എറണാകുളം: ബ്രഹ്മപുരത്ത് പട്ടാളപ്പുഴുവിനെ ഉപയോഗിച്ചുള്ള പ്ലാന്‍റിന് കോർപ്പറേഷൻ കൗണ്‍സിൽ ചേർന്ന് വേഗത്തിൽ അനുമതി നൽകണമെന്ന് ഹൈക്കോടതി. പ്രദേശത്തെ ജലാശയങ്ങളിലെ സാമ്പിളുകൾ പരിശോധിച്ച് മലിനീകരണ നിയന്ത്രണ ബോർഡ് റിപ്പോർട്ട് നൽകാനും കോടതി ഇടക്കാല ഉത്തരവിട്ടു. ബ്രഹ്മപുരം വിഷയം ഹൈക്കോടതി ഈ മാസം 18ലേക്ക് മാറ്റി.
ജസ്‌റ്റിസുമാരായ ബച്ചു കുര്യൻ തോമസ്, പി ഗോപിനാഥ് എന്നിവരുൾപ്പെട്ട പ്രത്യേക ബഞ്ച് രൂപീകരിച്ചു കൊണ്ടാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ബ്രഹ്മപുരത്ത് പട്ടാളപ്പുഴുവിനെ ഉപയോഗിച്ചുള്ള പ്ലാന്‍റിന് കോർപ്പറേഷൻ കൗണ്‍സിൽ ചേർന്ന് വേഗത്തിൽ അനുമതി നൽകണം. ജലാശയങ്ങളിലെ സാമ്പിളുകള്‍ പരിശോധിച്ച് മലിനീകരണ നിയന്ത്രണ ബോർഡ് റിപ്പോർട്ട് സമർപ്പിക്കണം.
ബ്രഹ്മപുരത്ത് കെട്ടിക്കിടക്കുന്ന മാലിന്യം സംസ്‌കരിക്കുന്നതിനായുള്ള ടെൻഡർ നടപടികളുടെ പുരോഗതി അറിയിക്കാനുമാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ഹർജി വീണ്ടും പരിഗണിക്കുന്ന ഈ മാസം 18ന് മുൻപ് തന്നെ റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതി നിർദേശം. ബ്രഹ്മപുരത്ത് നിലവിൽ ഏഴ് ലക്ഷം ടൺ മാലിന്യം കെട്ടിക്കിടക്കുന്നുണ്ടെന്നാണ് കൊച്ചി കോർപ്പറേഷൻ സെക്രട്ടറി കോടതിയെ അറിയിച്ചത്.
ഈ മാലിന്യം സംസ്‌കരിക്കാൻ എത്ര സമയം വേണ്ടിവരുമെന്ന് ആരാഞ്ഞ കോടതി, പ്രശ്‌നം പരിഹരിക്കാൻ എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും ഓർമിപ്പിച്ചു. ബ്രഹ്മപുരത്ത് മാലിന്യം കത്തിയുള്ള ചാരം അടക്കമുള്ള മാലിന്യം കടമ്പ്രയാറിലേയ്‌ക്ക് ഒഴുകാതിരിക്കാനുള്ള അടിയന്തര നടപടി സ്വീകരിക്കണമെന്നും ജൈവ മാലിന്യം സംസ്‌കരിക്കാനുള്ള താൽക്കാലിക പ്ലാന്‍റ് ഉണ്ടാകണമെന്നും ബിപിസിഎല്ലിന്‍റെ പ്ലാന്‍റ് വേഗത്തിൽ നിർമിക്കണമെന്നും കോടതി നിർദേശം നൽകിയിട്ടുണ്ട്. ബ്രഹ്മപുരത്തെ ചാരമുൾപ്പെടെയുള്ള മാലിന്യം കടമ്പ്രയാറിലേക്ക് എത്തുന്നുണ്ടോ എന്ന് പരിശോധിക്കും.
