ETV Bharat / state

ദുരഭിമാന വധശ്രമം; പ്രതിയുടെ സുഹൃത്ത് അറസ്റ്റിൽ - മുവാറ്റുപുഴ

ബേസിലിന്‍റെ സഹോദരിയുമായി അഖിൽ എന്ന യുവാവ് പ്രണയത്തിലായിരുന്നു. ഇതാണ് അക്രമത്തിന് പിന്നിലെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ഞായറാഴ്ച വൈകിട്ടോടെയാണ് ബേസിൽ അഖിലിനെ ആക്രമിച്ചത്

എറണാകുളം  ദുരഭിമാന വധശ്രമം  മുവാറ്റുപുഴ  honour killing attempt
ദുരഭിമാന വധശ്രമം; പ്രതിയുടെ സുഹൃത്ത് അറസ്റ്റിൽ
author img

By

Published : Jun 8, 2020, 11:07 AM IST

Updated : Jun 8, 2020, 4:46 PM IST

എറണാകുളം: മുവാറ്റുപുഴയിൽ യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിയായ ബേസിലിന്‍റെ സുഹൃത്ത് പൊലീസ് കസ്റ്റഡിയിൽ. ഞായറാഴ്ച വൈകിട്ടോടെയാണ് ബേസിലിന്‍റെ സുഹൃത്തിനെ മറ്റൊരു സുഹ്യത്തിന്‍റെ വീട്ടിൽ നിന്ന് മുവാറ്റുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തത്. ബേസിലിന്‍റെ സഹോദരിയുമായി അഖിൽ എന്ന യുവാവ് പ്രണയത്തിലായിരുന്നു. ഇതാണ് അക്രമത്തിന് പിന്നിലെന്നാണ് പൊലീസ് നല്‍കുന്ന സൂചന. ഇന്നലെ വൈകിട്ടോടെയാണ് ബേസിൽ അഖിലിനെ ആക്രമിച്ചത്. അഖിൽ കൂട്ടുകാരനുമൊത്ത് സമീപത്തെ മെഡിക്കൽ സ്റ്റോറിൽ നിന്നും മാസ്ക് വാങ്ങി ഇറങ്ങിയപ്പോള്‍ ബൈക്കിലെത്തിയ ബേസിൽ മാരകായുധം ഉപയോഗിച്ചു വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു.

ദുരഭിമാന വധശ്രമം; പ്രതിയുടെ സുഹൃത്ത് അറസ്റ്റിൽ
ദുരഭിമാന വധശ്രമം; പ്രതിയുടെ സുഹൃത്ത് അറസ്റ്റിൽ

ആക്രമണത്തിൽ അഖിലിന്‍റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് അരുണിന് നിസാര പരിക്കുണ്ട്. കൈയ്ക്കും തലയ്ക്കും സാരമായി പരിക്കേറ്റ അഖിലിനെ മുവാറ്റുപുഴ താലൂക്ക് ആശുപത്രിയിലും തുടർന്ന് വിദഗ്ദ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളജിലേക്കും മാറ്റി. ബേസിലിന് വേണ്ടി പൊലീസ് തിരച്ചിൽ തുടരുകയാണ്.

Last Updated : Jun 8, 2020, 4:46 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.