ETV Bharat / state

കോടതി മാറ്റത്തിനെതിരെ അതിജീവിത നല്‍കിയ ഹര്‍ജിയില്‍ വിധി ഇന്ന്

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കേസിന്‍റെ വിചാരണ എറണാകുളം പ്രത്യേക സിബിഐ കോടതിയിൽ നിന്നും പ്രിൻസിപ്പൽ സെഷൻസിലേക്ക് മാറ്റിയതിന് എതിരെ അതിജീവിത നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇന്ന് വിധി പറയുന്നത്. ജസ്റ്റിസ് സിയാദ് റഹ്‌മാന്‍ ആണ് വിധി പറയുന്നത്

Actress attack case  High Court verdict  court change in Actress attack case  High Court  നടിയെ ആക്രമിച്ച കേസ്  ഹൈക്കോടതി വിധി ഇന്ന്  ഹൈക്കോടതി വിധി  ഹൈക്കോടതി  എറണാകുളം പ്രത്യേക സിബിഐ കോടതി  ജസ്റ്റിസ് സിയാദ് റഹ്‌മാന്‍  Eranakulam Special CBI Court  ജ‍ഡ്‌ജി ഹണി എം വർഗീസ്
നടിയെ ആക്രമിച്ച കേസ്; കോടതി മാറ്റത്തിനെതിരെ അതിജീവിത നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്
author img

By

Published : Sep 22, 2022, 7:04 AM IST

എറണാകുളം: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി മാറ്റിയതിനെതിരെ അതിജീവിത നൽകിയ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. അതിജീവിത ആവശ്യപ്പെട്ട പ്രകാരം ഹർജിയിൽ രഹസ്യവാദമായിരുന്നു നടന്നത്. വിചാരണ എറണാകുളം പ്രത്യേക സിബിഐ കോടതിയിൽ നിന്നും പ്രിൻസിപ്പൽ സെഷൻസിലേക്ക് മാറ്റിയതിന് എതിരെയാണ് ഹർജി.

സെഷൻസ് ജഡ്‌ജി ഹണി എം വർഗീസ് വിചാരണ നടത്തരുത് എന്നാണ് ആവശ്യം. ജ‍ഡ്‌ജി ഹണി എം വർഗീസ് വിചാരണ നടത്തിയാൽ നീതി ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്നും, ജ‍ഡ്‌ജിയുടെ ഭർത്താവും കേസിലെ എട്ടാം പ്രതിയായ ദിലീപും തമ്മിൽ ബന്ധമുണ്ടെന്നുമാണ് ഹർജിയിലെ വാദങ്ങൾ. ജസ്റ്റിസ് സിയാദ് റഹ്‌മാനാണ് വിധി പറയുന്നത്.

ഹൈക്കോടതി നേരത്തെ ഒരു ഉത്തരവിലൂടെയാണ് സെഷൻസ് കോടതിയിൽ നിന്ന് കേസ് പ്രത്യേക കോടതിയിലേക്ക് മാറ്റിയത്. എന്നാൽ ഈ കേസ് മറ്റൊരു അഡ്‌മിനിസ്ട്രേറ്റീവ് ഉത്തരവിലൂടെ വീണ്ടും സെഷൻസ് കോടതിയിലേക്ക് മറ്റുകയാണ് ചെയ്‌തത്. ഇത് നിയമപരമല്ലെന്നും അതിജീവിതയുടെ ഹർജിയിലുണ്ട്.

Also Read: നടിയെ ആക്രമിച്ച കേസ്; ജഡ്‌ജിയെ മാറ്റണമെന്നാവശ്യപ്പെട്ട് അതിജീവിത

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.