എറണാകുളം: ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഭർത്താവ് ഷോക്കേറ്റ് മരിച്ചു. പെരുമ്പാവൂർ മുടക്കുഴ പോസ്റ്റ് ഓഫീസ് കവലയിൽ കപ്രക്കാട്ട് കുര്യാക്കോസ് ( 63 ) ആണ് മരിച്ചത്. ഭാര്യ അന്നമ്മയെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് 5.30ന് ഇവർ ജോലി ചെയ്യുന്ന സമീപത്തെ കോഴി ഫാമിലായിരുന്നു സംഭവം. ഫാമിൽ ലൈറ്റിടുന്നതിനിടെ അന്നമ്മയ്ക്ക് ഷോക്കേൽക്കുകയായിരുന്നു. ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് കുര്യാക്കോസിന് ഷോക്കേറ്റത്. ഷോക്കേറ്റയുടനെ കുര്യാക്കോസിനെ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഭാര്യയെ രക്ഷിക്കാൻ ശ്രമിച്ച ഭർത്താവ് ഷോക്കേറ്റു മരിച്ചു - ഭാര്യയെ രക്ഷിക്കാൻ ശ്രമിച്ച ഭർത്താവ് ഷോക്കേറ്റു മരിച്ചു
ഷോക്കേറ്റയുടനെ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.