ETV Bharat / state

വിഴിഞ്ഞം തുറമുഖ നിര്‍മാണം തടസപ്പെടുത്തി സമരം നടത്തരുത്, പൊലീസ് സംരക്ഷണം നല്‍കണം ; ഇടക്കാല ഉത്തരവുമായി ഹൈക്കോടതി

വിഴിഞ്ഞം തുറമുഖ നിർമാണത്തിന് പൊലീസ് സംരക്ഷണം നൽകണമെന്നും പദ്ധതി തടസപ്പെടുത്തി പ്രതിഷേധിക്കാൻ സമരക്കാർക്ക് അവകാശമില്ലെന്നും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

police should provide protection  vizhinjam port construction  order by highcourt  highcourt order vizhinjam port construction  vizhinjam port construction  vizhinjam protest  vizhinjam latest updation  vizhinjam latest news today  latest news in ernakulam  വിഴിഞ്ഞം തുറമുഖ നിര്‍മാണം  നിര്‍മാണം തടസപ്പെടുത്തി സമരം നടത്തരുത്  പൊലീസ് സംരക്ഷണം നല്‍കണം  ഹൈക്കോടതി ഇടക്കാല ഉത്തരവ്  തുറമുഖ നിർമാണപദ്ധതി  വിഴിഞ്ഞം സമരം  വിഴിഞ്ഞം ഏറ്റവും പുതിയ വാര്‍ത്ത  വിഴിഞ്ഞം ഇന്നത്തെ പ്രധാന വാര്‍ത്തകള്‍  വിഴിഞ്ഞം ഏറ്റവും പുതിയ വാര്‍ത്ത  എറണാകുളം ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
വിഴിഞ്ഞം തുറമുഖ നിര്‍മാണം തടസപ്പെടുത്തി സമരം നടത്തരുത്, പൊലീസ് സംരക്ഷണം നല്‍കണം; ഹൈക്കോടതി ഇടക്കാല ഉത്തരവ്
author img

By

Published : Sep 1, 2022, 7:53 PM IST

എറണാകുളം : വിഴിഞ്ഞം തുറമുഖ നിർമാണത്തിന് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പദ്ധതി തടസപ്പെടുത്തി പ്രതിഷേധിക്കാൻ സമരക്കാർക്ക് അവകാശമില്ല. സമാധാനപരമായി മാത്രമേ പ്രതിഷേധിക്കാവൂവെന്നും പ്രദേശത്ത് അതിക്രമിച്ചുകയറാന്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി.

പൊലീസിന് സംരക്ഷണം ഒരുക്കാനായില്ലെങ്കിൽ കേന്ദ്ര സേനയുടെ സഹായം തേടാം. വിഴിഞ്ഞം സമരത്തിൽ നിന്നും പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പും കരാർ കമ്പനിയും നൽകിയ ഹർജികളിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. ഹർജികൾ ഈ മാസം അവസാന ആഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും.

സമരം കാരണം തുറമുഖ നിർമാണം നിലച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ സമീപിച്ചത്. സമരക്കാർ അതീവ സുരക്ഷാമേഖലയിൽ പ്രവേശിച്ച് നാശനഷ്‌ടം ഉണ്ടാക്കിയിട്ടും പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും ഹർജിക്കാർ വ്യക്തമാക്കിയിരുന്നു. ഗർഭിണികളെയും കുട്ടികളെയും മുൻനിർത്തിയാണ് സമരമെന്നും അതിനാൽ കടുത്ത നടപടികൾ സ്വീകരിക്കാനാകില്ലെന്നുമായിരുന്നു സർക്കാർ നിലപാട്.

പദ്ധതി മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ കാര്യമായി ബാധിക്കുമെന്നും വ്യവസ്ഥകൾ പാലിക്കാതെയുള്ള നിർമാണം അനുവദിക്കില്ലെന്നുമാണ് ഹർജിയിൽ എതിർകക്ഷികളായ വൈദികരുടെ വാദം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.