ETV Bharat / state

'കർശന നടപടി എടുക്കാൻ നിർബന്ധിക്കരുത്': വിഴിഞ്ഞം സമരക്കാർക്ക് മുന്നറിയിപ്പുമായി ഹൈക്കോടതി - അദാനി ഗ്രൂപ്പ്

തുറമുഖ നിർമാണ പ്രവർത്തനങ്ങൾ പൂർണമായും തടസപ്പെട്ടുവെന്നും സമരം അക്രമാസക്തമാകുന്ന സാഹചര്യമാണെന്നും അദാനി ഗ്രൂപ്പും കരാർ കമ്പനിയും കോടതിയെ അറിയിച്ചിരുന്നു

വിഴിഞ്ഞം  സമരക്കാർക്ക് മുന്നറിയിപ്പുമായി ഹൈക്കോടതി  വിഴിഞ്ഞം സമരം  കർശന നടപടി എടുക്കാൻ നിർബന്ധിതമാക്കരുത്  സമരക്കാർക്ക് കോടതി മുന്നറിയിപ്പ് നൽകി  High Court warned Vizhinjam protesters  Vizhinjam protest  Vizhinjam protesters were warned by the High Court  Do not be forced to take drastic action  kerala latest news  malayalam news  കേരള വാർത്തകൾ  മലയാളം വാർത്തകൾ  അദാനി ഗ്രൂപ്പ്  തുറമുഖ നിർമ്മാണ പ്രവർത്തനങ്ങൾ
'കർശന നടപടി എടുക്കാൻ നിർബന്ധിക്കരുത്' : വിഴിഞ്ഞം സമരക്കാർക്ക് മുന്നറിയിപ്പുമായി ഹൈക്കോടതി
author img

By

Published : Oct 28, 2022, 2:45 PM IST

എറണാകുളം: വിഴിഞ്ഞം സമരത്തിൽ സമരക്കാർക്ക് മുന്നറിയിപ്പുമായി ഹൈക്കോടതി. കർശന നടപടി എടുക്കാൻ നിർബന്ധിതമാക്കരുതെന്നാണ് സമരക്കാർക്ക് കോടതി മുന്നറിയിപ്പ് നൽകിയത്. വിഴിഞ്ഞം തുറമുഖ നിർമാണ പ്രദേശത്തെ റോഡിലെ തടസങ്ങൾ നീക്കണം.

ഇതുമായി ബന്ധപ്പെട്ട ഇടക്കാല ഉത്തരവുകൾ കർശനമായി നടപ്പിലാക്കണം. സമരം ക്രമസമാധാനത്തിന് ഭീഷണിയാകരുതെന്നും ജസ്റ്റിസ് അനു ശിവരാമൻ ഓർമിപ്പിച്ചു. തുറമുഖ നിർമാണ പ്രവർത്തനങ്ങൾ പൂർണമായും തടസപ്പെട്ടുവെന്നും സമരം അക്രമാസക്തമാകുന്ന സാഹചര്യമാണെന്നും അദാനി ഗ്രൂപ്പും കരാർ കമ്പനിയും കോടതിയെ അറിയിച്ചിരുന്നു.

തുടർന്ന് കർശന നടപടി എടുക്കാൻ നിർബന്ധിതമാക്കരുതെന്ന് സമരക്കാർക്ക് ഹൈക്കോടതി മുന്നറിയിപ്പ് നൽകുകയായിരുന്നു. കോടതി ഉത്തരവുണ്ടായിട്ടും സമരപ്പന്തൽ അടക്കം പൊളിച്ചു നീക്കിയിട്ടില്ലെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കി. നിർമാണ പ്രദേശത്തെ തടസങ്ങൾ നീക്കണമെന്ന ഇടക്കാല ഉത്തരവ് കർശനമായി പാലിക്കണമെന്ന് നിർദേശിച്ച സിംഗിൾ ബഞ്ച് ഹർജികൾ തിങ്കളാഴ്‌ച്ചത്തേയ്‌ക്ക് മാറ്റി.

ALSO READ: രോഷം അണപൊട്ടിയ ഉപരോധം, വള്ളത്തിന് തീയിടൽ, പൊലീസുമായി ഉന്തും തള്ളും ; വിഴിഞ്ഞം തുറമുഖ നിർമാണത്തിനെതിരെയുള്ള സമരത്തിൽ സംഘർഷം

റോഡ് ഉപരോധത്തിന്‍റെ കാര്യത്തിൽ കോടതിയെ പഴിചാരാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കോടതി നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. ഇക്കഴിഞ്ഞ സെപ്‌റ്റംബർ ഒന്നിനാണ് വിഴിഞ്ഞം തുറമുഖ നിർമ്മാണ പ്രവർത്തനങ്ങൾക്ക് പൊലീസ് സുരക്ഷ ഒരുക്കാൻ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടത്. പൊലീസിന് സുരക്ഷ ഒരുക്കാനായില്ലെങ്കിൽ കേന്ദ്രസേനയെ വിന്യസിക്കണമെന്നായിരുന്നു കോടതി നിർദേശം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.