ETV Bharat / state

High Court Intervenes In Houses For Endosulfan Victims എൻഡോസൾഫാൻ ദുരിത ബാധിതർക്കായുള്ള വീടുകളുടെ ജീർണ്ണാവസ്ഥ; വിഷയം അതീവ ഗൗരവകരമെന്ന് ഹൈക്കോടതി - വിഷയം അതീവ ഗൗരവകരമെന്ന് ഹൈക്കോടതി

HC intervenes in houses for endosulfan victims : കലക്‌ടർ അടക്കമുള്ളവരുടെ അലംഭാവമാണ് വീടുകൾ പൂർണ്ണമായും എൻഡോസൾഫാൻ ബാധിതർക്ക് കൈമാറാൻ കഴിയാതെ പോയതെന്നാണ് ആക്ഷേപം

endosulfan victims  High Court Intervenes  Houses For Endosulfan Victims  എൻഡോസൾഫാൻ ദുരിത ബാധിതർ  കളക്‌ടറുടെ അലംഭാവം  Complacency of the collector  Endosulfan sufferers  വീടുകളുടെ ജീർണ്ണാവസ്ഥ  Dilapidated condition of houses  വിഷയം അതീവ ഗൗരവകരമെന്ന് ഹൈക്കോടതി
High Court Intervenes In Houses For Endosulfan Victims
author img

By ETV Bharat Kerala Team

Published : Sep 16, 2023, 4:03 PM IST

എറണാകുളം: കാസർകോട്ടെ എൻഡോസൾഫാൻ ദുരിത ബാധിതർക്കായുള്ള വീടുകൾ ജീർണ്ണാവസ്ഥയിലായ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി (High Court intervenes in houses for endosulfan victims). വിഷയം അതീവ ഗൗരവകരമെന്ന് വിലയിരുത്തിയ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജില്ലാ കലക്‌ടർ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കാനും നിർദേശിച്ചു. വീടുകളുടെ നിലവിലെ സ്ഥിതി പരിശോധിച്ച് ഏറ്റെടുക്കാൻ കഴിയുമോ എന്ന് അറിയിക്കണം. അല്ലാത്തപക്ഷം കാര്യകാരണങ്ങൾ വിശദീകരിക്കണമെന്നും കലക്‌ടർക്ക് കോടതി നിർദേശം നൽകി.

സത്യസായി ഓർഫനേജ് ട്രസ്റ്റ് നൽകിയ ഹർജിയിലാണ് കോടതി നടപടി. 81 വീടുകൾ നിർമിച്ചതിൽ പലതും ജീർണ്ണിച്ചുവെന്നും വീടുകൾ വാസയോഗ്യമാക്കാൻ 24 ലക്ഷത്തോളം രൂപ വേണ്ടി വരുമെന്നും ഹർജിക്കാർ കോടതിയെ അറിയിച്ചു. നിർമിച്ചു നൽകിയ വീടുകളിൽ കുടിവെള്ളം, വൈദ്യുതി അടക്കമുള്ള സൗകര്യങ്ങൾ സർക്കാർ ഏർപ്പാടാക്കിയിരുന്നില്ല. ഇതോടെ ഉപയോഗിക്കാതെയായ വീടുകൾ പലതും നശിച്ചതോടെ ട്രസ്റ്റ് കോടതിയെ സമീപിക്കുകയായിരുന്നു. 36 വീടുകളാണ് ഇത്തരത്തിൽ ഉപയോഗശൂന്യമായത്. കലക്‌ടർ അടക്കമുള്ളവരുടെ അലംഭാവമാണ് വീടുകൾ പൂർണ്ണമായും എൻഡോസൾഫാൻ ബാധിതർക്ക് കൈമാറാൻ കഴിയാതെ പോയതെന്നാണ് ആക്ഷേപം.

എൻഡോസൾഫാൻ ദുരിത ബാധിതയായ കാസർകോട് ഉക്കിനടുക്കട സ്വദേശിനി മഞ്ജുളയ്‌ക്ക്‌ കണ്ണുകൾ മങ്ങാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഇപ്പോൾ പൂർണമായും ഇരുട്ട് കയറിയിരിക്കുകയാണ്. വീട് അനുവദിച്ചെങ്കിലും രണ്ട് മക്കളും അമ്മയുമായി വാടക വീട്ടിലാണ് താമസം. മാസം 3500 രൂപ വാടക ഇനത്തില്‍ തന്നെ വേണം. എൻഡോസൾഫാൻ ദുരിത ബാധിതർക്കായി പെർളയിൽ നിർമിച്ച് കൈമാറിയ വീടുകളിൽ ഒന്ന് മഞ്ജുളയ്ക്ക് ഉള്ളതായിരുന്നു. എന്നാൽ ഇത് ഇപ്പോഴും അനാഥമായി കിടക്കുകയാണ്.

വീടിന്‍റെ വാതിലുകൾ ചിതലരിച്ചു. മുറികൾ മാറാല കെട്ടിയിരിക്കുന്നു. വെള്ളവും, വൈദ്യുതിയും ലഭ്യമാകാത്തതാണ് പ്രധാന കാരണം. വൈദ്യുതി കണക്ഷൻ ഒരുക്കുന്നതിനായി ഗുണഭോക്താക്കളിൽ നിന്ന് 1500 രൂപ വീതവും വാങ്ങിയിരുന്നു. അതിനെക്കുറിച്ചും യാതൊരു വിവരമില്ല. 2022ലാണ് വീട് അനുവദിച്ചതായുള്ള അറിയിപ്പ് വന്നത്. വർഷം ഒന്ന് കഴിഞ്ഞിട്ടും അങ്ങോട്ടേക്ക് മാറാൻ സാധിച്ചിട്ടില്ല. വീട് ലഭിച്ച 36 കുടുംബങ്ങളുടെയും സാഹചര്യം സമാനമാണ്. പെർളയിൽ എൻഡോസൾഫാൻ ദുരിത ബാധിതർക്കായി സത്യസായി ട്രസ്‌റ്റായിരുന്നു വീടുകൾ നിർമിച്ചുനൽകിയിരുന്നത്.

ALSO READ: അർഹത ഉണ്ടായിട്ടും പടിക്ക് പുറത്തുതന്നെ ; അധികൃതര്‍ അനാസ്ഥ തുടരുന്നു, തണല്‍ തേടി ഒരമ്മ

ദുരിതബാധിതർക്കുള്ള സൗജന്യ മരുന്ന് വിതരണവും വാഹന സൗകര്യവും നിലച്ചിരിക്കുകയാണ്. കിടപ്പ് രോഗികൾക്ക് 2200 രൂപയും മറ്റു രോഗികൾക്ക് 1600 രൂപയും ദുരിതബാധിതരെ പരിചരിക്കുന്നവർക്ക് 700 രുപയുമാണ് പെൻഷൻ നൽകുന്നത്. എന്നാൽ അഞ്ച് മാസമായി ഈ തുക മുടങ്ങിയിരിക്കുകയാണ്. സർക്കാർ തങ്ങളോട് മുഖം തിരിച്ചു നിൽക്കുകയാണെന്നും പെൻഷൻ മുടങ്ങിയതോടെ ജീവിതം കടുത്ത പ്രതിസന്ധിയിലായെന്നും ഇരകളുടെ അമ്മമാർ പറയുന്നു.

ALSO READ: പെൻഷനില്ല, മരുന്നുമില്ല.. എൻഡോസൾഫാൻ ദുരിതബാധിതർക്ക് ഇത്തവണ കണ്ണീരോണം

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.