ETV Bharat / state

യഥാര്‍ഥ വാഹനത്തെ വെല്ലുന്ന ചെറുമാതൃകകളുമായി 15 വയസുകാരൻ - jishnu

പിതാവ് മനോജ് ആദ്യമായി ഉണ്ടാക്കി നൽകിയ മാതൃകയില്‍ നിന്ന് പ്രചോദനം ഉൾകൊണ്ടാണ് ജിഷ്ണു ഈ രംഗത്തേക്ക് കടന്ന് വന്നത്.

എറണാകുളം  തൃക്കാരിയൂർ  മിനിയേച്ചർ  ജിഷ്‌ണു  miniture  jishnu  jishnu miniture ernakulam
ഒർജിനലിനെ വെല്ലുന്ന വാഹന മിനിയേച്ചറുമായി 15 വയസുകാരൻ
author img

By

Published : Sep 24, 2020, 7:43 AM IST

Updated : Sep 24, 2020, 10:57 AM IST

എറണാകുളം: പാഴ്‌വസ്തുക്കൾ കൊണ്ട് വാഹങ്ങളുടെ ചെറുമാതൃകകളുണ്ടാക്കി ശ്രദ്ധേയനാകുകയാണ് തൃക്കാരിയൂർ സ്വദേശിയായ ജിഷ്‌ണു. ആറാം ക്ലാസിൽ പഠിക്കുമ്പോൾ ചെറുമാതൃകയുടെ നിർമാണം തുടങ്ങിയ ജിഷ്ണുവിന്‍റെ കലാസൃഷ്ടികൾ കണ്ടാൽ യഥാർഥത്തിലുള്ളവയുമായി വലിയ വ്യത്യാസം കണ്ടെത്താൻ കഴിയില്ല. പിതാവ് മനോജ് ആദ്യമായി ഉണ്ടാക്കി നൽകിയ മാതൃകയില്‍ നിന്ന് പ്രചോദനം ഉൾകൊണ്ടാണ് ജിഷ്ണു ഈ രംഗത്തേക്ക് കടന്ന് വന്നത്.

യഥാര്‍ഥ വാഹനത്തെ വെല്ലുന്ന ചെറുമാതൃകകളുമായി 15 വയസുകാരൻ

വാഹനങ്ങളെ വളരെയേറെ ഇഷ്ട്ടപ്പെടുന്ന ജിഷ്ണു വളരെ പെട്ടന്ന് തന്നെ യഥാര്‍ഥത്തിലുള്ളവയെ വെല്ലുന്ന മാതൃക നിർമിച്ച് ശ്രദ്ധേയനായി. സാധാരണ വാഹനങ്ങളിലുള്ള എല്ലാ സംവിധാനവും ജിഷ്ണു ഉണ്ടാക്കുന്ന ചെറുപതിപ്പിലും ഉൾപ്പെടുത്തിയിട്ടുണ്ട്. പുറംമോടിയിൽ മാത്രം ശ്രദ്ധിക്കാതെ വാഹനങ്ങളുടെ ഇന്‍റീരിയറും അതേപടി പകർത്തുന്നതിൽ ശ്രദ്ധിച്ചിട്ടുണ്ട് ഈ കൊച്ചു കലാകാരൻ.

വാഹനങ്ങളുടെ മാത്രമല്ല ഇപ്പോൾ അയൽവാസി പുതിയതായി പണിയുന്ന പുതിയ വീടിന്‍റെ ചെറുമാതൃക കൂടി നിർമിച്ച് വരുന്ന ജിഷ്ണു ചിത്രരചനയിലും കഴിവ് തെളിയിച്ചുണ്ട്. അച്ഛനും അമ്മയും അനുജനും ഒപ്പം തൃക്കാരിയൂരിൽ വാടക വീട്ടിലാണ് ജിഷ്ണു താമസിക്കുന്നത്. ടൂറിസ്റ്റ് ബസ്, ലൈൻ ബസ്, ഓട്ടോറിക്ഷ, ലോറി ഉൾപ്പെടെയുള്ള വാഹനങ്ങളാണ് പത്താം ക്ലാസുകാരന്‍റെ കരവിരുതിൽ ചെറുമാതൃകകളായത്. അച്ഛൻ മനോജും അമ്മ ദീപയും അനുജൻ വിഷ്ണുവും നാട്ടുകാരും പൂർണ പിന്തുണയാണ് ജിഷ്ണുവിന് നൽകുന്നത്.

Last Updated : Sep 24, 2020, 10:57 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.