ETV Bharat / state

യോഗ്യത ഇല്ലെന്ന് ഹൈക്കോടതി; പ്രിയ വർഗ്ഗീസിന് കനത്ത തിരിച്ചടി

ഗവേഷണ കാലയളവിനെ അധ്യാപന പരിചയമായി കണക്കാക്കാമെന്ന പ്രിയ വർഗീസിന്‍റെ വാദം തള്ളിയ കോടതി യു.ജി.സി മാനദണ്ഡങ്ങൾ മറികടക്കാനാകില്ലെന്ന് ഓർമ്മിപ്പിച്ചു.

priya varghese  priya varghese appointment  high court on priya varghese appointment  priya varghese controversy  latest news in ernakulam  associate professor  joseph scaria  latest news today  breaking news  മതിയായ യോഗ്യത ഇല്ലെന്ന് ഹൈക്കോടതി  പ്രിയ വർഗ്ഗീസിന് കനത്ത തിരിച്ചടി  പ്രിയ വര്‍ഗീസ്  പ്രിയ വര്‍ഗീസ് വിവാദം  പ്രിയ വര്‍ഗീസ് നിയമനം  ജോസഫ് സ്‌കറിയ  എറണാകുളം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
മതിയായ യോഗ്യത ഇല്ലെന്ന് ഹൈക്കോടതി; പ്രിയ വർഗ്ഗീസിന് കനത്ത തിരിച്ചടി
author img

By

Published : Nov 17, 2022, 6:21 PM IST

Updated : Nov 17, 2022, 7:39 PM IST

എറണാകുളം: കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസർ റാങ്ക് പട്ടിക പുനഃക്രമീകരിക്കാൻ ഉത്തരവിട്ട് ഹൈക്കോടതി. കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയ വർഗ്ഗീസിന്‍റെ നിയമന നീക്കത്തിനാണ് ഹൈക്കോടതി വിധി തിരിച്ചടിയായത്. അസോസിയേറ്റ് പ്രൊഫസർ തസ്‌തികയ്ക്കാവശ്യമായ മതിയായ യോഗ്യത പ്രിയ വർഗ്ഗീസിനില്ലെന്ന് കോടതി കണ്ടെത്തി.

അസോസിയേറ്റ് പ്രൊഫസർ നിയമന റാങ്ക് പട്ടിക പുനഃക്രമീകരിക്കാൻ ഉത്തരവിട്ട കോടതി, തുടർ നടപടികൾ പുനഃപരിശോധനയ്ക്ക് ശേഷമേ പാടുള്ളൂവെന്നും നിർദേശിച്ചു. പ്രിയയെ ഒഴിവാക്കി റാങ്ക് പട്ടിക പുനഃക്രമീകരിക്കണമെന്നാവശ്യപ്പെട്ട് രണ്ടാം റാങ്കുകാരൻ ഡോ. ജോസഫ് സ്‌കറിയ നൽകിയ ഹർജി അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ ഉത്തരവ്. ഗവേഷണ കാലയളവിനെ അധ്യാപന പരിചയമായി കണക്കാക്കാമെന്ന പ്രിയയുടെ വാദം തള്ളിയ കോടതി യു.ജി.സി മാനദണ്ഡങ്ങൾ മറികടക്കാനാകില്ലെന്ന് ഓർമ്മിപ്പിച്ചു.

രണ്ട് മണിക്കൂറോളം നീണ്ടുനിന്ന വിധി പ്രസ്‌താവനയ്‌ക്കു മുന്നേ തന്നെ ഹർജിക്കാരന്‍റെയും എതിർ കക്ഷികളുടെയും വാദഗതികൾ വിശദമായ ഹൈക്കോടതി വീണ്ടും പരിശോധിച്ചിരുന്നു. യോഗ്യതയും പരിചയ സമ്പത്തും സംബന്ധിച്ച വിലയിരുത്തലുകള അടിസ്ഥാനപ്പെടുത്തിയായിരുന്നു കോടതി വിധി. തന്‍റെ ഗവേഷണ കാലയളവിനെ അധ്യാപന പരിചയമായി കണക്കാക്കിയായിരുന്നു പ്രിയ വർഗ്ഗീസ് 11 വർഷക്കാലയളവ് യോഗ്യതയായി ഉൾക്കൊള്ളിച്ചത്.

