.
അതേസമയം കാജൽ അഗർവാൾ, രാകുൽ പ്രീത് സിംഗ്, എസ്.ജെ. സൂര്യ, ബോബി സിംഹ, തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രത്തിന് സംഗീതം നൽകുന്നത് അനിരുദ്ധ് രവിചന്ദറാണ്. ഛായാഗ്രഹണം രത്നവേലു നിർവഹിക്കും. എ.ശ്രീകർ പ്രസാദ് ചിത്രസംയോജനം കൈകാര്യം ചെയ്യും. പിആർഒ: ശബരി.
അതേസമയം ഇന്ത്യൻ 2 വിന്‍റെ ഷൂട്ടിങ്ങ് ലൊക്കേഷനിൽ നാട്ടുകാരും സിനിമാ പ്രവർത്തകരും തമ്മിൽ സംഘർഷാവസ്ഥ ഉണ്ടായിരുന്നു. സിനിമയുടെ ഷൂട്ടിങ് നടക്കുന്ന കോട്ടയ്ക്കടുത്തുള്ള ക്ഷേത്രത്തിലേക്ക് സംഭാവന ആവശ്യപ്പെട്ടുകൊണ്ട് സ്ഥലത്തെ നാട്ടുകാര്‍ എത്തിയതാണ് പ്രശ്‌നങ്ങൾക്ക് തുടക്കമായത്.
ഷൂട്ടിങ് സെറ്റിലേക്ക് പ്രവേശനം അനുവദിക്കാതിരുന്നത് നാട്ടുകാരെ ചൊടിപ്പിച്ചു. പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് സിനിമ പ്രവർത്തകരും നാട്ടുകാരും തമ്മിൽ സംഘർഷമുണ്ടാവുകയുമായിരുന്നു.
മടങ്ങിപ്പോയ നാട്ടുകാർ എണ്ണം വർധിപ്പിച്ച് സംഘം ചേർന്ന് ഷൂട്ടിങ് നടക്കുന്ന ഡച്ച് കോട്ടയുടെ പ്രധാന കവാടം ഉപരോധിക്കാൻ ശ്രമിച്ചതിനെ തുടർന്നാണ് സംഘർഷ സാഹചര്യം ഉടലെടുത്തത്. പിന്നീട് പ്രശ്‌നം പൊലീസിൽ അറിയിച്ചതിനെ തുടർന്ന് ഒരു വലിയ സഘം പൊലീസ് സ്ഥലത്തെത്തുകയും നാട്ടുകാരോടും സിനിമ പ്രവർത്തകരോടും സംസാരിച്ച് ഇരുകൂട്ടരെയും ശാന്തരാക്കി പിരിച്ചുവിടുകയും ചെയ്‌തിരുന്നു.
ALSO READ:ഷങ്കറിന് നാളെ പിറന്നാൾ ; സെറ്റിൽ ആഘോഷം തുടങ്ങി രാംചരണും 'ഗെയിം ചേഞ്ചർ' ടീമും
ഷങ്കറിന് ആശംസകളുമായി അണിയറ പ്രവർത്തകർ : പ്രശസ്‌ത സംവിധായകൻ ഷങ്കറിന്‍റെ അറുപതാം ജന്മദിനം ആഘോഷിച്ച് പുതുചിത്രമായ 'ഗെയിം ചേഞ്ചർ' (Game Changer) സിനിമയുടെ അണിയറ പ്രവർത്തകർ. ഹൈദരാബാദിലെ ബീഗംപേട്ടിൽ ചിത്രത്തിന്‍റെ സെറ്റിൽ കേക്ക് മുറിച്ചായിരുന്നു ഓഗസ്‌റ്റ് 17ന് പ്രിയ സംവിധായകന് ആശംസകൾ നേർന്നത്. ചിത്രത്തില്‍ നായക വേഷത്തിലെത്തുന്ന രാം ചരൺ ഉൾപ്പടെ മുഴുവൻ ടീമും സംവിധായകന്‍റെ സ്‌പെഷ്യൽ ഡേ കളറാക്കാൻ ഒത്തുകൂടിയിരുന്നു.