ETV Bharat / state

'എഴുന്നള്ളത്തിന് നിയന്ത്രണങ്ങൾ വേണം'; ആനക്കോട്ട സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അമിക്കസ് ക്യൂറിയെ നിയോഗിച്ച് ഹൈക്കോടതി - എറണാകുളം

സൊസൈറ്റി ഫോർ എലിഫന്‍റ് വെൽഫെയർ എന്ന സംഘടന നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദേശം

High court says to ensure proper rest time  High court  Elephant and caretakers  proper rest time to both Elephant and caretakers  Elephant  ആനയ്ക്കും പാപ്പാനും മതിയായ വിശ്രമം ഉറപ്പാക്കണം  ആനയ്ക്കും പാപ്പാനും  ആന  എഴുന്നള്ളത്തിന് നിയന്ത്രണങ്ങൾ വേണമെന്നറിയിച്ച്  ഹൈക്കോടതി  സൊസൈറ്റി ഫോർ എലിഫന്‍റ് വെൽഫെയർ  പൊതുതാല്‍പര്യ ഹര്‍ജി  കോടതിയുടെ നിര്‍ദേശം  എറണാകുളം  ഉത്സവങ്ങളിൽ ആനയെ എഴുന്നള്ളിക്കുന്നതിൽ
'ആനയ്ക്കും പാപ്പാനും മതിയായ വിശ്രമം ഉറപ്പാക്കണം'; എഴുന്നള്ളത്തിന് നിയന്ത്രണങ്ങൾ വേണമെന്നറിയിച്ച് ഹൈക്കോടതി
author img

By

Published : May 26, 2023, 3:17 PM IST

Updated : May 26, 2023, 4:29 PM IST

എറണാകുളം: ഉത്സവങ്ങളിൽ ആനയെ എഴുന്നള്ളിക്കുന്നതിൽ നിയന്ത്രണങ്ങൾ വേണമെന്ന് ഹൈക്കോടതി. ഒരു ക്ഷേത്രത്തിൽ നിന്നും മറ്റൊരു ക്ഷേത്രത്തിലേക്ക് ഉത്സവത്തിനായി കൊണ്ടുപോകുമ്പോൾ ആനയ്ക്കും പാപ്പാനും മതിയായ വിശ്രമം ഉറപ്പാക്കണമെന്ന് കോടതി അറിയിച്ചു. ഉത്സവങ്ങളിൽ ആനയെ എഴുന്നള്ളിക്കുന്നതിൽ നിയന്ത്രണങ്ങൾ വേണമെന്നാവശ്യപ്പെട്ട് സൊസൈറ്റി ഫോർ എലിഫന്‍റ് വെൽഫെയർ എന്ന സംഘടന നൽകിയ ഹർജിയിലാണ് ഉത്തരവ്. അതേസമയം ഗുരുവായൂർ ആനക്കോട്ടയിലെ ആനകളുടെ അവസ്ഥ ദയനീയമെന്നു ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയില്‍ ആനക്കോട്ട സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാനായി അഭിഭാഷക കമ്മീഷനെയും കോടതി നിയമിച്ചു.

