ETV Bharat / state

എറണാകുളത്ത് 77 ലിറ്റർ ചാരായവും 500 ലിറ്റർ കോടയും പിടികൂടി - എറണാകുളത്ത് ചാരായം പിടികൂടി

എക്‌സൈസ് സംഘത്തെ കണ്ട പ്രതി ഓടിരക്ഷപ്പെട്ടെങ്കിലും ഇയാൾ ഉടൻ അറസ്റ്റിലാവുമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.

illegal liquor seized  ernakulam illegal liquor seized  kothamangalam illegal liquor seized  ചാരായവും കോടയും പിടികൂടി  എറണാകുളത്ത് ചാരായം പിടികൂടി  കോതമംഗലത്ത് ചാരായം പിടികൂടി
എറണാകുളത്ത് 77 ലിറ്റർ ചാരായവും 500 ലിറ്റർ കോടയും പിടികൂടി
author img

By

Published : Jun 25, 2021, 9:07 PM IST

എറണാകുളം: കോതമംഗലത്ത് വീട്ടിൽ സൂക്ഷിച്ചിരുന്ന 77 ലിറ്റർ ചാരായവും 500 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു. കോതമംഗലം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്‌ടർ എ. ജോസ് പ്രതാപിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ റെയ്‌ഡിലാണ് ചാരായം കണ്ടെടുത്തത്. ചേലാട് സ്വദേശി ദീപുവിൻ്റെ വീട്ടിൽ നിന്ന് 77 ലിറ്റർ ചാരായവും വാട്ടർ ടാങ്കിൽ വീടിന് മുകളിൽ ഒളിപ്പിച്ച 500 ലിറ്റർ വാറ്റാൻ പാകമായ കോടയും, വാറ്റാൻ ഉപയോഗിച്ച ഗ്യാസ് അടുപ്പും ഗ്യാസ് സിലിണ്ടറുമാണ് കണ്ടെടുത്തത്.

എക്‌സൈസ് സംഘത്തെ കണ്ട ദീപു ഓടി രക്ഷപ്പെട്ടു

ലോക്ക്ഡൗണിനോട് അനുബന്ധിച്ച് വളരെ വ്യാപകമായി വ്യാവസായിക അടിസ്ഥാനത്തിൽ മാസങ്ങളായി ദീപു രഹസ്യമായി ചാരായം വാറ്റി വിൽപ്പന നടത്തി വരികയായിരുന്നു. വിശാലമായ പുരയിടത്തിന് നടുവിൽ സ്ഥിതി ചെയ്യുന്ന വീട്ടിലാണ് ദീപു ചാരായം വാറ്റിയിരുന്നത്.

എക്സൈസ് സർക്കിൾ ഇൻസ്പെക്‌ടർ മാധ്യമങ്ങളോട്

സംശയം തോന്നാത്ത വിധമുള്ള വാറ്റ്

ആർക്കും സംശയം തോന്നാതിരിക്കാൻ വീടിന്‍റെ മുകളിൽ 500 ലിറ്ററിന്‍റെ വാട്ടർ ടാങ്ക് നിറയെ ചാരായം വാറ്റാൻ പാകമായ കോട കലക്കി ടാങ്കിൽ നിന്ന് പൈപ്പ് വഴി ആവശ്യാനുസരണം ചാരായം വാറ്റുകയായിരുന്നു ദീപു. പ്രതി ഉടൻ അറസ്റ്റിലാവുമെന്ന് എക്സൈസ് സർക്കിൾ ഇൻസ്പെക്‌ടർ ജോസ് പ്രതാപ് പറഞ്ഞു.

Also Read: വനിത ഹോസ്റ്റലിന് മുന്നിൽ നഗ്നതാ പ്രദർശനം; നടപടിയെടുക്കണമെന്ന് വിദ്യാർഥികൾ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.