ETV Bharat / state

മറുനാട്ടില്‍ നിന്നെത്തി മട്ടാഞ്ചേരിയില്‍ കുരുവികളുടെ കൂട്ടുകാരനായി; മുകേഷ് ജെയിൻ പറയും ആ കഥ...

ചെറിയ മൺകലത്തിൽ ദ്വാരമുണ്ടാക്കി വീടുകളുടെ ചുമരുകളിലും സ്ഥാപിച്ചാണ് പതിറ്റാണ്ടുകളായി മുകേഷ് ജെയിൻ കുരുവികൾക്ക് കൂടൊരുക്കുന്നത്.

nests for house sparrow  mukesh jain mattancherry  mukesh jain creates nests for sparrow  കുരുവികൾക്ക് കൂടൊരുക്കി മുകേഷ് ജെയിൻ  കുരുവിക്കൂട് മുകേഷ് ജെയിൻ മട്ടാഞ്ചേരി  ഹൗസ് സ്‌പാരോസ്  മുകേഷ് ജെയിൻ
വംശനാശ ഭീഷണി നേരിടുന്ന കുരുവികൾക്ക് കൂടൊരുക്കി മുകേഷ് ജെയിൻ
author img

By

Published : Aug 5, 2022, 4:41 PM IST

എറണാകുളം: നാട്ടിൽ കുരുവികളുടെ എണ്ണം ഗണ്യമായി കുറയുകയാണെന്ന് ഒരു പതിറ്റാണ്ട് മുൻപ് തിരിച്ചറിഞ്ഞ വ്യക്തിയാണ് മട്ടാഞ്ചേരി സ്വദേശിയായ മുകേഷ് ജെയിൻ. ഇതോടെ പരിഹാരമാർഗങ്ങളെ കുറിച്ച് അദ്ദേഹം ചിന്തിച്ചുതുടങ്ങി. ചെറിയ മൺകലത്തിൽ ദ്വാരമുണ്ടാക്കി വീടുകളുടെ ചുമരുകളിലും മറ്റ് സ്ഥാപിച്ച് കുരുവികൾക്ക് കൂടൊരുക്കി.

വംശനാശ ഭീഷണി നേരിടുന്ന കുരുവികൾക്ക് കൂടൊരുക്കി മുകേഷ് ജെയിൻ

ആയിരത്തിലേറെ കുരുവിക്കൂടുകൾ: കൂടുകൾ വാസസ്ഥലമായി കുരുവികൾ സ്വീകരിച്ചതോടെ കുരുവിക്കൂടിന്‍റെ പ്രചാരകനായി മുകേഷ് ജെയിൻ മാറി. ഇതിനകം ആയിരത്തിലേറെ കുരുവിക്കൂടുകളാണ് മുകേഷ് വിതരണം ചെയ്‌തിട്ടുള്ളത്. പക്ഷികൾക്ക് വെള്ളം നൽകാനുള്ള മൺപാത്രവും കുരുവിക്കൂടായി മാറ്റിയ മൺകലം സ്ഥാപിക്കാനുള്ള ആണിയും ആവശ്യമായ മാർഗനിർദേശങ്ങളും അദ്ദേഹം സൗജന്യമായി നൽകിവരുന്നു.

ഹൗസ് സ്‌പാരോസ് എന്ന് അറിയപ്പെടുന്ന കുരുവികൾക്ക് പുതിയ കാലത്തെ വീടുകളിൽ കൂടൊരുക്കാൻ സൗകര്യം ലഭിക്കാത്തത് ഇവയുടെ എണ്ണം കുറയാൻ കാരണമായെന്ന് മുകേഷ് പറയുന്നു. സ്‌കൂളുകളുമായി സഹകരിച്ച് കുട്ടികൾക്ക് കൂട് വിതരണം ചെയ്യാറുണ്ട്. ഇതോടൊപ്പം വംശനാശ ഭീഷണി നേരിടുന്ന കുരുവികളെ സംരക്ഷിക്കേണ്ടതിന്‍റെ ആവശ്യകതയും കുട്ടികളെ ബോധ്യപ്പെടുത്തുന്നു.

'പഠിക്കാൻ ഏറെയുണ്ട്': പൊതുവെ കുടുംബ ബന്ധം പുലർത്തിയാണ് കുരുവികൾ ജീവിക്കുന്നത്. ജീവിതത്തിൽ ഒരു ഇണയെ മാത്രം സ്വീകരിക്കുന്ന ഇവയുടെ പ്രജനനകാലം ഫെബ്രുവരി മുതൽ മെയ് വരെയാണ്. ഒന്നു മുതൽ 8 വരെ മുട്ടകളിടുന്ന ഈ പക്ഷികൾ 11 ദിവസം അടയിരിക്കുന്നു. അടയിരിക്കുന്നതും, കുഞ്ഞുണ്ടായതിനുശേഷം അവയെ തീറ്റിപ്പോറ്റുന്നതും ആൺ-പെൺകുരുവികൾ പരസ്‌പരം സഹകരിച്ചാണ്.

മനുഷ്യൻ കൂടൊരുക്കി നൽകിയാൽ കുരുവികൾ മാത്രമാണ് സ്വമേധയായെത്തി ഉപയോഗിക്കാറുള്ളത്. വാസസ്ഥലമന്വേഷിക്കുന്ന കുരുവികൾ നമ്മൊളെരുക്കുന്ന കൂടുകൾ എളുപ്പത്തിൽ കണ്ടെത്തുമെന്നും അനുഭവത്തിന്‍റെ വെളിച്ചത്തിൽ മുകേഷ് വ്യക്തമാക്കുന്നു. മട്ടാഞ്ചേരിയിലെ ഹോൾസെയിൽ വ്യാപാരിയായ മുകേഷ് ജെയിൻ തന്‍റെ കടയിലും കുരുവിക്കൂട് സ്ഥാപിച്ചിട്ടുണ്ട്.

ഭാര്യ ഭാവനയും ഭർത്താവിന്‍റെ സഹജീവി സ്നേഹത്തെ നൂറ് ശതമാനം പിന്തുണയ്ക്കുന്നു. അദ്ദേഹത്തിന്‍റെ മാതാപിതാക്കൾ വർഷങ്ങൾക്ക് മുമ്പാണ് ഗുജറാത്തിലെ കച്ചിൽ നിന്നും വ്യാപാരത്തിനായി മട്ടാഞ്ചേരിയിൽ എത്തിയത്. മുകേഷിന്‍റെ ജനനവും പഠനവുമെല്ലാം മട്ടാഞ്ചേരിയിലായതോടെ താനും ഒരു മലയാളിയായി മാറിയെന്ന് മുകേഷ് ജെയിൻ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.