എറണാകുളം: പുത്തൻ വിദേശ മാർക്കറ്റുകൾ തുറന്നു കൊണ്ട് മലയാള സിനിമ വ്യവസായം മുന്നേറുന്ന കാലമാണിത് (Hyzin global ventures New Distribution company). മലയാള സിനിമകൾ കേരളത്തിലും ഗൾഫിലും വിതരണം ചെയ്യുന്നത് വർഷങ്ങളായി പല പ്രമുഖ കമ്പനികളാണെങ്കിലും ഈ അടുത്ത കാലത്തായി യുവ സംരംഭകരും സിനിമകൾ എത്തിച്ചു തുടങ്ങിയിട്ടുണ്ട്.
അത്തരത്തിലൊരു പുത്തൻ ഡിസ്‌ട്രിബ്യൂഷൻ കമ്പനിയാണ് ഹൈസിൻ ഗ്ലോബൽ വെൻചേഴ്‌സ്. കൊച്ചി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഹൈസിൻ ഗ്ലോബൽ വെൻചേഴ്‌സ് വഴി ഒരുപിടി മലയാള ചിത്രങ്ങൾ ഇപ്പോൾ റിലീസിന് തയ്യാറെടുത്തു കഴിഞ്ഞു.
ആദ്യ ചിത്രം മേഘ്‌ന രാജ്, ഷീലു എബ്രഹാം, സംവിധായകൻ രാജ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സജിൻലാൽ സംവിധാനം ചെയ്‌ത പൊളിറ്റിക്കൽ സറ്റയർ ചിത്രം 'ഹന്ന'യാണ്. ചിത്രം നവംബർ മാസത്തിൽ തിയേറ്ററുകളിൽ എത്തും.
അത് കൂടാതെ ആരോട് പറയാൻ ആര് കേൾക്കാൻ, മുറിവ് എന്നീ ചിത്രങ്ങളും പ്രേക്ഷകരുടെ മുന്നിലെത്തുന്നത് ഹൈസിൻ ഗ്ലോബൽ വെൻചേഴ്‌സ് വഴിയാണ്. ഇതിനു പുറമേ നിരവധി ചിത്രങ്ങൾ ഇവർ മലയാളത്തിൽ നിന്ന് ഗൾഫിലെത്തിക്കാനുള്ള ഒരുക്കത്തിലാണ്.
മലയാള സിനിമയുടെ ഏറ്റവും വലിയ ഓവർസീസ് മാർക്കറ്റായ ഗൾഫ് രാജ്യങ്ങളിലേക്ക് എല്ലാ മലയാള ചിത്രങ്ങൾക്കും എത്താനുള്ള വാതിൽ കൂടിയാണ് ഈ കമ്പനി തുറന്നിടുന്നത്. അതുകൊണ്ട് തന്നെ ഇത്തരമൊരു കമ്പനി വലിയ വിജയം വരിക്കേണ്ടത് മലയാള സിനിമയ്ക്കു തന്നെ ആവശ്യമായ കാര്യം കൂടിയാണ്.
മികച്ച തുടക്കം നേടിയ ഈ പുത്തൻ സംരംഭം കൂടുതൽ ഉയരങ്ങളിലേക്ക് സഞ്ചരിക്കുമെന്ന് തന്നെയാണ് മലയാള സിനിമയെ സ്നേഹിക്കുന്നവരുടെയും പ്രതീക്ഷ. കൂടുതൽ വിവരങ്ങൾക്ക് hyzinglobalventures@gmail.com എന്ന ഇമെയിൽ വഴിയോ www.hyzinglobalventures.com എന്ന വെബ്സൈറ്റ് വഴിയോ ബന്ധപ്പെടാവുന്നതാണ്.
ക്യാപ്‌റ്റന്‍ മില്ലര്‍ ഓവര്‍സീസ് വിതരണാവകാശം ലൈക്ക പ്രൊഡക്ഷന്‍സിന്: ആരാധകര്‍ വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ധനുഷിന്‍റെ ചിത്രമാണ് ക്യാപ്‌റ്റന്‍ മില്ലര്‍. ചിത്രത്തിന്‍റെ ഓവർസീസ് തിയറ്റർ വിതരണാവകാശം ലൈക്ക പ്രൊഡക്ഷൻസ് ഏറ്റെടുത്തതായി സത്യജ്യോതി ഫിലിംസ് ഔദ്യോഗികമായി അറിയിച്ചു (Dhanush Captain Miller Overseas Rights Bagged By Lyca Productions).
സിനിമയുടെ ലോഞ്ച് സമയം മുതൽ ധനുഷിന്‍റെ എറ്റവും പുതിയ ചിത്രമായ 'ക്യാപ്റ്റൻ മില്ലർ' പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സത്യജ്യോതി ഫിലിംസിന്‍റെ നിർമാണത്തിൽ അരുൺ മാതേശ്വരനാണ് സിനിമ സംവിധാനം ചെയ്യുന്നത്. സിനിമയുടെ അഭിനേതാക്കളിലും അണിയറ പ്രവർത്തകരിലും സൗത്ത് ഇൻഡസ്‌ട്രിയിൽ നിന്നുള്ള ഏറ്റവും വലിയ ബ്രാൻഡ് പേരുകൾ ഉൾക്കൊള്ളുമ്പോൾ ചിത്രത്തിന്‍റെ ഓരോ പ്രഖ്യാപനത്തിലും പ്രതീക്ഷകൾ നിരന്തരം ഉയരുകയാണ്.
സിനിമയുടെ ഓവർസീസ് തിയറ്റർ അവകാശം ലൈക്ക പ്രൊഡക്ഷൻസ് സ്വന്തമാക്കിയതോടെ ഈ പ്രോജക്റ്റ് മെഗാ ഗോൾഡൻ ടച്ച് കണ്ടെത്തിയെന്ന് പ്രഖ്യാപിക്കുന്നതിൽ നിർമാതാക്കൾ ഏറെ സന്തുഷ്‌ടരാണ്. ക്യാപ്റ്റൻ മില്ലർ ഇപ്പോൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിന്‍റെ ഓഡിയോ, ട്രെയിലർ, മറ്റ് പ്രമോഷണൽ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ചുള്ള പ്രഖ്യാപനങ്ങൾ നിർമാതാക്കൾ ഉടൻ പ്രഖ്യാപിക്കും.