എറണാകുളം: കോതമംഗലം തെരഞ്ഞെടുപ്പിൽ ജോസ് വിഭാഗം-ജോസഫ് വിഭാഗം പോര്. എറണാകുളം ജില്ലാ പഞ്ചായത്ത് വാരപ്പെട്ടി ഡിവിഷനില്‍ നിന്നും യുഡിഎഫ് സ്ഥാനാർഥിയായി റാണിക്കുട്ടി ജോർജും എൽഡിഎഫ് സ്ഥാനാർഥിയായി അഡ്വ. ചിന്നമ്മ ഷൈനുമാണ് മത്സരിക്കുന്നത്. എയര്‍ ഇന്ത്യ, എയര്‍പോര്‍ട്ട് മാനേജര്‍ തസ്‌തികയില്‍ നിന്നും മൂന്നു പതിറ്റാണ്ടുകള്‍ നീണ്ട സേവനം പൂര്‍ത്തിയാക്കി വിരമിച്ച ശേഷമാണ് റാണിക്കുട്ടി ജോർജ് മത്സരത്തിന് ഇറങ്ങുന്നത്. റാണിക്കുട്ടി കേരളാ കോൺഗ്രസ് ജോസഫ് വിഭാഗമാണ്.
എൽഡിഎഫ് സ്ഥാനാർഥിയായ അഡ്വ. ചിന്നമ്മ ഷൈൻ 2015 - 2020 കാലഘട്ടത്തിൽ മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ആരക്കുഴ ഡിവിഷനിൽ മത്സരിച്ച് വിജയിച്ചിരുന്നു. കേരളാ കോൺഗ്രസ് ജോസഫ് വിഭാഗവും - ജോസ് വിഭാഗവും തമ്മിലുള്ള നേർക്കുനേർ പോരാട്ടമാണ് വാരപ്പെട്ടിയിൽ നടക്കുന്നത്.