ETV Bharat / state

IG Lakshman On Allegation Against CMO : മുഖ്യമന്ത്രിയുടെ ഓഫിസിനെതിരായ ആരോപണം : വിവാദ ഹര്‍ജി പിന്‍വലിക്കാന്‍ അപേക്ഷ നല്‍കി ഐജി ലക്ഷ്‌മണ്‍

Allegation On Monson Mavungal Case Petition മോൻസൻ മാവുങ്കൽ (Monson Mavungal) കേസിൽ പ്രതി ചേർക്കപ്പെട്ട നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലായിരുന്നു ഐ ജി ജി ലക്ഷ്‌മൺ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്

i g lakshman  cm office allegation case  cm office  withdraw petition  Monson Mavungal Case  മുഖ്യമന്ത്രിയുടെ ഓഫിസിനെതിരായ ആരോപണം  ഐ ജി ലക്ഷ്‌മണ്‍  വിവാദ ഹര്‍ജി  മോൻസൻ മാവുങ്കൽ  പുരാവസ്‌തു തട്ടിപ്പ്
I G Lakshman On CM Office Allegation Case
author img

By ETV Bharat Kerala Team

Published : Sep 15, 2023, 8:26 PM IST

എറണാകുളം : മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് ഗൂഢസംഘം പ്രവർത്തിക്കുന്നുവെന്ന ആരോപണമടങ്ങിയ വിവാദ ഹർജി പിൻവലിക്കാൻ ഐ ജി ജി ലക്ഷ്‌മൺ (I G Lakshman) ഹൈക്കോടതിയിൽ അപേക്ഷ നൽകി. മുഖ്യമന്ത്രിയുടെ ഓഫിസ് (CM Office) കേന്ദ്രീകരിച്ച് ഗൂഢസംഘം പ്രവർത്തിക്കുന്നുവെന്ന ഗുരുതര ആരോപണമടക്കം ഉന്നയിച്ച് ഐ ജി ജി ലക്ഷ്‌മണ്‍ ഹൈക്കോടതിയിൽ നൽകിയ ഹർജി നേരത്തെ വിവാദമാവുകയും സർക്കാർ പ്രതിരോധത്തിലാവുകയും ചെയ്‌തിരുന്നു. മോൻസൻ മാവുങ്കൽ (Monson Mavungal) കേസിൽ പ്രതി ചേർക്കപ്പെട്ട നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലായിരുന്നു ഐ ജി ജി ലക്ഷ്‌മൺ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത് (IG Lakshman On Allegation Against CMO).

നിലവിൽ ഈ ഹർജി പിൻവലിക്കാനാണ് ജി ലക്ഷ്‌മൺ കോടതിയിൽ അപേക്ഷ നൽകിയത്.
വിവാദ ഹർജി പിൻവലിക്കുമെന്ന് ലക്ഷ്‌മൺ നേരത്തെ ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. തന്‍റെ അറിവോടെയായിരുന്നില്ല ആരോപണങ്ങള്‍ ഉൾപ്പെടുത്തിയതെന്നായിരുന്നു കത്തിലെ വിശദീകരണം.

ഹൈക്കോടതി മധ്യസ്ഥനെ നിയോഗിച്ച കേസുകളിൽ പോലും സി എം ഓഫിസിലെ ഗൂഢ സംഘം പ്രശ്‌ന പരിഹാരം നടത്തി സാമ്പത്തിക ഇടപാടുകളിൽ ഒത്തുതീർപ്പുകളും മറ്റും നടത്തുന്നുവെന്നാണ് ഐ ജി ലക്ഷ്‌മൺ ആരോപണമുന്നയിച്ചത്. നിലവിൽ സസ്പെൻഷനിൽ കഴിയുന്ന ലക്ഷ്‌മൺ സർക്കാരുമായുള്ള അനുനയത്തിന്‍റെ ഭാഗമായാണ് ഹർജി പിൻവലിക്കാനൊരുങ്ങുന്നത്. അതിനിടെ
ഇതേ കേസിൽ ലക്ഷ്‌മണിന് ഹൈക്കോടതി സ്ഥിര ജാമ്യം നൽകി.

നേരത്തെ ഇടക്കാല മുൻകൂർ ജാമ്യത്തിൽ കഴിയവെയായിരുന്നു ലക്ഷ്‌മണിനെ ക്രൈംബ്രാഞ്ച് അറസ്‌റ്റ് ചെയ്‌തത്.
മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കിയാണ് ഹൈക്കോടതി സ്ഥിര ജാമ്യം നൽകിയത്. അതേസമയം, ഇക്കഴിഞ്ഞ ഓഗസ്‌റ്റ് 23ന് മോന്‍സൺ മാവുങ്കലിന്‍റെ(monson mavungal) പുരാവസ്‌തുതട്ടിപ്പുമായി(antiquities fraud case) ബന്ധപ്പെട്ട വഞ്ചനാകേസിൽ നാലാം പ്രതിയായ ഐജി ജി ലക്ഷ്‌മണയെ(i g lakshmana) ക്രൈം ബ്രാഞ്ച്(crime branch) അറസ്‌റ്റ് ചെയ്‌തിരുന്നു.

ക്രൈംബ്രാഞ്ച് വിശദമായി ചോദ്യം ചെയ്‌ത ശേഷമാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. ഹൈക്കോടതി നേരത്തെ ഇടക്കാല ജാമ്യം അനുവദിച്ചതിനാൽ അറസ്‌റ്റിന് ശേഷം ജാമ്യത്തിൽ വിട്ടയച്ചു. ചോദ്യം ചെയ്യലില്‍ തൃപ്‌തികരമായ മറുപടി നല്‍കാന്‍ ഐ ജി ലക്ഷ്‌മണിന് കഴിഞ്ഞില്ല. ഫോണ്‍ രേഖകള്‍ ഉള്‍പ്പടെ ശക്തമായ ഡിജിറ്റല്‍ തെളിവുകളും ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു. ഈയൊരു സാഹചര്യത്തിലാണ് അറസ്‌റ്റ് രേഖപ്പെടുത്തിയത്. കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫിസിലായിരുന്നു ഐജി ലക്ഷ്‌മണിന്‍റെ ചോദ്യം ചെയ്യല്‍.

പ്രതിയായ ലക്ഷ്‌മണ്‍ ആദ്യമായാണ് അന്വേഷണ സംഘത്തിന് മുന്നിലെത്തിയത്. ഇടക്കാല ജാമ്യം അനുവദിച്ച കോടതി അന്വേഷണവുമായി സഹകരിക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ രണ്ട് തവണ നോട്ടിസ് നല്‍കി വിളിപ്പിച്ചെങ്കിലും ഹാജരായിരുന്നില്ല.

ഇതേതുടര്‍ന്ന് ഐജിക്കെതിരായ റിപ്പോര്‍ട്ട് അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് ഐജി ചോദ്യം ചെയ്യലിനായി ഹാജരായിരുന്നത്. പുരാവസ്‌തു ഇടപാടിലെ സാമ്പത്തിക തട്ടിപ്പില്‍ മുഖ്യ ആസൂത്രകന്‍ ഐജി ലക്ഷ്‌മണാണെന്ന് ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.