എറണാകുളം: പട്ടയഭൂമിയിലെ മരംമുറി കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. നിലവിൽ കാര്യക്ഷമമായി അന്വേഷണം പുരോഗമിക്കുകയാണെന്ന സർക്കാർ നിലപാട് അംഗീകരിച്ചാണ് ഹൈക്കോടതി ഉത്തരവ്.
READ MORE: പട്ടയഭൂമിയിലെ മരം മുറി; സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹർജി വിധി പറയാൻ മാറ്റി
നിയമവിരുദ്ധമായ ഉത്തരവാണ് സർക്കാർ ഇറക്കിയതെന്നായിരുന്നു ഹർജിക്കാരുടെ വാദം. ഇത്തരത്തിൽ ഒരു ഉത്തരവ് ഇറക്കി മരം മുറിക്ക് സർക്കാർ അവസരമൊരുക്കിയെന്നും ഹർജിക്കാർ ആരോപിച്ചു. ഈയൊരു സാഹചര്യത്തിൽ സംസ്ഥാന ഏജൻസി അന്വേഷണം നടത്തിയാൽ സത്യം പുറത്ത് വരില്ലെന്നും ഹർജിക്കാർ വാദിച്ചു.
READ MORE: മുട്ടിൽ മരംമുറി കേസ്: പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ എതിർത്ത് സർക്കാർ
എന്നാൽ മരംമുറി കേസിൽ ഇതുവരെ 110 കേസുകൾ രജിസ്റ്റർ ചെയ്തായും പ്രത്യേക സംഘം കേസ് അന്വേഷിക്കുന്നതായും സർക്കാർ കോടതിയെ അറിയിച്ചു. അതിനാൽ ഹർജി തള്ളണമെന്നും സർക്കാർ കോടതിയിൽ അറിയിച്ചു. ഇതിനെ തുടർന്നാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളിയത്.
READ MORE: പട്ടയ ഭൂമിയിലെ മരംമുറി ഉത്തരവ് റവന്യൂ-വനം മന്ത്രിമാരുടെ അറിവോടെ;തെളിവുകള്‍ പുറത്ത്