ETV Bharat / state

യുഎപിഎ കേസ് ;അലനും താഹക്കും ജാമ്യമില്ല - യുഎപിഎ കേസ്

കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നായിരുന്നു ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്

bail application of alan and thaha  അലന്‍റെയും താഹയുടേയും ജാമ്യാപേക്ഷ  അലൻ താഹ  യുഎപിഎ കേസ്  uapa latest news
ഹൈക്കോടതി
author img

By

Published : Nov 27, 2019, 11:01 AM IST

Updated : Nov 27, 2019, 12:39 PM IST

കൊച്ചി: യുഎപിഎ നിയമപ്രകാരം കോഴിക്കോട് അറസ്റ്റിലായ അലൻ ഷുഹൈബിന്‍റെയും താഹ ഫസലിന്‍റെയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണം പുരോഗമിക്കുന്നതിനാൽ ജാമ്യം നൽകാനാവില്ലെന്നും അന്വേഷണം ശരിയായ ദിശയിലാണെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതികൾക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സ്ഥിരീകരിക്കുന്ന രേഖകൾ ഉണ്ടെന്നും അന്വേഷണം പുരോഗമിക്കുന്നതിനാൽ ജാമ്യം നൽകാനാവില്ലെന്നുമുളള സർക്കാർ വാദം അംഗീകരിച്ചാണ് ഹൈക്കോടതി പ്രതികൾക്ക് ജാമ്യം നിഷേധിച്ചത്.

അലന്‍റെയും താഹയുടേയുംറെയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. പൊലീസ് കണ്ടെടുത്ത ലഘുലേഖകളും പോസ്റ്ററുകളും യുഎപിഎ നിയമം ചുമത്താൻ ഗൗരവമുള്ളതല്ല എന്നാണ് അലനും താഹയും കോടതിയെ അറിയിച്ചത്. തങ്ങളുടെ കൈവശം എഫ്ഐആറിന്‍റെയും റിമാൻഡ് റിപ്പോർട്ടിന്‍റെയും പകർപ്പുകൾ അല്ലാതെ മറ്റൊന്നുമില്ലെന്നും കേസ് ഡയറി പരിശോധിച്ച് കോടതി തീരുമാനം എടുക്കണമെന്നുമാണ് ഹർജിക്കാർ വാദിച്ചത്. അന്വേഷണം പ്രാഥമികഘട്ടത്തിൽ ആയതിനാൽ ജാമ്യം നൽകരുതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഇത് അംഗീകരിച്ചാണ് ഹൈക്കോടതി ജാമ്യം നിഷേധിച്ചിരിക്കുന്നത്. കേസ് ഡയറി പൊലീസ് നേരത്തെ തന്നെ ഹൈക്കോടതിക്ക് കൈമാറിയിരുന്നു.

പന്തീരാങ്കാവ് പൊലീസാണ് അലനും താഹക്കും യുഎപിഎ ചുമത്തിയത്. നിലവിൽ ഈ മാസം 30 വരെ ഇരുവരെയും കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.

Intro:

Body:യുഎപിഎ നിയമപ്രകാരം കോഴിക്കോട് അറസ്റ്റിലായ അലൻ ഷുഹൈബിന്റെയും താഹ ഫസിലിന്റെയും ജാമ്യാപേക്ഷ കോടതി തള്ളി. യു എ പി എ കേസ് പ്രതികളുടെ ജാമ്യപേക്ഷ ഹൈക്കോടതിയാണ് തള്ളിയത്. അന്വേഷണം പുരോഗമിക്കുന്നതിനാൽ ജാമ്യം നൽകാനാവില്ലെന്നും അന്വേഷണം ശരിയായ ദിശയിലാണെന്നും കോടതി വ്യക്തമാക്കി.പ്രതികൾക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സ്ഥിരീകരിക്കുന്ന രേഖകൾ ഉണ്ടെന്നും അന്വേഷണം പുരോഗമിക്കുന്നതിനാൽ ജാമ്യം നൽകാനാവില്ലെന്നുമുളള സർക്കാർ വാദം അംഗീകരിച്ചാണ് ഹൈക്കോടതി പ്രതികൾക്ക് ജാമ്യം നിഷേധിച്ചത്. കോഴിക്കോട് ജില്ലാ സെഷൻസ് കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം പോലീസ് കണ്ടെടുത്തിട്ടുള്ള ലഘുലേഖകളും പോസ്റ്ററുകളും യുഎപിഎ നിയമം ചുമത്താൻ ഗൗരവമുള്ളതല്ലന്നാണ് അലനും താഹയും കോടതിയെ അറിയിച്ചത്. തങ്ങളുടെ കൈവശം എഫ്ഐആർ ന്റെയും റിമാൻഡ് റിപ്പോർട്ടിന്റെയും പകർപ്പുകൾ അല്ലാതെ മറ്റൊന്നുമില്ലെന്നും കേസ് ഡയറി പരിശോധിച്ച കോടതി തീരുമാനം എടുക്കണമെന്നുമാണ് ഹർജിക്കാർ വാദിച്ചത്. അന്വേഷണം പ്രാഥമികഘട്ടത്തിൽ ആയതിനാൽ ജാമ്യം നൽകരുതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഇത് അംഗീകരിച്ചാണ് ഹൈക്കോടതി ഇപ്പോൾ ജാമ്യം നിഷേധിച്ചിരിക്കുന്നത്.കേസ് ഡയറിയും പോലീസ് നേരത്തെ ഹൈക്കോടതിക്ക് കൈമാറിയിരുന്നു.അലനെയും താഹയെയും പന്തീരാങ്കാവ് പോലീസാണ് യുഎപിഎ ചുമത്തിയത്. നിലവിൽ ഇരുവരെയും ഈ മാസം 30 വരെ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ETV Bharat Kochi

Conclusion:
Last Updated : Nov 27, 2019, 12:39 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.