ETV Bharat / state

സമീപകാലത്ത് കണ്ട ഒരേയൊരു മാതൃക രാഷ്‌ട്രീയ നേതാവ്; ഉമ്മൻ ചാണ്ടിയെ അനുസ്‌മരിച്ച് കെ അരവിന്ദാക്ഷൻ മാസ്റ്റർ

author img

By

Published : Jul 20, 2023, 4:49 PM IST

സ്വന്തം സ്ഥാനം ചെറിയ കാര്യങ്ങൾക്ക് പോലും ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കണമെന്ന മാതൃക രാഷ്‌ട്രീയ നേതാവിന്‍റെ മനോഭാവം അന്നേ ഉമ്മൻ ചാണ്ടിയിൽ കാണാൻ കഴിഞ്ഞെന്ന് അരവിന്ദാക്ഷൻ മാസ്റ്റർ.

Oommen Chandy  Oommen Chandy passed away  Oommen Chandy death  K Aravindakshan Master  K Aravindakshan Master about Oommen Chandy  K Aravindakshan Master on Oommen Chandy  ഉമ്മൻ ചാണ്ടി  കെ അരവിന്ദാക്ഷൻ മാസ്റ്റർ  മഹാരാജാസ് കോളജ് മുൻ പ്രിൻസിപ്പൽ  ഉമ്മൻ ചാണ്ടി അന്തരിച്ചു  ഉമ്മൻ ചാണ്ടി മരണം
ഉമ്മൻ ചാണ്ടി
ഉമ്മൻ ചാണ്ടിയെ അനുസ്‌മരിച്ച് കെ അരവിന്ദാക്ഷൻ മാസ്റ്റർ

കൊച്ചി: ഉമ്മൻ ചാണ്ടി കേരള രാഷ്‌ട്രീയത്തിലെ അതികായനാകുമെന്ന് അദ്ദേഹം വിദ്യാർഥി നേതാവായിരിക്കെ തന്നെ തനിക്ക് ബോധ്യമുണ്ടായിരുന്നുവെന്ന് മഹാരാജാസ് കോളജ് മുൻ പ്രിൻസിപ്പാളും എഴുത്തുകാരനുമായ കെ അരവിന്ദാക്ഷൻ മാസ്റ്റർ. കൊച്ചിയിൽ ഇടിവി ഭാരതിനോട് സംസാരിക്കുകയായിരുന്നു അദ്ദഹേം. മഹാരാജാസ് കോളജിൽ വിദ്യാർഥിയായിരിക്കെ എ കെ ആന്‍റണി വഴിയാണ് ഉമ്മൻ ചാണ്ടിയെ പരിചയപ്പെട്ടത്. അന്ന് ഉമ്മൻ ചാണ്ടി പയ്യനായിരുന്നതിനാൽ സ്വത്വന്ത്രമായി ഇടപെടാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഉമ്മൻ ചാണ്ടിയെ കുറിച്ചുള്ള തന്‍റെ ബോധ്യം ശരിയായിരുന്നുവെന്ന് പിന്നീട് വ്യക്തമായെന്ന് അദ്ദേഹം പറഞ്ഞു.

ആഭ്യന്തര മന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടിയെ ബന്ധപ്പെടേണ്ട സാഹചര്യമുണ്ടായി. മഹാരാജാസ് കോളജ് അധ്യാപകനായിരുന്ന സമയത്ത് സംഘടിപ്പിച്ച യുവജനോത്സവുമായി ബന്ധപ്പെട്ട പരിപാടിയിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചിരുന്നു. ഉദ്ഘാടകയാകേണ്ടിയിരുന്ന അന്നത്തെ ഗവർണർ ജ്യോതി വെങ്കിടാചലം വിദ്യാർഥി പ്രതിഷേധ സാഹചര്യം കണക്കിലെടുത്ത് പരിപാടിയിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചു. ഇതേ തുടർന്ന് പ്രതിസന്ധിയിലായ താൻ കെഎസ്‌യു പ്രവർത്തകരുടെ ആവശ്യം കൂടി പരിഗണിച്ചായിരുന്നു ആഭ്യന്തര മന്ത്രിയായ ഉമ്മൻ ചാണ്ടിയെ ക്ഷണിച്ചത്.

