ETV Bharat / state

കളമശ്ശേരിയിലെ പഴകിയ ഇറച്ചി; ഇടപെട്ട് ഹൈക്കോടതി, റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം

കളമശ്ശേരി കൈപ്പടമുകളിലെ പുരയിടത്തില്‍ പഴകിയ മാംസം പിടികൂടിയ സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കേരള ലീഗൽ സർവീസസ് അതോറിറ്റിക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി.

highcourt  stale meat case  kalamassery  sunami meat  meat incident in kalamassery  expired meat  kelsa  food poison  latest news in ernakulam  latest news today  പഴകിയ ഇറച്ചി പിടികൂടിയ സംഭവം  പഴകിയ ഇറച്ചി  ഹൈക്കോടതി  റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം  രള ലീഗൽ സർവീസസ് അതോറിറ്റി  കെൽസ  സുനാമി ഇറച്ചി  എറണാകുളം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത  ഭക്ഷ്യവിഷബാധ
പഴകിയ ഇറച്ചി പിടികൂടിയ സംഭവം; ഇടപെട്ട് ഹൈക്കോടതി, റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം
author img

By

Published : Jan 13, 2023, 4:12 PM IST

എറണാകുളം: കളമശ്ശേരിയിൽ പഴകിയ മാംസം പിടിച്ച സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കേരള ലീഗൽ സർവീസസ് അതോറിറ്റിക്ക് ഹൈക്കോടതി രജിസ്ട്രാർ നിർദേശം നൽകി. സംഭവത്തിൽ കെൽസ, കളമശ്ശേരി നഗരസഭയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.

ഇന്നലെയാണ് (12.01.23) കളമശ്ശേരിയിൽ നിന്നും 500 കിലോയോളം വരുന്ന പഴകിയ മാംസം പിടികൂടിയത്. ഷവർമ്മയടക്കം ഉണ്ടാക്കുന്നതിന് വേണ്ടിയായിരുന്നു മാംസം വിൽപനയ്ക്കായി എത്തിച്ചതെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന വിവരം. നഗരത്തിലെ വിവിധ ചെറുകിട ഹോട്ടലുകൾക്കും തട്ടുകടകൾക്കും ഷവർമ, അൽഫാം ആവശ്യങ്ങൾക്കായി മാംസം വിതരണം ചെയ്‌തിരുന്ന കേന്ദ്രീകൃത അടുക്കളയിൽ നിന്നാണ് അഴുകിയ മാസം പിടിച്ചെടുത്തത്.

ALSO READ:കളമശ്ശേരിയിൽ പഴകിയ ഇറച്ചി; കർശന നടപടിയെന്ന് നഗരസഭ, പ്രതിഷേധവുമായി ഡിവൈഎഫ്ഐ

കൈപ്പടമുകളിൽ ഒരു പുരയിടത്തിലായാരുന്നു വൃത്തിഹീനമായ സാഹചര്യത്തിൽ ഫ്രീസറുകളിൽ മാംസം സൂക്ഷിച്ചിരുന്നത്. കെട്ടിടത്തിനു പുറത്തു തെങ്ങിൻ ചുവട്ടിൽ വരെ ഫ്രീസറുകൾ വച്ചാണ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്. ഇറച്ചി വിൽപന നടത്തിയ മണ്ണാർക്കാട് സ്വദേശി ജുനൈസിന് കളമശ്ശേരി നഗരസഭ നോട്ടീസ് നൽകിയിട്ടുണ്ട്.

ALSO READ: ഷവര്‍മയ്‌ക്ക് പഴകിയ ഇറച്ചി; കളമശ്ശേരിയില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന 400 കിലോ മാംസം പിടികൂടി

വിഷയത്തിൽ കെൽസ അന്വേഷണം നടത്തിയതിനു ശേഷം റിപ്പോർട്ട് അടുത്ത ദിവസം ഹൈക്കോടതിയിൽ സമർപ്പിക്കും. സുനാമി ഇറച്ചി പിടികൂടിയതിനു പിന്നാലെ കളമശ്ശേരി നഗരസഭ പരിധിയിൽ ഹോട്ടലുകളും തട്ടുകടകളും കേന്ദ്രീകരിച്ച് വ്യാപക പരിശോധന നടന്നിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.