ETV Bharat / state

K Sudhakaran testifies against MV Govindan എംവി ഗോവിന്ദനെതിരെയുള്ള മാനനഷ്‌ട കേസ്; സിജെഎം കോടതിയില്‍ മൊഴി നല്‍കി കെ സുധാകരന്‍ - mv govindan

MV Govindan defamation case: മാനനഷ്‌ട കേസില്‍ എംവി ഗോവിന്ദനെതിരെ മൊഴി നല്‍കി കെ.സുധാകരന്‍. തനിക്കെതിരെയുള്ള പരാമര്‍ശം തെറ്റാണെന്ന് തെളിയിക്കേണ്ടത് തന്‍റെ ബാധ്യതയെന്ന് സുധാകരന്‍. അഭിഭാഷകനൊപ്പം എത്തിയാണ് സിജെഎം കോടതിയില്‍ മൊഴി നല്‍കാനെത്തിയത്.

K Sudhakaran testifies against MV Govindan  എംവി ഗോവിന്ദനെതിരെയുള്ള മാനനഷ്‌ട കേസ്  സിജെഎം കോടതിയില്‍ മൊഴി നല്‍കി കെ സുധാകരന്‍  സിജെഎം കോടതി  കെ സുധാകരന്‍  എംവി ഗോവിന്ദനെതിരെ മൊഴി  സിപിഎം  kerala news updates  latest news in kerala
K Sudhakaran testifies against MV Govindan
author img

By ETV Bharat Kerala Team

Published : Aug 25, 2023, 8:24 PM IST

സിജെഎം കോടതിയില്‍ മൊഴി നല്‍കി കെ സുധാകരന്‍

എറണാകുളം: സിപിഎം (CPM) സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരായ (MV Govindan) മാനനഷ്‌ട കേസില്‍ മൊഴി നല്‍കി കെപിസിസി അധ്യക്ഷന്‍ (KPCC President) കെ.സുധാകരന്‍ (K Sudhakaran). എറണാകുളം (Ernakulam) സിജെഎം (CJM) കോടതിയിൽ നേരിട്ട് എത്തിയാണ് കെ സുധാകരന്‍ (K Sudhakaran) മൊഴി നല്‍കിയത്. അഭിഭാഷകനൊപ്പമാണ് അദ്ദേഹം കോടതിയിലെത്തിയത്.

പുരാവസ്‌തു തട്ടിപ്പ് കേസ് പ്രതിയായ മോന്‍സണ്‍ മാവുങ്കലിന്‍റെ (Monson Mavungal) പോക്‌സോ (POCSO) കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ എംവി ഗോവിന്ദന്‍ നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തിനെതിരെയാണ് കെ സുധാകരന്‍ (K Sudhakaran) കോടതിയെ സമീപിച്ചത്. മോന്‍സണ്‍ മാവുങ്കലിനെതിരെയുള്ള പോക്‌സോ കേസില്‍ (POCSO) പീഡനം (Rape) നടക്കുന്ന സമയത്ത് കെ സുധാകരന്‍ (K Sudhakaran) സംഭവ സ്ഥലത്ത് ഉണ്ടായിരുന്നുവെന്നായിരുന്നു എംവി ഗോവിന്ദന്‍റെ (MV Govindan) ആരോപണം. എംവി ഗോവിനന്ദനെ (MV Govindan) കൂടാതെ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ദിവ്യ (PP Divya), ദേശാഭിമാനി ദിനപത്രം എന്നിവരാണ് കേസിലെ എതിര്‍ കക്ഷികള്‍.

വിഷയത്തില്‍ കെ സുധാകരന്‍ (K Sudhakaran) നല്‍കിയ ഹര്‍ജി സിജെഎം (CJM) കോടതി നേരത്തെ ഫയലില്‍ സ്വീകരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കെ സുധാകരന്‍ (K Sudhakaran) സിജെഎം (CJM) കോടതിയില്‍ നേരിട്ട് ഹാജരായത്.

കേസിനെ കുറിച്ച് പ്രതികരണവുമായി കെ.സുധാകരന്‍ (Response of K Sudhakaran): മോന്‍സണ്‍ മാവുങ്കല്‍ (Monson Mavungal) പ്രതിയായ പോക്‌സോ (POCSO) കേസില്‍ തനിക്കെതിരെ എംവി ഗോവിന്ദന്‍ (MV Govindan) നടത്തിയ പരാമര്‍ശം ഗുരുതരമാണെന്ന് ഇന്ന് (ഓഗസ്റ്റ് 25) രാവിലെ കെ സുധാകരന്‍ (K Sudhakaran) പറഞ്ഞു. താൻ ഒരിക്കലും സഹിക്കാത്ത അപമാനകരമായ പ്രസ്‌താവനയാണിതെന്നും അദ്ദേഹം പറഞ്ഞു.

ജീവിതത്തിൽ ഒരിക്കലും പ്രതീക്ഷിക്കാത്ത ആരോപണമാണ് തനിക്കെതിരെ ഉയര്‍ന്ന് വന്നത്. ഇതില്‍ വസ്‌തുതയില്ലെന്ന് തെളിയിക്കേണ്ടത് തന്‍റെ ബാധ്യതയാണ്. അത് നിറവേറ്റുന്നു എന്ന് മാത്രമാണുള്ളത്. എനിക്ക് അവരെ ശിക്ഷിക്കണമെന്നില്ല. എന്നാല്‍ തനിക്ക് ഇതില്‍ പങ്കില്ലായെന്ന് തെളിയിക്കാനുള്ള അവസരമാണിതെന്നും കെ സുധാകരന്‍ (K Sudhakaran) വ്യക്തമാക്കിയിരുന്നു.

എംവി ഗോവിന്ദന്‍റെ പരാമര്‍ശം (Statement of MV Govindan): മോന്‍സണ്‍ മാവുങ്കലിന്‍റെ (Monson Mavungal) പോക്‌സോ (POCSO) കേസില്‍ കെ സുധാകരനും (K Sudhakaran) പങ്കുണ്ടെന്നായിരുന്നു എംവി ഗോവിന്ദന്‍റെ (MV Govindan) പ്രതികരണം. മോന്‍സണ്‍ (Monson Mavungal) പെണ്‍കുട്ടിയെ പീഡിപ്പിക്കുമ്പോള്‍ കെ സുധാകരന്‍ (K Sudhakaran) ആ വീട്ടില്‍ ഉണ്ടായിരുന്നുവെന്ന് പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ മൊഴിയില്‍ ഉണ്ട്. കെ സുധാകരനെ (K Sudhakaran) ഉടന്‍ ക്രൈം ബ്രാഞ്ച് (Crime branch) ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും എന്നുമായിരുന്നു എംവി ഗോവിന്ദന്‍റെ (MV Govindan) ആരോപണം. എന്നാല്‍ പിന്നീട് എംവി ഗോവിന്ദന്‍റെ (MV Govindan) ആരോപണം ക്രൈം ബ്രാഞ്ച് (Crime branch) തള്ളുകയായിരുന്നു.

also read: MV Govindan clean chit | കെ സുധാകരനെതിരായ വിവാദ പ്രസ്‌താവന : എം വി ഗോവിന്ദന് ക്രൈംബ്രാഞ്ചിന്‍റെ ക്ലീൻ ചിറ്റ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.