ETV Bharat / state

വനിത ഡോക്‌ടര്‍ കുത്തേറ്റ് മരിച്ച സംഭവം: സര്‍ക്കാരിനും പൊലീസിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

ഇത്തരം ആക്രമണങ്ങള്‍ ചെറുക്കാന്‍ മുന്‍കൂര്‍ നടപടികള്‍ സ്വീകരിക്കാനല്ലെ സുരക്ഷ സംവിധാനങ്ങള്‍ എന്ന് കോടതി ചോദിച്ചു.

high court on doctor death  doctor death kollam  doctor stabbing incident  doctor protest  high court on doctors death  ഡോക്‌ടറെ കുത്തിക്കൊന്ന സംഭവം  ഹൈക്കോടതി  ഡോക്‌ടറെ കുത്തിക്കൊന്ന സംഭവത്തില്‍ ഹൈക്കോടതി  ഡോക്‌ടര്‍ വന്ദനയുടെ കൊലപാതകം
high court on doctor death
author img

By

Published : May 10, 2023, 3:33 PM IST

Updated : May 10, 2023, 4:55 PM IST

എറണാകുളം: കൊട്ടാരക്കരയില്‍ യുവ ഡോക്‌ടര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാരിനും പൊലീസിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. രാജ്യത്ത് മറ്റൊരിടത്തും നടക്കാത്ത സംഭവവികാസങ്ങളാണ്. നിരന്തരം ഈ വിഷയം പരിഗണിക്കാറുണ്ട്. ഏറ്റവും മോശമായ പേടിച്ചുകൊണ്ടിരുന്ന കാര്യങ്ങളാണ് ഇന്ന് സംഭവിച്ചത്. ഡോക്‌ടർമാരെ സംരക്ഷിക്കാൻ കഴിയില്ലെങ്കിൽ ആശുപത്രികൾ അടച്ചു പൂട്ടണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സർക്കാരിനെ വിമർശിച്ചുകൊണ്ട് പറഞ്ഞു.

പൊലീസിന്‍റെ ഭാഗത്ത് തോക്കുണ്ടായിരുന്നില്ലേയെന്ന ചോദ്യവും ജസ്റ്റിസ് കൗസർ എടപ്പഗത്തിന്‍റെ ഭാഗത്ത് നിന്നുമുണ്ടായി. ഇത്തരം ആക്രമണങ്ങൾ ചെറുക്കാൻ മുൻകൂർ നടപടികൾ സ്വീകരിക്കാനല്ലെ സുരക്ഷാ സംവിധാനങ്ങൾ എന്നും കോടതി. വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തിക്കൊണ്ടാണ് ഹൈക്കോടതി വിഷയം അടിയന്തര സിറ്റിംഗിലൂടെ പരിഗണിച്ചത്.

പൊലീസും, സർക്കാർ സംവിധാനവും പൂർണ്ണമായും പരാജയപ്പെട്ടു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ട പ്രാഥമിക ചുമതല പൊലീസിനില്ലേയെന്നും കോടതി ചോദ്യമുന്നയിച്ചു. ഒരു ഡോക്ടർ കൊല്ലപ്പെട്ടിരിക്കുന്നു. ഇതിലും മോശമായത് എന്ത് സംഭവിക്കാനാണ്. ഇത്തരം സംഭവങ്ങൾ ഭാവിയിൽ ആവർത്തിക്കരുത്. ആർക്കെന്ത് പറ്റിയാലും അവിടെയുള്ള സ്ത്രീകൾക്ക് സംരക്ഷണം നൽകണമായിരുന്നു. എല്ലാവരെയും പോലെ സങ്കടങ്ങൾ ഞങ്ങൾക്കുമുണ്ട്. കേട്ടുകേൾവി ഇല്ലാത്ത സംഭവമാണ് നടന്നത്. സ്ത്രീകളും കുട്ടികളും സംരക്ഷിക്കപ്പെടണമായിരുന്നു. പൂർണ്ണ പരാജയമാണ് സംഭവിച്ചിരിക്കുന്നത്. സുരക്ഷാ സംവിധാനങ്ങൾ പരാജയപെട്ടുവെന്ന് കോടതി പറഞ്ഞു.