എന്നാൽ ഇത് യു.ജി.സി ചട്ടപ്രകാരം അനുവദനീയമല്ലെന്നു വന്നതോടു കൂടി അസോസിയേറ്റ് പ്രൊഫസർ ആകാൻ വേണ്ട എട്ട് വർഷ അധ്യാപന പരിചയം പ്രിയയ്ക്ക് ഇല്ലാതെയായി. മാത്രമല്ല, കണ്ണൂർ സർവകലാശാല ഓർഡിനൻസ് പ്രകാരം എന്‍എസ്എസ് കോർഡിനേറ്റർ പദവിയും സ്റ്റുഡന്‍റ് സർവീസ് ഡയറക്‌ടർ പദവിയും അനധ്യാപക വിഭാഗത്തിൽ ഉൾപ്പെടുന്നതാണ്. സ്ക്രൂട്ടിനി കമ്മിറ്റി ഇക്കാര്യം പരിശോധിച്ചില്ലെന്നും കോടതി കണ്ടെത്തിയിട്ടുണ്ട്.

അതേസമയം, അധ്യാപന പരിചയം സംബന്ധിച്ച് സംശയമുണ്ടെങ്കിൽ നിയമോപദേശം തേടണമായിരുന്നുവെന്നും കോടതി സർവകലാശാലയെ കുറ്റപ്പെടുത്തിയിട്ടുണ്ട്. ഫെല്ലോഷിപ്പോടു കൂടി ഗവേഷണം നടത്തുന്നത് ഡെപ്യൂട്ടേഷൻ കാലയളവിലാണ്, ഇക്കാലയളവും അധ്യാപന പരിചയമായി കണകാക്കാനാകില്ല. പ്രിയ വർഗീസിന്‍റെ യോഗ്യതകളെല്ലാം അക്കാദമികപരമല്ലെന്നും കോടതി കണ്ടെത്തി.

ALSO READ:'ഹൈക്കോടതി വിധി മാനിക്കുന്നു' ; നിയമ വിദഗ്‌ധരുമായി ആലോചിച്ച് തുടര്‍ നടപടിയെന്ന് പ്രിയ വർഗീസ്

ഗവേഷണ കാലയളവ് പൂർണ്ണമായും ഗവേഷണത്തിനു വേണ്ടി പ്രയോജനപ്പെടുത്തിയെന്ന് പ്രിയ തന്നെ സമ്മതിച്ചതാണെന്നും വിധി പ്രസ്‌താവനയ്‌ക്കിടെ കോടതി ചൂണ്ടിക്കാട്ടി. മുൻ രാഷ്‌ട്രപതി ഡോ.എസ് രാധാകൃഷ്‌ണന്‍റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ടായിരുന്നു കോടതി, വിധി പ്രസ്‌താവന നടത്തിയത്. നല്ല അധ്യാപകർ മെഴുകുതിരി പോലെ പ്രകാശിക്കണമെന്ന് കോടതി ചൂണ്ടിക്കാട്ടി.

വിദ്യാർഥികളുടെ എല്ലാ വശങ്ങളും പഠിക്കാൻ അധ്യാപന പരിചയം ആവശ്യമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഓർമ്മപ്പെടുത്തി. എൻ.എസ്.എസിന് പോയി കുഴി വെട്ടിയാലൊന്നും അധ്യാപന പരിചയമാകില്ലെന്ന കോടതി പരാമർശത്തിനെതിരായ പ്രിയ വർഗ്ഗീസിന്‍റെ എഫ്ബി പോസ്റ്റിലും ഹൈക്കോടതി അതൃപ്‌തി പ്രകടിപ്പിച്ചു. വ്യക്തിപരമല്ല പരാമർശമെന്നും എൻ.എസ്.എസ് പ്രവർത്തനങ്ങളോട് ബഹുമാനം മാത്രമാണുള്ളതെന്നും കോടതി പറഞ്ഞു.

Last Updated : Nov 17, 2022, 7:39 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.