ETV Bharat / state

ശമ്പള പ്രതിസന്ധി: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും - KSRTC Salary crisis

ഹർജി പരിഗണിക്കുന്നത് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ

High Court will reconsider KSRTC employees petition of Salary crisis today  High Court will reconsider KSRTC employees plea today  കെഎസ്ആർടിസി ശമ്പള പ്രതിസന്ധി  കെഎസ്ആർടിസി ജീവനക്കാരുടെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും  ശമ്പളം കൃത്യമായി ഉറപ്പാക്കണമെന്ന ഹർജി  കെഎസ്ആർടിസി ശമ്പള പരിഷ്‌കരണം  KSRTC Salary crisis  KSRTC pay revision
ശമ്പള പ്രതിസന്ധി: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
author img

By

Published : Jun 8, 2022, 7:06 AM IST

എറണാകുളം: ശമ്പളം കൃത്യമായി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആർ.ടി.സി ജീവനക്കാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് (ജൂൺ 08) വീണ്ടും പരിഗണിക്കും. ശമ്പളം നൽകുന്നതിനേക്കാൾ പ്രഥമ പരിഗണന ഉത്പാദനക്ഷമത വർധിപ്പിച്ചുകൊണ്ട് പൊതുഗതാഗത സംവിധാനം മെച്ചപ്പെടുത്താനാണെന്ന് കഴിഞ്ഞ ദിവസം കെ.എസ്.ആർ.ടി.സി കോടതിയിൽ എതിർ സത്യവാങ്‌മൂലം സമർപ്പിച്ചിരുന്നു.

12 മണിക്കൂർ തൊഴിൽ സമയം നടപ്പിലാക്കാൻ കഴിയാത്തതുൾപ്പെടെ കെ.എസ്.ആർ.ടിസിയിൽ പ്രതിസന്ധിയ്ക്ക് കാരണമായെന്നും സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്.

സാധാരണ ജീവനക്കാർക്ക് ശമ്പളം നൽകാതെ കെ.എസ്.ആർ.ടി.സിയിലെ ഉന്നതോദ്യോഗസ്ഥർക്ക് മാത്രം ശമ്പളം അനുവദിക്കുന്നത് വിവേചനപരമാണെന്ന് ഹൈക്കോടതി നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് ഹർജി പരിഗണിക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.