എറണാകുളം: കളമശ്ശേരി സ്ഫോടനം നടന്ന സമ്ര കൺവെൻഷൻ സെന്‍റർ ഉടമയ്‌ക്ക് വിട്ടുനൽകാൻ ഹൈക്കോടതി ഉത്തരവ്. അന്വേഷണ ഉദ്യോഗസ്ഥന് ആവശ്യമെങ്കിൽ ഹാളിൽ നിന്നും വീണ്ടും സാമ്പിളുകൾ ശേഖരിക്കാമെന്നും കോടതി.രണ്ട് ദിവസത്തിനുള്ളിൽ സാമ്പിളുകൾ ശേഖരിച്ച് അടുത്ത ദിവസം കൺവൻഷൻ സെന്റർ ഡിസിപി ഉടമയ്ക്ക് വിട്ടുനല്‍കാനാണ് ഉത്തരവ്(Kalamassery Blast Case).
സ്ഫോടനത്തിന് ശേഷം പൊലീസിന്‍റെ കസ്റ്റഡിയിലാണ് കൺവെൻഷൻ സെന്‍റർ.സ്ഫോടനം നടന്ന് 60 ദിവസമായിട്ടും സെന്‍റര്‍ വിട്ടു കിട്ടിയില്ലെന്ന് ചൂണ്ടിക്കാട്ടി ഉടമസ്ഥർ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.
കൺവൻഷൻ സെന്‍റര്‍ വിട്ടു നല്‍കുന്നതില്‍ നിയമപരമായ പ്രശ്‌നങ്ങൾ ഇല്ലെന്നും വീണ്ടും സാമ്പിളുകൾ ശേഖരിക്കേണ്ടി വന്നാൽ പ്രായോഗിക ബുദ്ധിമുട്ടുണ്ടാകുമെന്നും നേരത്തെ സർക്കാർ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ സർക്കാരിന്‍റെ ആവശ്യം തള്ളിക്കളയാൻ കഴിയില്ലെന്നതിനൊപ്പം ഹർജിക്കാർക്ക് അനിശ്ചിതമായി സെന്‍റർ വിട്ടു നല്‍കാതിരിക്കാനാകില്ലെന്നും വ്യക്തമാക്കിയ കോടതി വിട്ടുനല്‍കാന്‍ ഉത്തരവിടുകയായിരുന്നു.