എറണാകുളം: ഇന്ത്യന്‍ ഓയിലിന്‍റെ കോമ്പോസിറ്റ്, ചോട്ടു സിലിണ്ടറുകളുടെ വിതരണത്തില്‍ മികച്ച പ്രകടനം കാഴ്‌ചവച്ച ഡീലര്‍മാരെ വിതരണക്കാരും ചാനല്‍ പാര്‍ട്‌ണര്‍മാരും കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ആദരിച്ചു(Indian Oil Corporation Award Giving Ceremony At Kochi). ഇക്കൊല്ലം ഏപ്രില്‍ മുതല്‍ നവംബര്‍വരെയുള്ള വിതരണമാണ് പരിഗണിച്ചത്. ഇന്ത്യന്‍ ഓയില്‍ കേരള സ്റ്റേറ്റ് ഓഫീസ് സിജിഎം സന്‍ജീബ് കുമാര്‍ ബെഹ്റ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു.
ചോട്ടു വിഭാഗത്തില്‍ തിരുവനന്തപുരം തിരുവനന്തപുരം ഉള്ളൂരിലെ ഡീലര്‍ ബിജോ കോശി (ടി കെ വര്‍ഗീസ് ആന്‍ഡ് സണ്‍സ്) പുരസ്‌കാരം ഏറ്റുവാങ്ങി. അഖിലേന്ത്യാതലത്തില്‍ ചോട്ടു സിലിണ്ടറുകളുടെ വിപണനത്തില്‍ 60 ശതമാനവും കൈകാര്യം ചെയ്യുന്നത് കേരളമാണ്. വിപണി ശക്തമാക്കാന്‍ വിതരണക്കാരും ചാനല്‍ പാര്‍ട്‌ണര്‍മാരും ചേര്‍ന്ന് 'ചോട്ടുക്‌ളബ്' രൂപീകരിക്കണമെന്ന് ബെഹ്റ അഭിപ്രായപ്പെട്ടു.
ചടങ്ങില്‍ കോമ്പോസിറ്റ് സിലിണ്ടര്‍ ഡീലര്‍മാരെയും ആദരിച്ചു. ഇന്ത്യന്‍ ഓയില്‍ സിജിഎം ആര്‍. രാജേന്ദ്രന്‍, ജിഎം പി. ദീപുമാത്യൂ, അലക്‌സ് മാത്യൂ, അലക്‌സി ജോസഫ്, ബി അരുണ്‍കുമാര്‍ എന്നിവരും ആദരിക്കല്‍ ചടങ്ങില്‍ പങ്കെടുത്തു.