സർക്കാർ സംവിധാനം പൂർണ്ണമായും പരാജയപ്പെട്ടു. കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കളെ എങ്ങനെ അഭിമുഖീകരിക്കുമെന്ന് സർക്കാരിനോട് കോടതി ചോദിച്ചു. സർക്കാർ ആശുപത്രിയിലാണ് സംഭവം ഉണ്ടായത്. ആരാണ് ഉത്തരവാദിത്തം പറയേണ്ടത്. നാലോ അഞ്ചോ പൊലീസുകാർ നോക്കിനിൽക്കുമ്പോഴാണ് യുവ ഡോക്‌ടർ കൊല്ലപ്പെട്ടതെന്ന് മറക്കരുത്. സുരക്ഷ സംവിധാനം എന്തിനെന്ന് സര്‍ക്കാരിനോട് ചോദിച്ച കോടതി സംഭവങ്ങളെ മുന്‍കൂട്ടി കാണാന്‍ സാധിക്കണമെന്നും അങ്ങനെ ഇത്തരം സംഭവങ്ങള്‍ തടയാന്‍ പൊലീസിനാകുമെന്നും പറഞ്ഞു.

ഇത്തരത്തിലുളള സംഭവങ്ങള്‍ നാളെ മറ്റ് ആശുപത്രികളിലും നടക്കില്ലേയെന്ന് കോടതി ചോദിച്ചു. ഇങ്ങനെയുളള സംഭവങ്ങള്‍ ഭാവിയിലും പ്രതീക്ഷിക്കണം. സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് കോടതിയല്ല പറയേണ്ടത്, അത് സര്‍ക്കാര്‍ ചെയ്യേണ്ടതാണെന്നും കോടതി പറഞ്ഞു. 22 വയസുളള യുവഡോക്‌ടറുടെ കുടുംബത്തിനേറ്റ ദുഖത്തിന്‍റെ ആഘാതം തിരിച്ചറിയണമെന്നും കോടതി പറഞ്ഞു. ഡോക്‌ടർമാർക്ക് മുന്നിൽ പ്രതികളെ കൊണ്ടുവരുന്നതിന് പ്രോട്ടോകോൾ വേണമെന്നും കോടതി അഭിപ്രായപ്പെട്ടു. ആരോഗ്യപ്രവർത്തകർക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമത്തിൽ ഉടൻ ഭേദഗതി കൊണ്ടുവരുമെന്ന് സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്.

മജിസ്ട്രേറ്റിന് മുന്നിൽ പ്രതിയെ ഹാജരാക്കുമ്പോഴുളള മുൻകരുതൽ ആശുപത്രിയിൽ ഹാജരാക്കുമ്പോഴും വേണമെന്ന് നിർദേശിച്ച കോടതി സംഭവം നടന്ന സമയത്തെ സിസിടിവി ദൃശ്യങ്ങൾ സൂക്ഷിക്കണമെന്നും നിർദേശിച്ചു. സ്ഥലം മജിസ്ട്രേറ്റ് സംഭവം സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകണം. കൂടാതെ സംഭവത്തിൽ സംസ്ഥാന പോലീസ് മേധാവി ഓൺലൈനായി ഹാജരായിക്കൊണ്ട് നാളെ മറുപടി നൽകാനും ഡിവിഷൻ ബഞ്ച് ഇടക്കാല ഉത്തരവിട്ടു. ആക്രമണം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ സൂക്ഷിക്കണമെന്നും കോടതി പറഞ്ഞു. ഇക്കാര്യം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഉറപ്പ് വരുത്തണം. നാളെ രാവിലെ 10 മണിക്ക് വിഷയം ഹൈക്കോടതി വീണ്ടും പരിഗണിക്കും.

ആരോഗ്യ പ്രവർത്തകർക്ക് നൽകുന്ന സുരക്ഷ ആശുപത്രികളിലെ പി.ജി വിദ്യാർത്ഥികൾക്കും നൽകണമെന്നാവശ്യപ്പെട്ട് ആരോഗ്യ സർവകലാശാല സമർപ്പിച്ച കക്ഷി ചേരൽ അപേക്ഷയും കോടതി അനുവദിച്ചിട്ടുണ്ട്.

Last Updated : May 10, 2023, 4:55 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.