എറണാകുളം : Highcourt Against Churuli Movie: ചുരുളി സിനിമയ്‌ക്കെതിരെ ഹൈക്കോടതി. ചിത്രത്തിലെ ഭാഷാപ്രയോഗം അതിഭീകര സ്വഭാവമുള്ളതെന്നാണ് വിമർശനം. ചിത്രത്തിനെതിരായ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, നടൻ ജോജു ജോർജ്, കേന്ദ്ര സെൻസർ ബോർഡ് തുടങ്ങിയവർക്ക് ഹൈക്കോടതി നോട്ടിസ് അയച്ചു.
ALSO READ: ഹെലികോപ്‌റ്റർ അപകടം: ജീവന്‍ രക്ഷിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തിയെന്ന് രാജ്‌നാഥ് സിങ് പാർലമെന്‍റില്‍
അതേസമയം തങ്ങൾ സർട്ടിഫൈഡ് ചെയ്‌ത കോപ്പി അല്ല ഒ.ടി.ടിയിൽ പ്രദർശിപ്പിച്ചതെന്ന് കേന്ദ്ര സെൻസർ ബോർഡ് കോടതിയില്‍ വ്യക്തമാക്കി. ചിത്രം സമൂഹത്തിലെ ഭാഷാ പ്രയോഗങ്ങൾ ഉൾപ്പടെ പൊതു ധാർമികതയ്ക്ക് നിരക്കാത്തതാണെന്ന് ഹർജിയില്‍ ആരോപിക്കുന്നു. സിനിമ ഒ.ടി.ടി.യിൽ നിന്നടക്കം നീക്കം ചെയ്യണമെന്നാണ് ആവശ്യം.
തൃശൂര്‍ സ്വദേശിയായ അഭിഭാഷകയാണ് ചുരുളിക്കെതിരെ കോടതിയെ സമീപിച്ചത്. ഹർജി ഹൈക്കോടതി വിശദവാദത്തിനായി മാറ്റി.