ETV Bharat / state

ഗവര്‍ണറുടെ പുറത്താക്കല്‍: കേരള സർവകലാശാല സെനറ്റ് അംഗങ്ങള്‍ നൽകിയ ഹർജികൾ ഹൈക്കോടതിയില്‍

ഗവർണറുടെ പുറത്താക്കൽ നടപടിക്കാധാരമായ രേഖകളും ചാൻസലറായ ഗവർണർ ഹാജരാക്കണമെന്ന് ഹൈക്കോടതി

senate members petition  governor case  governor expulsion  vice chancellor controvesry  highcourt will consider senate members petition  latest news in ernakulam  latest news today  governor controversy  ഗവർണറുടെ പുറത്താക്കൽ ഉത്തരവ്  കേരള സർവകലാശാല സെനറ്റംഗങ്ങൾ നൽകിയ ഹർജി  ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും  ഗവർണറുടെ പുറത്താക്കൽ നടപടി  Governors impeachment proceedings  ചാൻസലറായ ഗവർണർ  കേരള സർവകലാശാല  രണ്ടംഗ സെർച്ച് കമ്മിറ്റി  എറണാകുളം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
ഗവർണറുടെ പുറത്താക്കൽ ഉത്തരവ്; കേരള സർവകലാശാല സെനറ്റംഗങ്ങൾ നൽകിയ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും
author img

By

Published : Oct 31, 2022, 6:58 AM IST

എറണാകുളം: ഗവർണറുടെ പുറത്താക്കൽ ഉത്തരവിനെതിരെ കേരള സർവകലാശാല സെനറ്റ് അംഗങ്ങള്‍ നൽകിയ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പുറത്താക്കിയവർക്ക് പകരം പുതിയ അംഗങ്ങളെ നാമനിർദേശം ചെയ്യരുതെന്ന് ഗവർണർക്ക് കോടതി കഴിഞ്ഞയാഴ്‌ച നിർദേശിച്ചിരുന്നു. പുറത്താക്കൽ നടപടിക്ക് ആധാരമായ രേഖകളും ചാൻസലറായ ഗവർണർ ഹാജരാക്കണമെന്നും നിർദേശമുണ്ട്.

ചാൻസലറെ കൂടാതെ കേരള സർവകലാശാല, സർക്കാർ എന്നീ എതിർകക്ഷികളോടും കോടതി വിശദീകരണം തേടിയിരുന്നു. രണ്ടംഗ സെർച്ച് കമ്മിറ്റിയെ അംഗീകരിക്കാനായി ചേർന്ന സെനറ്റ് യോഗത്തിൽ പങ്കെടുക്കാത്തതിന്‍റെ പേരിലാണ് പുറത്താക്കലെന്ന് ഹർജിക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. അംഗത്വം റദ്ദാക്കിയ ഗവർണറുടെ നടപടി നിയമവിരുദ്ധമാണ്. ഗവർണർക്ക് അത്തരം അധികാരം പ്രയോഗിക്കാനാകില്ലെന്നും ഗവർണർ രണ്ടംഗ സമിതിയെ നിശ്ചയിച്ചത് നിയമപരമല്ലായെന്നുമാണ് ഹർജിക്കാരുടെ വാദം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.