എന്നാൽ അടുത്ത ദിവസം ക്യാബിനറ്റ് മീറ്റിങ് ഉള്ളതിനാൽ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്കും തിരിച്ചും വിമാന മാർഗം മാത്രമേ യാത്ര ചെയ്യാന്‍ കഴിയുകയുള്ളൂവെന്ന് പറഞ്ഞു. തന്നെ ഒഴിവാക്കി തരണമെന്നും മുവായിരത്തോളം രൂപ വിമാന ചാർജ് ഇനത്തിൽ ചെലവഴിക്കാൻ കഴിയില്ലെന്നും അറിയിച്ചു. ഇത് ആരോപണങ്ങൾക്ക് കാരണമാകുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞിരുന്നു. എന്നാൽ ആ പണം തങ്ങൾ സംഘടിപ്പിച്ചു തരാമെന്ന് അറിയിച്ചതോടെയാണ് പരിപാടിയിൽ പങ്കെടുക്കാൻ ഉമ്മൻ ചാണ്ടി സമ്മതിച്ചതെന്നും അരവിന്ദാക്ഷൻ മസ്റ്റർ ഓര്‍ത്തെടുത്തു.

സ്വന്തം സ്ഥാനം ചെറിയ കാര്യങ്ങൾക്ക് പോലും ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കണമെന്ന മാതൃക രാഷ്‌ട്രീയ നേതാവിന്‍റെ മനോഭാവം അന്നേ തനിക്ക് ഉമ്മൻ ചാണ്ടിയിൽ കാണാൻ കഴിഞ്ഞെന്ന് അരവിന്ദാക്ഷൻ മാസ്റ്റർ പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ വിനയത്തോടെയുള്ള പെരുമാറ്റവും ആളുകളെ തിരിച്ചറിയാനുള്ള കഴിവും എടുത്ത് പറയേണ്ടതാണ്. മൂലമ്പിള്ളിയിൽ കുടിയൊഴിപ്പിക്കപ്പെട്ടവരെ കാണാൻ ജസ്റ്റിസ് വി ആർ കൃഷ്‌ണയ്യരുടെ ആവശ്യപ്രകാരം ഉമ്മൻ ചാണ്ടിയെത്തിയപ്പോഴാണ് പിന്നീട് നേരിൽ ബന്ധപ്പെട്ടത്. അന്ന് മൂലമ്പിള്ളിയിൽ എത്തിയ ഉമ്മൻ ചാണ്ടി അവിടെ വച്ച് തന്നെ റവന്യൂ സെക്രട്ടറിയെ വിളിച്ച് ഈ പ്രശ്‌നം ചർച്ച ചെയാൻ ഉന്നതതല യോഗം വിളിക്കാൻ നിർദേശിക്കുകയായിരുന്നു. ഇത്തരത്തിൽ അതിവേഗം തീരുമാനം എടുക്കാനുള്ള കഴിവ് ഉമ്മൻ ചാണ്ടിയുടെ പ്രത്യേകതയാണ്.

ഒരു അപകട സന്ധിയിൽ അദ്ദേഹത്തെ സമീപിക്കുന്നവരെ സഹായിക്കാനുള്ള മനസ് ഉമ്മൻ ചാണ്ടിക്കുണ്ടായിരുന്നു. പ്രതിസന്ധിയിൽ പെടുന്നവർക്ക് ധൈര്യം നൽകാനുളള കഴിവ് അദ്ദേഹത്തിന്‍റെ പ്രത്യേകതയായിരുന്നു. സമീപകാലത്ത് മാതൃക രാഷ്‌ട്രീയ നേതാവായി തനിക്ക് കാണാൻ കഴിഞ്ഞിട്ടുള്ള ഒരേയൊരു നേതാവാണ് ഉമ്മൻ ചാണ്ടിയെന്നും അരവിന്ദാക്ഷൻ മാസ്റ്റർ അഭിപ്രായപ്പെട്ടു.

ഏത് പ്രശ്‌നത്തെയും സമഭാവനയോടെ നോക്കികാണാൻ അദ്ദേഹത്തിന് കഴിഞ്ഞു. അദ്ദേഹത്തിന്‍റെ 'അതിവേഗം ബഹുദൂരം' എന്ന പ്രമേയം വെറും വാക്കായിരുന്നില്ല. ഈ അവസാന നാളുകളിലും ജനങ്ങളുമായി കൂടുതൽ സമ്പർക്കം പുലർത്താൻ കഴിഞ്ഞിരുന്നുവെങ്കിൽ അദ്ദേഹം ഇപ്പോഴും ജീവിച്ചിരിക്കുമായിരുന്നു. പേനയും കടലാസും കയ്യിൽ പിടിച്ച് ജനങ്ങളുടെ പ്രശ്‌നങ്ങൾ കേട്ട് പരിഹാരം കുറിക്കുന്നതാണ് ഉമ്മൻ ചാണ്ടിയുടെ യഥാർഥ ചിത്രമെന്നും അരവിന്ദാക്ഷൻ മാസ്റ്റർ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.