എറണാകുളം: പിണറായി വിജയന്‍റെ പൊലീസാണെന്ന് അറിഞ്ഞിട്ടും അന്വേഷണവുമായി സഹകരിക്കുന്നത് സത്യത്തിൽ വിശ്വാസമുള്ളത് കൊണ്ടാണെന്ന് കെ സുരേന്ദ്രൻ. കാക്കനാട് ചിത്രാഞ്ജലി സ്‌റ്റുഡിയോയിൽ ശബ്ദ സാമ്പിൾ നൽകിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.കെ ജാനുവിനെ സ്ഥാനാർഥിയാക്കാൻ പണം നൽകിയെന്ന കേസിൽ ബി.ജെ.പിക്കോ തനിക്കോ എതിരെയുള്ള ഒരു കേസും നിലനിൽക്കില്ല.
ഏത് അന്വേഷണത്തെയും നേരിടാൻ താൻ ആദ്യം മുതലേ തയ്യാറാണ്. തനിക്കെതിരായ കേസുകളെല്ലാം കള്ള കേസുകളാണ്. കേരള പൊലീസ് ആസൂത്രതമായി എടുത്ത കേസുകളാണ്. നീതിന്യായ കോടതിയിൽ നിരപരാധിത്വം തെളിയിക്കാൻ കഴിയും.
എല്ലാ ക്രുപചരണങ്ങളും തകരുമെന്നും അദ്ദേഹം പറഞ്ഞു. തന്നോട് ശബ്ദം നൽകാൻ മാത്രമാണ് നിർദേശിച്ചത്. ഫോൺ ഹാജരാക്കാൻ പറഞ്ഞിട്ടില്ലന്നും കെ സുരേന്ദ്രൻ പറഞ്ഞു.
Also Read: നടന്‍ നെടുമുടി വേണു അന്തരിച്ചു; വിടവാങ്ങിയത് പാടിയും പറഞ്ഞും അഭിനയം അനായാസമാക്കിയ അതുല്യ കലാകാരൻ
പ്രസീത അഴീക്കോട് പുറത്തുവിട്ട ഫോൺ സംഭാഷണം കൃത്രിമമായി ഉണ്ടാക്കിയതാണന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നു. പണം കൊടുത്തുവെന്ന് പറഞ്ഞയാളുടെയും സ്വീകരിച്ചുവെന്ന് പറയുന്നവരുടെയും വാദങ്ങൾ കേൾക്കാൻ തയ്യാറായിട്ടില്ല. താൻ കേട്ടുവെന്ന് പറയുന്ന ആളുടെ വാദം മാത്രമാണ് പരിഗണിക്കുന്നത്.
കോടതിയുടെ പരാഗണനയിലുള്ള കേസായതിനാൽ കൂടുതൽ പറയുന്നില്ല. പ്രസീത ഉന്നയിച്ച ആരോപണങ്ങൾ മറുപടി പറയാൻ സമയമില്ലന്നും കെ.സുരേന്ദ്രൻ പറഞ്ഞു.