ETV Bharat / state

നീരൊഴുക്ക് തടസപ്പെടുത്തുന്നു; പി വി അൻവർ എംഎൽഎയുടെ റിസോര്‍ട്ടിന്‍റെ തടയണകള്‍ പൊളിച്ചു നീക്കണമെന്ന് ഹൈക്കോടതി - ഇന്നത്തെ പ്രധാന വാര്‍ത്ത

റിസോർട്ടിലുള്ള നാല് തടയണകൾ നീരൊഴുക്ക് തടസപ്പെടുത്തുവെന്ന പരാതിയെ തുടര്‍ന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് ഒരു മാസത്തിനുള്ളില്‍ തടയണകള്‍ പൊളിച്ചുമാറ്റാന്‍ ഉത്തരവിട്ടത്

latest news in ernakulam  latest news today  നീരൊഴുക്ക് തടസപ്പെടുത്തു  പി വി അൻവർ എംഎൽഎ  പി വി അൻവർ  റിസോര്‍ട്ടിന്‍റെ തടയണകള്‍ പൊളിച്ചു നീക്കണമെന്ന്  ഹൈക്കോടതി  പി വി ആർ നേച്ചർ റിസോര്‍ട്ട്  നീരൊഴുക്ക് തടസപ്പെടുത്തുവെന്ന പരാതി  എറണാകുളം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത  pee vee aar nature resort
നീരൊഴുക്ക് തടസപ്പെടുത്തു; പി വി അൻവർ എംഎൽഎയുടെ റിസോര്‍ട്ടിന്‍റെ തടയണകള്‍ പൊളിച്ചു നീക്കണമെന്ന് ഹൈക്കോടതി
author img

By

Published : Feb 2, 2023, 4:46 PM IST

എറണാകുളം: പി വി അൻവർ എംഎൽഎയുടെ ഉടമസ്ഥതയിലുള്ള പി.വി.ആർ നേച്ചർ റിസോർട്ടിലെ നാല് തടയണകളും പൊളിച്ച് നീക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം. റിസോർട്ടിലുള്ള നാല് തടയണകൾ നീരൊഴുക്ക് തടസപ്പെടുത്തുവെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. ഒരു മാസത്തിനുള്ളിൽ നാല് തടയണകളും പൊളിക്കണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബഞ്ച് നിർദേശം നൽകി.

ഉടമകൾ പൊളിച്ചില്ലെങ്കിൽ കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറി തടയണകൾ പൊളിച്ചതിനു ശേഷം ഇതിനു ചെലവായ തുക റിസോർട്ട് ഉടമകളിൽ നിന്നും ഈടാക്കാനാണ് ഉത്തരവ്. തടയണകൾ പൊളിക്കണമെന്ന ജില്ല കലക്‌ടറുടെ ഉത്തരവിനെതിരെയാണ് ഉടമകൾ ഹൈക്കോടതിയെ സമീപിച്ചത്. തടയണകൾ പൊളിച്ചുനീക്കാത്തതിന്‍റെ പേരിൽ ജില്ല കലക്‌ടര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നു. തടയണ പൊളിക്കാൻ കലക്‌ടർ ഉത്തരവിട്ടതോടെ പി.വി അൻവർ, റിസോർട്ട് കരാറുകാരന് കൈമാറിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.