എറണാകുളം: വാളയാർ പെൺകുട്ടികൾക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേക്ക് ലോങ് മാർച്ച് സംഘടിപ്പിക്കാനൊരുങ്ങി ജസ്റ്റിസ് ഫോർ വാളായർ കിഡ്‌സ്. സംസ്ഥാനത്തെ ദളിത് ആദിവാസി സംഘടനകളും സ്ത്രീ സംഘടനകളും പരിസ്ഥിതി പ്രവർത്തകരും ആക്ടിവിസ്റ്റുകളുമാണ് ജസ്റ്റിസ് ഫോര്‍ വാളയാര്‍ കിഡ്‌സ് എന്ന കൂട്ടായ്‌മയിലുള്ളത്.
വാളയാര്‍ പെണ്‍കുട്ടികള്‍ക്ക് നീതി ആവശ്യപ്പെട്ട് തിരുവനന്തപുരത്തേക്ക് ലോങ് മാര്‍ച്ച് - wakayar latest
ജസ്റ്റിസ് ഫോർ വാളായർ കിഡ്‌സിന്‍റെ നേതൃത്വത്തില്‍ ഡിസംബര്‍ മൂന്നിനാണ് എറണാകുളം ഹൈക്കോടതിക്ക് മുന്നില്‍ നിന്ന് കാല്‍നടയായി ലോങ് മാര്‍ച്ച് സംഘടിപ്പിക്കുക
സി .ആർ നീലകണ്ഠൻ
എറണാകുളം: വാളയാർ പെൺകുട്ടികൾക്ക് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേക്ക് ലോങ് മാർച്ച് സംഘടിപ്പിക്കാനൊരുങ്ങി ജസ്റ്റിസ് ഫോർ വാളായർ കിഡ്‌സ്. സംസ്ഥാനത്തെ ദളിത് ആദിവാസി സംഘടനകളും സ്ത്രീ സംഘടനകളും പരിസ്ഥിതി പ്രവർത്തകരും ആക്ടിവിസ്റ്റുകളുമാണ് ജസ്റ്റിസ് ഫോര്‍ വാളയാര്‍ കിഡ്‌സ് എന്ന കൂട്ടായ്‌മയിലുള്ളത്.
Intro:Body:വാളയാർ പെൺകുട്ടികൾക്ക് നീതിയുറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയിൽ നിന്നും തിരുവനന്തപുരത്തേക്ക് ലോംങ്ങ് മാർച്ച് സംഘടിപ്പിക്കാനൊരുങ്ങി ജസ്റ്റിസ് ഫോർ വാളായർ കിഡ്സ്. വാളയാർ വിഷയത്തിൽ നീതിയുറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയിൽ സംഘടിപ്പിച്ച രാപ്പകൽ സമരത്തിലാണ് തീരുമാനം കേരളത്തിലെ ദളിത് ആദിവാസി സംഘടനകളും സ്ത്രീ സംഘടനകളും പരിസ്ഥിതി പ്രവർത്തകരും ആക്ടിവിസ്റ്റുകളും , അവകാശ പോരാട്ടങ്ങളിൽ ഏർപ്പെട്ട അമ്പതോളം സംഘടനകൾ ചേർന്നാണ് ഈ കൂട്ടായ്മയുടെ ഭാഗമായി പ്രവർത്തിക്കുന്നത്.കൊച്ചിയിൽ നടന്ന രാപ്പകൽ സമരം വാളയാർ വിഷയത്തിൽ പുതിയൊരു സമരമുഖം തുറന്നിരിക്കുകയാണെന്ന് കൂട്ടായ്മക്ക് നേതൃത്വം നൽകുന്ന സി ആർ.നീലകണ്ഠൻ ഇ.ടി.വി. ഭാരതി നോട് പറഞ്ഞു. വാളയാർ പെൺ കുട്ടികളുടെ കാര്യത്തിൽ സർക്കാറിനും പോലീസിനും വീഴ്ച സംഭവിച്ചിരിക്കുകയാണ്. അന്വേഷണത്തിൽ വീഴ്ച വരുത്തിയ പോലീസ് ഉദ്യോഗസ്ഥൻമാർക്കെതിരെ ക്രിമിനൽ നടപടിയെടുക്കണമെന്നതാണ് തങ്ങളുടെ ആവശ്യം. അതിനു ശേഷം മാത്രമേ സി.ബി.ഐ.അന്വേഷണമെന്ന ആവശ്യത്തിന് പ്രസക്തിയുള്ളൂ. ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്ന് സമൂഹത്തെ ബോധ്യപെടുത്താൻ രാപ്പകൽ സമരത്തിലൂടെ കഴിഞ്ഞു . ദളിത് ആദിവാസി സംഘടനകളും സ്ത്രീ സംഘടനകളും ചേർന്ന് നിന്നാൽ കേരളത്തിൽ അത് വലിയ ചലങ്ങൾ സൃഷ്ടിക്കാൻ കഴിയും. അടുത്ത മാസം മൂന്നാം തീയ്യതി ഹൈക്കോടതിക്ക് സമീപത്ത് നിന്നും സെക്രട്ടറിയേറ്റിലേക്ക് കാൽ നടയായി ലോങ്ങ് മാർച്ച് നടത്തും. ഇരുപതോളം ദിവസം നീണ്ട് നിൽക്കുന്നതായിരിക്കും ഈ പ്രതിഷേധം. ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് തങ്ങൾക്ക് തെറ്റ് പറ്റിയെന്ന് സമ്മതിക്കാൻ സർക്കാർ തയ്യാറാവണം. കോടതിയാണ് തീരുമാനമെടുക്കേണ്ടതെന്ന് ജനങ്ങളെ തെറ്റുദ്ധരിപ്പിക്കുന്ന സർക്കാറിന്റെ കണ്ണു തുറപ്പിക്കുന്നതായിരിക്കും ജസ്റ്റിസ് ഫോർ വാളയാർ കിഡ്സ് കൂട്ടായ്മ നടത്തുന്ന പ്രതിഷേധങ്ങളെന്നും സി.ആർ നീലകണ്ഠൻ വ്യക്തമാക്കി. വാളായാറിലെ പെൺകുട്ടികൾക്ക് നീതി ലഭിക്കുന്നത് വരെയുള്ള സമരത്തിന് ആഹ്വാനം നൽകിയാണ് കൊച്ചിയിൽ സംഘടിപ്പിച്ച രാപ്പകൽ സത്യാഗ്രഹം സമാപിച്ചത്.
Etv Bharat
KochiConclusion:
Etv Bharat
KochiConclusion:
Last Updated : Nov 19, 2019, 5:07 PM IST