ETV Bharat / state

തുടര്‍ച്ചയായ കസ്റ്റഡിമരണങ്ങളില്‍ പൊലീസിന് മനുഷ്യാവകാശ കമ്മീഷന്‍റെ വിമര്‍ശനം - സർക്കാര്‍

നെടുങ്കണ്ടം കസ്റ്റഡിമരണക്കേസ് പഠിച്ച് വരികയാണെന്നും വിഷയത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ നിഷ്ക്രിയമായിരുന്നു എന്ന വാദം തെറ്റാണെന്നും പി മോഹന്‍ദാസ് പറഞ്ഞു

പി മോഹന്‍ദാസ്
author img

By

Published : Jul 4, 2019, 4:57 PM IST

Updated : Jul 4, 2019, 6:19 PM IST

കൊച്ചി: സംസ്ഥാനത്തെ കസ്റ്റഡി മരണങ്ങളുടെ പശ്ചാത്തലത്തിൽ പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷൻ രംഗത്ത്. 1129 പൊലീസുകാർക്കെതിരെ ക്രിമിനൽ കേസുകൾ ഉണ്ടായിട്ടും ഇവരെ സംരക്ഷിക്കാനാണ് പൊലീസും, സർക്കാരും പൊലീസ് അസോസിയേഷനും ശ്രമിക്കുന്നതെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം പി മോഹൻദാസ് പറഞ്ഞു. ഇത് തുടർന്നാൽ ഇനിയും കസ്റ്റഡിമരണങ്ങൾ ആവർത്തിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ക്രിമിനല്‍ കേസുകളില്‍ പ്രതികളായ പൊലീസുകാര്‍ക്കെതിരെ യാതൊരു നടപടിയും എടുത്തിട്ടില്ല എന്നത് മാത്രമല്ല അതിൽ 30 പേര്‍ ഒഴികെയുള്ളവരെ സർവീസിൽ ഇപ്പോഴും നിലനിർത്തി സംരക്ഷിക്കുന്ന രീതിയാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

കുറ്റക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നത് തുടര്‍ന്നാല്‍ കസ്റ്റഡിമരണങ്ങള്‍ ആവര്‍ത്തിക്കുമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കുറ്റക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നത് സർക്കാർ തുടര്‍ന്നാല്‍ ഇനിയും കസ്റ്റഡിമരണങ്ങൾ ആവർത്തിക്കും. ഉത്തരവാദിത്തപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ കയ്യിൽ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പെട്ടെന്നുതന്നെ നടപടി എടുത്തിട്ടുണ്ട്. സര്‍ക്കാരിന് വേണ്ടി പ്രവർത്തിക്കുന്നു എന്ന വാർത്തകൾ തികച്ചും തെറ്റാണ്. കസ്റ്റഡി മരണക്കേസ് മനുഷ്യാവകാശ കമ്മീഷൻ പഠിച്ചു വരികയാണെന്നും, സർക്കാരിന് വേണ്ടി അല്ല സാധാരണക്കാരന് വേണ്ടിയാണ് കമ്മീഷൻ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Intro:

Body:കസ്റ്റഡി മരണങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാന പൊലീസിനെതിരെ മനുഷ്യാവകാശ കമ്മീഷൻ രംഗത്ത്. 1129 പോലീസുകാർക്കെതിരെ ക്രിമിനൽ കേസുകൾ ഉണ്ടായിട്ടും ഇവരെ സംരക്ഷിക്കാനാണ് പോലീസും, സർക്കാരും പോലീസ് അസോസിയേഷനും ശ്രമിക്കുന്നതെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം പി മോഹൻദാസ് പറഞ്ഞു. ഇത് തുടർന്നാൽ ഇനിയും കസ്റ്റഡിമരണങ്ങൾ ആവർത്തിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

bite

സംസ്ഥാനത്ത് കസ്റ്റഡി മരണങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനമാണ് മനുഷ്യാവകാശ കമ്മീഷൻ ഉന്നയിക്കുന്നത്. 1129 പോലീസുകാർ വിവിധ ക്രിമിനൽ കേസുകളിൽ പ്രതികൾ എന്ന് കണ്ടെത്തിയിട്ടും ഇവർക്കെതിരെ കർശന നടപടി കൈക്കൊള്ളാൻ സംസ്ഥാന സർക്കാരും പോലീസും തയ്യാറാകുന്നില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം ടി മോഹൻദാസ് പറഞ്ഞു. അവർക്കെതിരെ യാതൊരു നടപടിയും എടുത്തിട്ടില്ല എന്നത് മാത്രമല്ല അതിൽ 30 പേരെ ഒഴികെയുള്ളവരെ സർവീസിൽ ഇപ്പോഴും നിലനിർത്തി അവരെ രക്ഷിക്കുന്ന രീതിയാണ് കാണുന്നത്.

bite

കുറ്റക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഈ നില തുടർന്നാൽ ഇനിയും കസ്റ്റഡിമരണങ്ങൾ ആവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉത്തരവാദിത്തപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുടെ കയ്യിൽ നിന്നും നഷ്ടപരിഹാരം ഈടാക്കണം. അങ്ങനെ നടപടി സ്വീകരിച്ചില്ലെങ്കിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാനുള്ള സാധ്യതകൾ ഏറെ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

byte

കസ്റ്റഡി മരണം ഉൾപ്പെടെയുള്ള കേസുകളിൽ മനുഷ്യാവകാശ കമ്മീഷൻ നിഷ്ക്രിയം ആയിരുന്നു എന്ന വാദം തെറ്റാണ്. നെടുങ്കണ്ടം രാജകുമാർ കേസിൽ പോലും പെട്ടെന്നുതന്നെ നടപടി എടുത്തിട്ടുണ്ട്. ഗവൺമെൻറിന് വേണ്ടി പ്രവർത്തിക്കുന്നു എന്ന വാർത്തകൾ തികച്ചും തെറ്റാണ്. കസ്റ്റഡി മരണക്കേസ് മനുഷ്യാവകാശ കമ്മീഷൻ പഠിച്ചു വരികയാണെന്നും, സർക്കാരിന് വേണ്ടി അല്ല മറിച്ച് സാധാരണക്കാരന് വേണ്ടിയാണ് കമ്മീഷൻ പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Adarsh Jacob
ETV Bharat
kochi

Conclusion:
Last Updated : Jul 4, 2019, 6:19 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.