ETV Bharat / state

'സിപിഎം അധികം തുള്ളേണ്ട, ജനങ്ങളോട് കുറ്റം ഏറ്റുപറയണം'; ബ്രഹ്മപുരം വിഷയത്തില്‍ കെ സുധാകരൻ - കെപിസിസി പ്രസിഡന്‍റ്

ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലുണ്ടായ തീ പിടിത്തത്തില്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍റെ രൂക്ഷ വിമര്‍ശനം

K Sudhakaran criticized both CPM and Cm  CPM and Cm Pinarayi Vijayan  Cm Pinarayi Vijayan on Brahmapuram Fire Accident  Brahmapuram Fire Accident  KPCC President  KPCC President K Sudhakaran  K Sudhakaran  സിപിഎം അധികം തുള്ളേണ്ട  ജനങ്ങളോട് കുറ്റം ഏറ്റുപറയണം  ബ്രഹ്മപുരം വിഷയത്തില്‍ സുധാകരന്‍  സിപിഎമ്മിനും മുഖ്യമന്ത്രിക്കും  സുധാകരന്‍റെ വിമര്‍ശനം  ബ്രഹ്മപുരം  പൊലീസ്  കെപിസിസി പ്രസിഡന്‍റ്  സുധാകരൻ
ബ്രഹ്മപുരം വിഷയത്തില്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും സുധാകരന്‍റെ വിമര്‍ശനം
author img

By

Published : Mar 16, 2023, 3:52 PM IST

കെ.സുധാകരന്‍ പ്രതികരിക്കുന്നു

എറണാകുളം: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലുണ്ടായ തീ പിടിത്തത്തില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡന്‍റ് കെ.സുധാകരൻ. തീപിടിത്തമുണ്ടായി പതിമൂന്ന് ദിവസത്തിനു ശേഷമാണ് മുഖ്യമന്ത്രി പ്രതികരിച്ചതെന്നും മുഖ്യമന്ത്രിക്ക് ജനങ്ങളോട് എന്ത് ഉത്തരവാദിത്തമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. മേയർ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഡിസിസി സംഘടിപ്പിച്ച കൊച്ചി കോർപ്പറേഷൻ ഉപരോധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ബ്രഹ്മപുരം തീപിടിത്തത്തിന്‍റെ ഭവിഷ്യത്ത് ദീർഘകാലാടിസ്ഥാനത്തിൽ ജനങ്ങളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്നാണ് വിദഗ്‌ദർ നൽകുന്ന മുന്നറിയിപ്പ്. വായുവും വെള്ളവുമെല്ലാം മലിനമായ തീപിടിത്തത്തിന് കാരണമായത് സംസ്ഥാന സർക്കാറിന്‍റെയും കൊച്ചി കോർപ്പറേഷന്‍റെയും വീഴ്‌ചയുടെ ഫലമാണ്. എറണാകുളം പൊലീസ് കമ്മിഷണർ ജനങ്ങളോട് നീതി കാണിക്കുന്നില്ലന്നും കെ.സുധാകരൻ വിമർശിച്ചു. മേയർ കടന്നു പോയ ശേഷം കൗൺസിലർമാരോട് പൊലീസ് കാണിച്ചത് അക്രമമാണ്. കോർപ്പറേഷനിലെത്തിയ കൗൺസിലർമാരെ തടയാൻ എന്ത് അവകാശമാണ് പൊലീസിനുള്ളത്. ബ്രഹ്മപുരത്തെ കരാർ ഏറ്റെടുത്ത സോണ്ട കമ്പനി അഴിമതിക്കായി കണ്ണൂരിലും എത്തിയിരുന്നുവെന്നും എന്നാൽ കണ്ണൂർ മേയർ അനുമതി നൽകിയില്ലന്നും കെ.സുധാകരൻ ചൂണ്ടിക്കാണിച്ചു.

മുഖ്യമന്ത്രിയെ ഉന്നംവച്ച്: ബ്രഹ്മപുരത്ത് അഴിമതിയുടെ കരാറാണ് നടന്നത്. സിപിഎം അധികം തുള്ളേണ്ടെന്നും ജനങ്ങളോട് കുറ്റം ഏറ്റുപറയണമെന്നും കെ.സുധാകരൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയെ കുറിച്ച് പറയാതിരിക്കുന്നതാണ് ഭേദം. ഒരു കുടുംബത്തെ ഉയർത്തിയെടുക്കാൻ അഴിമതി നടത്തുകയാണ്. മകൾക്ക് ഐടി കമ്പനി തുടങ്ങാൻ പണമെവിടുന്നാണെന്നും സുധാകരന്‍ ചോദിച്ചു. നട്ടെല്ലുണ്ടെങ്കിൽ പിണറായി വിജയനെ സിപിഎം മുഖ്യമന്ത്രി സ്ഥാനത്ത് നിന്നു മാറ്റണമെന്നും അഴിമതി ഇല്ലാത്തയാളാണ് ഗോവിന്ദൻ മാസ്‌റ്റർ, എന്നാല്‍ അഴിമതിക്ക് ചൂട്ട് പിടിക്കരുതെന്നും കെ.സുധാകരൻ പറഞ്ഞു.

