ETV Bharat / state

Kalyani Priyadarshan Commentary: മഞ്ഞക്കടലില്‍ 'പാത്തുവിന്‍റെ ലൈവ് കമന്‍ററി'; ഹർഷാരവങ്ങളോടെ കല്യാണിയെ വരവേറ്റ് ആരാധകർ - ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയം

Kalyani Priyadarshan Live Commentary In Kochi JLN Stadium: 'ശേഷം മൈക്കിൽ ഫാത്തിമ'യുടെ പ്രൊമോഷൻ പരിപാടിയുടെ ഭാഗമായാണ് കല്യാണി പ്രിയദർശൻ കൊച്ചി കലൂർ സ്റ്റേഡിയത്തിലെത്തിയത്. ഒപ്പം ലൈവായി അനൗൺസ്‌മെന്‍റ് നടത്തുകയും ചെയ്‌തു.

Kalyani Priyadarshan Commentary  Kalyani Priyadarshan Upcoming Movies  Kalyani Priyadarshan Commentary In Kochi Stadium  Kalyani Priyadarshan Live Commentary  Kalyani Priyadarshan Supporting Kerala Blasters  പാത്തുവിന്‍റെ ലൈവ് കമന്‍ററി  ഹർഷാവരങ്ങളോടെ കല്യാണിയെ വരവേറ്റ് ആരാധകർ  കേരള ബ്ലാസ്‌റ്റേഴ്‌സ് ഒഡിഷ എഫ്‌സി മത്സരം  ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയം  ശേഷം മൈക്കിൽ ഫാത്തിമ ചിത്രത്തിന്‍റെ വിശേഷങ്ങള്‍
Kalyani Priyadarshan Commentary In Kochi Stadium
author img

By ETV Bharat Kerala Team

Published : Oct 28, 2023, 4:38 PM IST

ലൈവ് കമന്‍ററിയുമായി കല്യാണി പ്രിയദർശൻ

കൊച്ചി: ജവഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ കഴിഞ്ഞ ദിവസം നടന്ന കേരള ബ്ലാസ്‌റ്റേഴ്‌സ് ഒഡിഷ എഫ്‌സി മത്സരത്തിൽ അതിഥിയായെത്തി കല്യാണി പ്രിയദർശൻ. 'ശേഷം മൈക്കിൽ ഫാത്തിമ' എന്ന ചലച്ചിത്രത്തിന്‍റെ ടീമും കല്യാണി പ്രിയദർശനൊപ്പം എത്തിയിരുന്നു. മഞ്ഞപ്പടയുടെ കോട്ടയിലെത്തിയ കല്യാണി കാണികളെ അഭിവാദ്യം ചെയ്‌ത് സംസാരിക്കുകയും ഒപ്പം ലൈവായി അന്നൗൺസ്‌മെന്‍റ് നടത്തുകയുമുണ്ടായി.

"ചങ്കും കരളും പറിച്ചെടുത്താലും ചങ്കൂറ്റം കടപുഴക്കാൻ കഴിയില്ലെടാ എന്ന വെല്ലുവിളികളുമായി ബ്ലാസ്‌റ്റേഴ്‌സ് കൊന്ന്‌ കൊലവിളിക്കാനെത്തുന്നു" എന്ന കല്യാണിയുടെ അന്നൗൺസ്‌മെന്‍റ് ആവേശത്തോടെ കാണികൾ ഏറ്റെടുക്കുന്ന കാഴ്‌ചയാണ് കൊച്ചി കലൂർ സ്റ്റേഡിയത്തിൽ കണ്ടത്. പിന്നാലെ 'ശേഷം മൈക്കിൽ ഫാത്തിമ'യുടെ ടീസർ ഗ്രൗണ്ടില്‍ പ്രദർശിപ്പിക്കുകകയും ചെയ്‌തിരുന്നു.

ശ്രീ ഗോകുലം മൂവീസ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷ്‌ണമൂർത്തി, ശേഷം മൈക്കിൽ ഫാത്തിമയുടെ സംവിധായകൻ മനു സി കുമാർ, അഭിനേതാക്കളായ ഫെമിന ജോർജ്, ഷഹീൻ സിദ്ധിഖ്, ഡ്രീം ബിഗ് ഫിലിംസ് മേധാവി സുജിത് നായർ എന്നിവർ ചടങ്ങിൽ സംസാരിച്ചു. നവംബർ മൂന്നിന് തിയേറ്ററുകളിലേക്കെത്തുന്ന ശേഷം മൈക്കിൽ ഫാത്തിമയിൽ ഫുട്ബാൾ കമന്‍റേറ്ററായാണ് കല്യാണി വേഷമിടുന്നത്.

ശേഷം മൈക്കില്‍ ഫാത്തിമ: കല്യാണി പ്രിയദർശനോടൊപ്പം സുധീഷ്, ഫെമിന, സാബുമോൻ, ഷഹീൻ സിദ്ധിഖ്, ഷാജു ശ്രീധർ, മാല പാർവതി, അനീഷ് ജി മേനോൻ, സരസ ബാലുശ്ശേരി, പ്രിയ ശ്രീജിത്ത്, ബാലതാരങ്ങളായ തെന്നൽ, വാസുദേവ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദി റൂട്ട് , പാഷൻ സ്‌റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ജഗദീഷ് പളനിസ്വാമിയും സുധൻ സുന്ദരവും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

ശ്രീ ഗോകുലം മൂവീസ് ആഗോള തലത്തിൽ റിലീസ് ചെയ്യുന്ന മലയാള ചിത്രമായിരിക്കും ശേഷം മൈക്കിൽ ഫാത്തിമ. കേരളത്തിൽ ഗോകുലം മൂവീസിന്‍റെ ഡിസ്ട്രിബൂഷൻ പാർട്‌ണേഴ്‌സായ ഡ്രീം ബിഗ് ഫിലിംസാണ് വിതരണം നിർവഹിക്കുന്നത്. രഞ്ജിത് നായർ (ചിത്രത്തിന്‍റെ എക്‌സിക്യൂട്ടിവ് പ്രൊഡ്യൂസർ), സന്താന കൃഷ്‌ണൻ രവിചന്ദ്രൻ (ഛായാഗ്രഹണം), ഹിഷാം അബ്ദുൽ വഹാബ് (സംഗീത സംവിധാനം), കിരൺ ദാസ് (എഡിറ്റർ), നിമേഷ് താനൂർ (ആര്‍ട്ട്), ധന്യ ബാലകൃഷ്‌ണന്‍ (കോസ്‌റ്റ്യൂം), റോണെക്‌സ് സേവിയർ (മേക്കപ്പ്), സുകു ദാമോദർ (ചീഫ് അസോസിയേറ്റ്), യെല്ലോ ടൂത്ത്‌സ് (പബ്ലിസിറ്റി), റിച്ചാർഡ് (പ്രൊഡക്ഷൻ കൺട്രോളർ), ഐശ്വര്യ സുരേഷ് (ക്രിയേറ്റിവ് പ്രൊഡ്യൂസർ), പ്രതീഷ് ശേഖർ (പിആർഒ) എന്നിവരാണ് ചിത്രത്തിന്‍റെ അണിയറയിലുള്ളത്.

Also Read: Kerala Blaster Vs Odisha FC: 'സച്ചിന്‍റെ കാവല്‍, ദിമി-ലൂണ കാര്‍ണിവല്‍, മഞ്ഞക്കടല്‍ സാക്ഷി'; ഒഡിഷയ്‌ക്കെതിരെ ബ്ലാസ്‌റ്റേഴ്‌സിന് വമ്പന്‍ ജയം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.