ETV Bharat / state

'ഹിഗ്വിറ്റ' വിവാദം : സിനിമയുടെ അണിയറ പ്രവർത്തകരുമായി കേരള ഫിലിം ചേംബറിന്‍റെ ചർച്ച ഇന്ന്

കൊച്ചിയിൽ കേരള ഫിലിം ചേംബർ ആസ്ഥാനത്തുവച്ചാണ് ചർച്ച. ഇന്ന് ഉച്ചയ്‌ക്ക് 2.30നാണ് യോഗം

higuita title controversy updation  higuita title controversy  higuita title  higuita  ഹിഗ്വിറ്റ  ഹിഗ്വിറ്റ പേര് വിവാദം  ഹിഗ്വിറ്റ സിനിമ  ഹിഗ്വിറ്റ സിനിമ അണിയറ പ്രവർത്തകർ  കേരള ഫിലിം ചേംബർ  ഹിഗ്വിറ്റ സിനിമ പ്രവർത്തകരുമായി ഫിലിം ചേംബർ ചർച്ച  ഹിഗ്വിറ്റ വിവാദം
ഹിഗ്വിറ്റ
author img

By

Published : Dec 6, 2022, 11:07 AM IST

എറണാകുളം : ഹിഗ്വിറ്റ സിനിമയുടെ അണിയറ പ്രവർത്തകരുമായി കേരള ഫിലിം ചേംബർ ഇന്ന് ചർച്ച നടത്തും. കൊച്ചിയിൽ ചേംബർ ആസ്ഥാനത്തുവച്ച് ഉച്ചയ്ക്ക് 2.30നാണ് ചർച്ച. പുതുമുഖ സംവിധായകൻ ഹേമന്ത് ജി നായരുടെ സിനിമയ്ക്ക് ഹിഗ്വിറ്റ എന്ന പേര് നൽകിയത് കേരള ഫിലിം ചേംബർ വിലക്കിയിരുന്നു.

എൻ എസ് മാധവന്‍റെ പ്രശസ്‌ത ചെറുകഥയുടെ പേര് സിനിമയ്ക്ക് നൽകിയതിനെതിരെ കഥാകൃത്ത് തന്നെ രംഗത്ത് എത്തുകയായിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഫിലിം ചേംബർ സിനിമയ്ക്ക് ഈ പേര് നൽകുന്നത് വിലക്കിയത്. എൻ എസ് മാധവനിൽ നിന്ന് അനുമതി വാങ്ങാനായിരുന്നു ഫിലിം ചേംബർ നിർദേശം നൽകിയത്.

മലയാളത്തിലെ പ്രശസ്‌ത എഴുത്തുകാരനായ എൻ എസ് മാധവൻ സിനിമയ്ക്ക് തന്‍റെ ചെറുകഥയുടെ പേര് നൽകുന്നതിൽ വിയോജിപ്പ് അറിയിച്ച സാഹചര്യത്തിലാണ് നടപടിയെന്നായിരുന്നു ചേംബർ അറിയിച്ചത്. സിനിമയ്ക്ക് ഹിഗ്വിറ്റയെന്ന പേര് നൽകില്ലെന്ന് ഉറപ്പ് കിട്ടിയതായി എൻ എസ് മാധവനും വ്യക്തമാക്കിയിരുന്നു.

Also read: 'ഹിഗ്വിറ്റ ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം.. പേര് മാറ്റാന്‍ ഉദ്ദേശമില്ല'; നിലപാട് വ്യക്തമാക്കി സംവിധായകന്‍

അതേസമയം, ചെറുകഥയുമായി സിനിമയക്ക് ബന്ധമില്ലെന്നും ഇതൊരു പൊളിറ്റിക്കൽ ത്രില്ലർ സിനിമയാണെന്നുമാണ് സംവിധായകന്‍റെ നിലപാട്. സിനിമയുടെ പേര് മൂന്ന് വർഷം മുമ്പ് രജിസ്റ്റർ ചെയ്‌തതാണെന്നും, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയ ശേഷമാണ് ഇത്തരമൊരു വിവാദമുണ്ടായതെന്നും കൊളംബിയൻ ഫുട്ബോളറുടെ പേരെന്ന നിലയിലാണ് ഹിഗ്വിറ്റയെന്നത് സ്വീകരിച്ചതെന്നും അണിയറ പ്രവർത്തകർ വ്യക്തമാക്കി.

സിനിമയുടെ പ്രവർത്തനങ്ങൾ പൂർത്തിയായ സാഹചര്യത്തിൽ പേര് മാറ്റാൻ കഴിയില്ലെന്ന നിലപാട് അണിയറക്കാര്‍ ഇന്നത്തെ ചർച്ചയിൽ അറിയിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.