പെരുമ്പാവൂർ: ഈസ്റ്റ് ഒക്കലിന് സമീപത്തെ പ്ളാസ്റ്റിക്ക് കമ്പനിക്ക് തീ പിടിച്ചു. ഗോഡൗണിലും മറ്റുമായി പടർന്നു പിടിച്ച തീ നിയന്ത്രണ വിധേയമായിട്ടില്ല. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് തീ പടർന്നത്. അവധി ദിവസമായിരുന്നതിനാൽ ജോലിക്കാർ ഉണ്ടായിരുന്നില്ല. അതിനാല്‍ വന്‍ ദുരന്തം ഒഴിവാകുകയായിരുന്നു. പെരുമ്പാവൂർ, അങ്കമാലി എന്നിവിടങ്ങളിൽ നിന്നായി നാലു യൂണിറ്റ് അഗ്നിശമനസേന എത്തി തീയണക്കാൻ ശ്രമം തുടരുകയാണ്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. രണ്ട് മാസം മുമ്പ് സമാന രീതിയിൽ ഇവിടെ തീപിടിച്ച് ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. അങ്കമാലി മാമ്പ്ര സ്വദേശി അൻവറിന്റെ ഉടമസ്ഥതയിലുള്ളതാണ് കമ്പനി.
പെരുമ്പാവൂരിന് സമീപം പ്ളാസ്റ്റിക്ക് കമ്പനിയില്‍ വീണ്ടും തീപിടിത്തം
രണ്ട് മാസം മുമ്പ് സമാന രീതിയിൽ ഇവിടെ തീപിടിച്ച് ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം സംഭവിച്ചിരുന്നു.