ETV Bharat / state

ഭാര്യയെ മറ്റു സ്ത്രീകളുമായി താരതമ്യം ചെയ്യുന്നത് ക്രൂരത, വിവാഹ മോചനത്തിന് കാരണമാവാമെന്ന് ഹൈക്കോടതി - high court

ഭാര്യയെ മറ്റു സ്‌ത്രീകളുമായി താരതമ്യപ്പെടുത്തി പരിഹസിക്കുന്നതും ഭാര്യ തന്‍റെ പ്രതീക്ഷക്കൊത്ത് ഉയരുന്നില്ലെന്ന് പറഞ്ഞ് അധിക്ഷേപിക്കുന്നതും ക്രൂരതയാണെന്നും ഇത്തരം കാര്യങ്ങള്‍ വിവാഹമോചനത്തിനുള്ള കാരണമായി പരിഗണിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി

Kerala High Court verdict  Kerala High Court verdict on grounds for divorce  Kerala High  ഹൈക്കോടതി  കേരള ഹൈക്കോടതി  kerala news  court news  latest court verdict
ഭാര്യയെ മറ്റു സ്‌ത്രീകളുമായി താരതമ്യപ്പെടുത്തുന്നത് വിവാഹ മോചനത്തിനുള്ള കാരണമായി പരിഗണിക്കും : ഹൈക്കോടതി
author img

By

Published : Aug 17, 2022, 9:59 AM IST

എറണാകുളം: മറ്റു സ്ത്രീകളുമായി താരതമ്യപ്പെടുത്തിയുള്ള പരിഹാസം ഒരു ഭാര്യയ്‌ക്കും സഹിക്കാൻ പറ്റാത്ത മാനസിക ക്രൂരതയാണെന്ന് കേരള ഹൈക്കോടതി. ഭാര്യ തന്‍റെ പ്രതീക്ഷക്കൊത്ത് ഉയരുന്നില്ലെന്ന ഭർത്താവിന്‍റെ അധിക്ഷേപവും ക്രൂരതയാണ്. ഇതെല്ലാം വിവാഹ മോചനത്തിനുള്ള കാരണമായി പരിഗണിക്കാമെന്നും ഹൈകോടതി ഉത്തരവ്.

ക്രൂരതയെന്നാൽ ശാരീരികം മാത്രമല്ല മാനസികവുമാകാം. കാലാനുസൃതമായി മാറും എന്നതിനാൽ ക്രൂരതയ്‌ക്ക് സമഗ്രമായ ഒരു നിർവചനം നൽകുക ബുദ്ധിമുട്ടാണ്. മോശമായ ഭാഷ ഉപയോഗിച്ച് വാക്കാലുള്ള അധിക്ഷേപങ്ങളും മാനസിക ക്രൂരതയിൽ പെടുമെന്നും കോടതി വ്യക്തമാക്കി.

ഭാര്യയുടെ ഹർജിയിൽ വിവാഹമോചനം അനുവദിച്ച കുടുംബ കോടതി വിധിയ്‌ക്കെതിരെ ഭർത്താവ് സമർപ്പിച്ച അപ്പീൽ തള്ളിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതിയുടെ സുപ്രധാന പരാമർശങ്ങൾ. ഭർത്താവ് തന്നെ നിരന്തരം ശാരീരികമായി പീഡിപ്പിക്കാറുണ്ടെന്ന് ഭാര്യ മൊഴി നൽകിയിരുന്നു. ഭാര്യ തന്‍റെ സങ്കൽപ്പത്തിലുള്ളത്ര സുന്ദരിയല്ലെന്നും, മറ്റ് സ്ത്രീകളുമായി താരതമ്യപ്പെടുത്തുമ്പോൾ താൻ നിരാശനാണെന്നും ഭർത്താവ് നിരന്തരം അധിക്ഷേപിക്കാറുണ്ട്.

പുരുഷ സുഹൃത്തുക്കളിൽ നിന്ന് എന്തെങ്കിലും സന്ദേശങ്ങൾ ലഭിച്ചാൽ ഭർത്താവ് വലിയ രീതിയിൽ അസൂയപ്പെടാറുണ്ടെന്നും ഭാര്യയുടെ മൊഴിയിൽ പറയുന്നു. ഇതെല്ലാം മാനസിക ക്രൂരതയാണെന്നും, വിവാഹമോചനത്തിന് മതിയായ കാരണങ്ങളാണെന്നും കോടതി വിലയിരുത്തി. വിവാഹ ബന്ധം സാധ്യമാകുന്നിടത്തോളം നിലനിർത്തണമെന്നാണ് സമൂഹത്തിന്‍റെ താൽപര്യം.

എന്നാൽ ദുരിതമുണ്ടാക്കുന്ന സാഹചര്യങ്ങൾ അനന്തമായി തുടരുന്നതിന് നേരെ കണ്ണടക്കാൻ നിയമത്തിനാവില്ലെന്നും കോടതി വ്യക്തമാക്കി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.