നിയന്ത്രണങ്ങള്‍ വേണം: എഴുന്നള്ളിക്കുന്നതിലെ നിയന്ത്രണങ്ങളുടെ കാര്യത്തില്‍ സർക്കാർ ശ്രദ്ധ പതിപ്പിക്കണമെന്നും ആക്റ്റിങ് ചീഫ് ജസ്‌റ്റിസ് എസ്.വി ഭട്ടി, ബസന്ത് ബാലാജി എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷൻ ബെഞ്ച് നിർദേശം നൽകി. ഇക്കാര്യത്തിനായി ജില്ലാതലത്തിൽ നിരീക്ഷണ സമിതി വേണമെന്ന് വ്യക്തമാക്കിയ കോടതി വിഷയത്തിൽ സംസ്ഥാന സർക്കാർ അടക്കമുള്ളവർക്ക് നോട്ടിസ് അയച്ചു. ക്ഷേത്രങ്ങളിൽ ആനകൾക്ക് കുളിക്കാൻ ടാങ്കുകളോ, കുളങ്ങളോ ഒരുക്കി നൽകണമെന്നാവശ്യപ്പെട്ടുള്ള സൊസൈറ്റി ഫോർ എലിഫന്‍റ് വെൽഫെയർ എന്ന സംഘടനയുടെ പൊതുതാൽപര്യ ഹർജിയിലാണ് കോടതി ഇടപെടൽ. തമിഴ്‌നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ക്ഷേത്രങ്ങളിലും മറ്റുമുള്ള ആനകൾക്ക് കുളിക്കാൻ ടാങ്ക് അടക്കമുള്ള സൗകര്യമുണ്ടെന്നും എന്നാൽ കേരളത്തിൽ ആനകളുടെ സ്ഥിതി പരിതാപകരമാണെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.

ആനക്കോട്ടയിലെ ദുരിതമറിയിച്ച് ഹര്‍ജി: ഗുരുവായൂർ ആനക്കോട്ടയിലെ ആനകളുടെ അവസ്ഥ ദയനീയമെന്ന് ചൂണ്ടിക്കാട്ടി മാധ്യമ പ്രവർത്തകയാണ് മറ്റൊരു ഹര്‍ജി നൽകിയിരുന്നത്. സ്ഥലപരിമിതി, ഭക്ഷണം, മതിയായ ചികിത്സ എന്നിവ ലഭിക്കാതെയും ആനകൾ ദുരിതത്തിലാണെന്നായിരുന്നു ഹർജിക്കാരിയുടെ ആക്ഷേപം. കൂടാതെ 65 വയസ് പിന്നിട്ട ആനകളെ ഉചിതമായ വനപ്രദേശത്ത് വിടാൻ ദേവസ്വം ബോർഡിന് നിർദേശം നൽകണമെന്നും ആവശ്യമുണ്ട്. ഇതുപരിഗണിച്ച കോടതി ആനക്കോട്ട സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാനായി മുതിർന്ന അഭിഭാഷകൻ കെ.പി ശ്രീകുമാറിനെ കോടതി അമിക്കസ് ക്യൂറിയായും നിയോഗിച്ചു.

അരിക്കൊമ്പന്‍ വിഷയത്തില്‍ ഹൈക്കോടതി: ഇടുക്കിയിലെ ചിന്നക്കനാല്‍ മേഖലയില്‍ ഏറെ നാശനഷ്‌ടങ്ങള്‍ക്കിടയാക്കിയ അരിക്കൊമ്പനെ പിടികൂടി പറമ്പിക്കുളത്തേക്ക് മാറ്റാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അരിക്കൊമ്പന്‍ വിഷയത്തില്‍ ജനകീയ പ്രതിഷേധം ശക്തമായ സാഹചര്യത്തിലായിരുന്നു കോടതിയുടെ ഇടപെടല്‍. ഇതിനായി റവന്യൂ, പൊലീസ്, അഗ്നിരക്ഷ വിഭാഗങ്ങൾ ആവശ്യമായ സഹായം നൽകണമെന്നും അരിക്കൊമ്പനെ പിടികൂടുന്നതിന്‍റെ സോഷ്യൽ മീഡിയ ആഘോഷങ്ങൾ വേണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു.

