ETV Bharat / state

ലക്ഷദ്വീപ് മയക്കുമരുന്ന് വേട്ട: അന്വേഷണം ഊർജിതമാക്കി ഡി.ആർ.ഐയും കോസ്റ്റ് ഗാർഡും

author img

By

Published : May 21, 2022, 11:40 AM IST

തമിഴ്‌നാട്ടിൽ നിന്നെത്തിയ മത്സ്യബന്ധന ബോട്ടിൽ നിന്നും മെയ് 18നാണ് 218 കിലേഗ്രാം ഹെറോയിൻ പിടിച്ചെടുത്തത്. അന്താരാഷ്ട്ര നിയമവിരുദ്ധ വിപണിയിൽ ഏകദേശം 1526 കോടി രൂപയോളം വിലവരുന്നതാണ് പിടികൂടിയ ഹെറോയിൻ.

investigation in progress on drugs case  eranakulam drugs case investigation of dri and coast guard  218 heroin seized on may 18 in eranakulam  boats from tamilnadu seized for heroin  ലക്ഷദ്വീപ് തീരത്തെ വന്‍മയക്കുമരുന്ന് വേട്ട  ലക്ഷദ്വീപ് തീരത്തെ വന്‍മയക്കുമരുന്ന് വേട്ട അന്വേഷണം ഊർജ്ജിതമാക്കി ഡിആർഐയും കോസ്റ്റ് ഗാർഡും  തമിഴ്‌നാട്ടിൽ നിന്നെത്തിയ മത്സ്യബന്ധന ബോട്ടിൽ നിന്നും മെയ് 18ന് 218 കിലേഗ്രാം ഹെറോയിൻ പിടിച്ചെടുത്തത്
ലക്ഷദ്വീപ് തീരത്തെ വന്‍മയക്കുമരുന്ന് വേട്ട ; അന്വേഷണം ഊർജ്ജിതമാക്കി ഡി.ആർ.ഐയും കോസ്റ്റ് ഗാർഡും

എറണാകുളം: ലക്ഷദ്വീപ് തീരത്ത് മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി ഡി.ആർ.ഐയും കോസ്റ്റ് ഗാർഡും. കന്യാകുമാരി, നാഗർകോവിൽ മേഖലയിലാണ് പരിശോധന തുടരുന്നത്. അതേസമയം കഴിഞ്ഞ ദിവസം പിടിച്ചെടുത്ത ബോട്ടുകളുടെ ഉടമകളും പിടിയിലായതായാണ് സൂചന. സംഭവത്തിൽ ദേശീയ അന്വേഷണ ഏജൻസി, ഡി.ആർ.ഐയിൽ നിന്ന് വിവരങ്ങൾ തേടിയിട്ടുണ്ട്.

ഡി.ആർ.ഐയും കോസ്റ്റ് ഗാർഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് തമിഴ്‌നാട്ടിൽ നിന്നെത്തിയ മത്സ്യബന്ധന ബോട്ടിൽ നിന്നും മെയ് 18ന് 218 കിലേഗ്രാം ഹെറോയിൻ പിടിച്ചെടുത്തത്. ഹെറോയിൻ കടത്താനുപയോഗിച്ച പ്രിൻസ്, ലിറ്റിൽ ജീസസ് എന്നീ ബോട്ടുകളും പിടിച്ചെടുത്തിരുന്നു. സമീപകാലത്ത് നടന്ന ഏറ്റവും വലിയ ലഹരി വേട്ടയായിരുന്നു ഇത്. അന്താരാഷ്ട്ര നിയമവിരുദ്ധ വിപണിയിൽ ഏകദേശം 1526 കോടി രൂപയോളം വിലവരുന്നതാണ് പിടികൂടിയ ഹെറോയിൻ.

രണ്ട് മത്സ്യബന്ധന ബോട്ടുകളിലായി ഒരു കിലോഗ്രാമിന്‍റെ 218 പാക്കറ്റുകളായാണ് ഹെറോയിൻ സൂക്ഷിച്ചിരുന്നത്. ബോട്ടിലുണ്ടായിരുന്ന മത്സ്യത്തൊഴിളികളെയും കസ്റ്റഡിയിലെടുത്തിരുന്നു. പിടിയിലായ മത്സ്യത്തൊഴിലാളികളിൽ നാലു പേർ മലയാളികളാണെന്നാണ് സൂചന. ഹെറോയിൻ പിടികൂടിയ മത്സ്യബന്ധന ബോട്ടുകൾ കൊച്ചിയിലെ കോസ്റ്റ് ഗാർഡ് ആസ്ഥാനത്ത് എത്തിച്ചാണ് വിശദമായ പരിശോധന നടത്തിയത്.

Also Read ലക്ഷദ്വീപ് തീരത്ത് വൻ മയക്കുമരുന്ന് വേട്ട; 1526 കോടി രൂപയുടെ ഹെറോയിന്‍ പിടികൂടി

For All Latest Updates

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.