ദീപക് പറമ്പോൽ, ലാലു അലക്‌സ്, ദർശന സുദർശൻ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് 'ഇമ്പം'. ശ്രീജിത്ത് ചന്ദ്രൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം പുറത്തുവന്നു (Imbam Movie's First Song Out). 'മായികാ' എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത് (Imbam Movie Mayika Video Song).
പിഎസ് ജയഹരി സംഗീതം പകർന്ന ഗാനം മികച്ച പ്രതികരണമാണ് നേടുന്നത്. വിനായക് ശശികുമാറാണ് ഗാനരചന. ലിസ്റ്റിൻ സ്റ്റീഫൻ്റെ നേതൃത്വത്തിലുള്ള മാജിക് ഫ്രെയിംസ് ആണ് 'ഇമ്പ'ത്തിലെ ഗാനങ്ങളുടെ ഓഡിയോ റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രം വിതരണത്തിനായി എത്തിക്കുന്നതും മാജിക് ഫ്രെയിംസ് ആണ്.
- " class="align-text-top noRightClick twitterSection" data="">
ബംഗളൂരു ആസ്ഥാനമായ മാമ്പ്ര സിനിമാസിന്‍റെ ബാനറിൽ ഡോ. മാത്യു മാമ്പ്രയാണ് 'ഇമ്പ'ത്തിന്‍റെ നിർമാണം. ഒക്ടോബർ ആദ്യവാരം ചിത്രം തിയേറ്റർ റിലീസായി പ്രേക്ഷകർക്കരികിൽ എത്തും (Imbam Movie Release). പൃഥ്വിരാജ് - മോഹൻലാൽ ചിത്രം 'ബ്രോ ഡാഡി'ക്ക് ശേഷം ലാലു അലക്‌സ് പ്രധാന വേഷത്തില്‍ എത്തുന്ന സിനിമ കൂടിയാണ് 'ഇമ്പം'.
മീര വാസുദേവ്, ഇര്‍ഷാദ്, കലേഷ് രാമാനന്ദ്, ദിവ്യ എം നായര്‍, ശിവജി ഗുരുവായൂര്‍, നവാസ് വള്ളിക്കുന്ന്, വിജയന്‍ കാരന്തൂര്‍, മാത്യു മാമ്പ്ര, ഐവി ജുനൈസ്, ജിലു ജോസഫ്, സംവിധായകരായ ലാല്‍ ജോസ്, ബോബന്‍ സാമുവല്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് (Imbam Movie Cast).
ഒരു മുഴുനീള ഫാമിലി എന്‍റര്‍ടെയിനറായാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. നടിയും ദേശീയ അവാർഡ് ജേതാവുമായ അപർണ ബാലമുരളി ഗാനം ആലപിക്കുന്നുണ്ട് എന്നതും 'ഇമ്പം' എന്ന ഈ ചിത്രത്തിന്‍റെ മറ്റൊരു പ്രത്യേകതയാണ്. ശ്രീകാന്ത് ഹരിഹരൻ, സിത്താര കൃഷ്‌ണകുമാർ എന്നിവരാണ് മറ്റ് ഗായകർ. ഇപ്പോൾ പുറത്തുവന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്രീകാന്ത് ഹരിഹരനും മീനാക്ഷി എംഎല്ലും ചേർന്നാണ്.
നിജയ് ജയന്‍ ഛായാഗ്രാഹകനായ ചിത്രത്തിന്‍റെ എഡിറ്റിങ് നിർവഹിക്കുന്നത് കുര്യാക്കോസ് ഫ്രാൻസിസ് കുടശ്ശെരില്‍ ആണ്. ആര്‍ട്ട് - ആഷിഫ് എടയാടന്‍, കോസ്റ്റ്യൂം - സൂര്യ ശേഖര്‍, മേക്കപ്പ് - മനു മോഹന്‍, ആക്ഷൻ - ജിതിൻ വക്കച്ചൻ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - അബിന്‍ എടവനക്കാട്, സൗണ്ട് ഡിസൈന്‍ - ഷെഫിന്‍ മായന്‍, സൗണ്ട് റെക്കോർഡിങ് - രൂപേഷ് പുരുഷോത്തമൻ, അസോസിയേറ്റ് ഡയറക്‌ടര്‍ - ജിജോ ജോസ്, കളറിസ്റ്റ് - ലിജു പ്രഭാകർ, വിഎഫ്എക്‌സ് - വിനു വിശ്വൻ, സ്റ്റിൽസ് - സുമേഷ് സുധാകരൻ, ഡിസൈന്‍സ് - രാഹുൽ രാജ്, പിആർഒ - പി ശിവപ്രസാദ്, മാർക്കറ്റിങ് - സ്‌നേക്ക് പ്ലാൻ്റ് എൽഎൽപി എന്നിവരാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ (Imbam Movie Crew).
READ ALSO: Jayam Ravi's 'Brother' Movie First Look | ഇനി 'ബ്രദർ' ആയി ജയം രവി ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്