മാലിന്യ സംസ്‌കരണം പ്രദേശത്തെ എങ്ങനെ ബാധിച്ചുവെന്നും പഠിക്കുന്നുണ്ട്. ഇക്കാര്യങ്ങൾ സംബന്ധിച്ച് ഒരു മാസത്തിനുള്ളിൽ ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നും ജില്ല കലക്‌ടര്‍ കോടതിയെ അറിയlച്ചിട്ടുണ്ട്.
പെതുയിടത്തില്‍ മാലിന്യം വലിച്ചെറിയുന്നതിനെക്കുറിച്ച് കോടതി: അതേസമയം, ബയോ സിഎന്‍ജി പ്ലാന്‍റ് എങ്ങനെ സ്ഥാപിക്കുമെന്നത് അറിയക്കണാമെന്ന് നേരത്ത തദ്ദേശ സെക്രട്ടറി കോടതിയില്‍ വ്യക്തമാക്കിയിരുന്നു. കൂടാതെ പൊതുയിടത്തില്‍ മാലിന്യം വലിച്ചെറിയുന്ന സംഭവത്തിലും ഹൈക്കോടതി ശക്തമായി വിമര്‍ശിച്ചിരുന്നു. ജനങ്ങള്‍ ഉത്തരവാദിത്വത്തോടെ പെരുമാറണമെന്ന് വ്യക്തമാക്കിയ ഡിവിഷന്‍ ബഞ്ച് കൊട്ടിയില്‍ അറവുശാലയിലെ മാലിന്യങ്ങള്‍ ജലാശലയത്തില്‍ തള്ളുന്നത് പ്രധാന പ്രശ്‌നമാണെന്ന് ഓര്‍മിപ്പിച്ചിരുന്നു.
അറവുശാലകളിലെ മാലിന്യം എവിടെയാണ് സംസ്‌കരിക്കുന്നതെന്നതിന് കണക്കുണ്ടോ എന്നും കോടതി ചോദ്യമുയര്‍ത്തി. ഇക്കാര്യങ്ങളിലടക്കം വിശദാംശങ്ങള്‍ സമര്‍പ്പിക്കാന്‍ കോടതി കോര്‍പ്പറേഷനോട് ആവശ്യപ്പെട്ടിരുന്നു. ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിൽ നിരന്തരം തീപിടുത്തമുണ്ടായതിനെ തുടർന്നായിരുന്നു ഹൈക്കോടതി വിഷയത്തിൽ സ്വമേധയ ഇടപെട്ടത്. ജൂൺ ഒന്ന് മുതൽ കോർപ്പറേഷനിലെ ജൈവ മാലിന്യം ബ്രഹ്മപുരത്തേയ്‌ക്ക് എത്തിക്കുന്നത് നിർത്തിവച്ചിരുന്നു.
ബ്രഹ്മപുരത്തെ മാലിന്യ പ്രശ്‌നം: മാലിന്യ നീക്കം പ്രതിസന്ധിയിലായതിനെ തുടർന്ന് രണ്ട് മാസം കൂടി 50 ടൺ അളവിൽ ജൈവ മാലിന്യം ബ്രഹ്മപുരത്തേയ്‌ക്ക് കൊണ്ടുപോകാൻ സർക്കാർ അനുമതി നൽകുകയായിരുന്നു. സ്വകാര്യ കമ്പനികളുടെ മാലിന്യ നീക്കം കാര്യക്ഷമമായി നടക്കാതെ വന്നതോടെ ശക്തമായ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിരുന്നു. ഇതോടെ പ്രതിസന്ധി പരിഹരിക്കാൻ കോർപ്പറേഷൻ സർക്കാരിനെ സമീപിച്ചു. ഈ സാഹചര്യമാണ് വീണ്ടും ബ്രഹ്മപുരത്തേയ്‌ക്കുള്ള മാലിന്യ നീക്കത്തിന് അനുമതി നൽകാൻ സർക്കാരിനെ നിർബന്ധിതരാക്കിയത്. ബ്രഹ്മപുരത്ത് പുതിയ മാലിന്യ പ്ലാന്‍റ് സ്ഥാപിക്കാൻ ഏപ്രില്‍ മാസത്തില്‍ കൊച്ചി കോർപ്പറേഷൻ ടെൻഡർ ക്ഷണിച്ചിരുന്നു.