പൊലീസിനും വിമര്‍ശനം: കൊച്ചിയിലെ പൊലീസുകാർ അഴിമതിക്കാരാണെന്നും പലരും മാസപ്പടി വാങ്ങുന്നവരാണെന്നും ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് വിമർശിച്ചു. രാവിലെ ആറുമണിയോടെ ഉപരോധ സമരം തുടങ്ങിയത് മുതൽ നിരവധി തവണയാണ് പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായത്. ജോലിക്കായി കോർപ്പറേഷൻ ഓഫിസിലെത്തിയ ജീവനക്കാരെ കോൺഗ്രസ് പ്രവർത്തകർ ഭീഷണിപ്പെടുത്തി തിരിച്ചയച്ചു. അതേസമയം സമരക്കാരുടെ കണ്ണുവെട്ടിച്ച് അമ്പതിലേറെ ജീവനക്കാർ കോർപ്പറേഷനിൽ ജോലിക്കെത്തിയതായി ഭരണാനുകൂല സംഘടനയുടെ പ്രവർത്തകർ അറിയിച്ചു. ജോലി ചെയ്യുന്ന ജീവനക്കാരുടെ ദൃശ്യങ്ങളും അവർ പുറത്തുവിട്ടു.

മൂന്ന് കോർപ്പറേഷൻ ജീവനക്കാർക്ക് പ്രതിഷേധക്കാരുടെ മർദനമേറ്റു. കോർപ്പറേഷൻ സെക്രട്ടറി ബാബു അബ്‌ദുൾ ഖാദർ, ഓവർസിയർ സുരേഷ്, ഹെൽത്ത് സെക്ഷനിലെ ജീവനക്കാരൻ വിജയകുമാർ എന്നിവർക്കാണ് പരിക്കേറ്റത്. പൊലീസും പ്രവർത്തകരും തമ്മിലുള്ള സംഘർഷം ക്യാമറയിൽ പകർത്തിയ മീഡിയ വൺ ചാനൽ ക്യാമറമാൻ അനിൽ എം. ബഷീറിനെയും കോൺഗ്രസ് പ്രവർത്തകർ മർദിച്ചു. കോർപ്പറേഷൻ കവാടം പൂർണമായി ഉപരോധിച്ച് സമരം അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചിരുന്നെങ്കിലും കോൺഗ്രസിന്‍റെ ഉപരോധ സമരം തുടരുകയാണ്.

നിയമസഭ മാര്‍ച്ചിലും സംഘര്‍ഷം: അതേസമയം കോണ്‍ഗ്രസിന്‍ യുവജന സംഘടന യൂത്ത് കോൺഗ്രസ് നിയമസഭയിലേക്ക് ഇന്ന് നടത്തിയ മാർച്ചിൽ വൻ സംഘർഷമുണ്ടായിരുന്നു. മാര്‍ച്ചിന്‍റെ ഭാഗമായി നിയമസഭ സ്‌പീക്കര്‍ എ.എൻ ഷംസീറിന്‍റെയും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്‍റെയും കോലം കത്തിക്കുകയും ചെയ്‌തു. തുടര്‍ന്ന് തുടര്‍ന്ന് പൊലീസിന് നേരെ തിരിയുകയും ബാരിക്കേഡ് മറികടക്കാൻ ശ്രമിക്കുകയും ചെയ്‌ത പ്രവർത്തകർക്ക് നേരെ പൊലീസ് പലതവണ ജലപീരങ്കിയും പ്രയോഗിച്ചു. എന്നാല്‍ ഇതിന് മറുപടിയായി പൊലീസിന് നേരെ പ്രവർത്തകർ തടിക്കഷണങ്ങൾ വലിച്ചെറിയുകയായിരുന്നു. ആക്രമണത്തില്‍ മാധ്യമപ്രവർത്തകർക്കും പരിക്കേറ്റിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.