ആനയെ തടവിലാക്കണോ പുനരധിവസിപ്പിക്കണോയെന്ന് ചീഫ് വൈൽഡ് ലൈഫ് വാർ‍ഡനാണ് തീരുമാനിക്കേണ്ടതെന്നു സർക്കാർ നിലപാടെടുത്തപ്പോൾ പ്രശ്‌നത്തിന് ശാശ്വതമായ പരിഹാരമാണ് ലക്ഷ്യമെന്നു കോടതി വ്യക്തമാക്കി. ജനവാസ കേന്ദ്രത്തിലേക്കിറങ്ങുന്ന ഒരു മൃഗത്തെ മാത്രം പിടികൂടുന്നത് പരിഹാരമല്ലെന്നും ജനങ്ങളെ കൂടി വിശ്വാസത്തിലെടുത്തുള്ള നടപടികളാണ് വേണ്ടതെന്ന് ജസ്റ്റിസുമാരായ എ കെ ജയശങ്കരൻ നമ്പ്യാരും പി ഗോപിനാഥും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചിരുന്നു. അരിക്കൊമ്പനാവശ്യമായ ആവാസ വ്യവസ്ഥ പറമ്പിക്കുളത്തുണ്ടെന്നും അവിടേക്ക് മാറ്റാമെന്ന കോടതി നിയോഗിച്ച വിദഗ്‌ധ സമിതിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു പിന്നീട് കോടതിയുടെ ഉത്തരവ്.

ഉദ്യോഗസ്ഥർ തങ്ങൾക്കെതിരാണെന്ന് ജനങ്ങൾ കരുതുന്നത് മാറണം. മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സംഘർഷങ്ങള്‍ക്ക് ദീർഘകാല പരിഹാരമാണ് വേണ്ടത്. ഇതിനായി ജില്ലാതലത്തിൽ ജാഗ്രത സമിതികൾ രൂപീകരിക്കണമെന്നും ഇവ കടലാസിൽ ഒതുങ്ങരുതെന്നും കോടതി വ്യക്തമാക്കിയിരുന്നു. കേസിൽ വിശദമായ ഉത്തരവ് കോടതി പിന്നീട് പുറപ്പെടുവിക്കുമെന്നും ഡിവിഷന്‍ ബഞ്ച് കൂട്ടിച്ചേര്‍ത്തിരുന്നു.

മിഷന്‍ അരിക്കൊമ്പനിലേക്ക്: എന്നാല്‍ അരിക്കൊമ്പന്‍റെ വരവില്‍ പറമ്പിക്കുളം നിവാസികള്‍ പ്രതിഷേധം കടുപ്പിച്ചതോടെ പറമ്പിക്കുളത്തിന് പകരമുള്ള സ്ഥലം സംബന്ധിച്ച വിശദാശംങ്ങൾ സർക്കാർ വിദഗ്‌ധ സമിതി മുൻപാകെ മുദ്രവച്ച കവറിൽ കൈമാറണമെന്ന് ഹൈക്കോടതി അറിയിച്ചിരുന്നു. അരിക്കൊമ്പനെ മാറ്റാനായി പറമ്പിക്കുളത്തിന് പകരം സ്ഥലങ്ങൾ പരിഗണനയിലുണ്ടെന്നും ഇത് സംബന്ധിച്ച വിശദാംശങ്ങൾ വിദഗ്‌ധ സമിതിക്ക് മുദ്രവച്ച കവറിൽ കൈമാറാമെന്നും സർക്കാരും പ്രതികരിച്ചിരുന്നു. ഇത് അംഗീകരിച്ച കോടതി വിദഗ്‌ധ സമിതിയുമായി കൂടിയാലോചന നടത്താനും അതുവരെ അരിക്കൊമ്പൻ ദൗത്യവുമായി ബന്ധപ്പെട്ട സുരക്ഷ മുൻകരുതലുകൾ തുടരാനും ഇടക്കാല ഉത്തരവിട്ടിരുന്നു. പിന്നീടാണ് അരിക്കൊമ്പനെ ദൗത്യസേന മയക്കുവെടി വച്ച് പിടികൂടി റേഡിയോ കോളര്‍ സംവിധാനം ഘടിപ്പിച്ച് പെരിയാര്‍ ടൈഗര്‍ റിസര്‍വിലേക്ക് മാറ്റുന്നത്.

Last Updated : May 26, 2023, 4:29 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.