ETV Bharat / state

വിസ്മയ കേസ്: കിരൺ കുമാറിന്‍റെ ജാമ്യഹർജി ഹൈക്കോടതി തള്ളി

അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ ജാമ്യം നൽകണമെന്നുമായിരുന്നു കിരൺ കുമാറിന്‍റെ ആവശ്യം. എന്നാൽ പ്രതിക്ക് ജാമ്യം നൽകുന്നതിനെ സർക്കാർ എതിർത്തു.

വിസ്മയ കേസ്  കിരൺ കുമാര്‍  ജാമ്യഹർജി ഹൈകോടതി തള്ളി  സത്രീധന പീഡനം  ഹൈകോടതി തള്ളി  high court  kiran Kumar  vismaya case
വിസ്മയ കേസ്: കിരൺ കുമാറിന്‍റെ ജാമ്യഹർജി ഹൈകോടതി തള്ളി
author img

By

Published : Oct 8, 2021, 6:07 PM IST

എറണാകുളം: വിസ്മയ കേസിൽ പ്രതി കിരൺ കുമാറിന്‍റെ ജാമ്യഹർജി ഹൈക്കോടതി തള്ളി. ജാമ്യാപേക്ഷയിൽ കോടതി നേരത്തെ വിശദമായി വാദം കേട്ടിരുന്നു. അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ ജാമ്യം നൽകണമെന്നുമായിരുന്നു കിരൺ കുമാറിന്‍റെ ആവശ്യം.

എതിർപ്പുമായി സർക്കാർ

കിരണിനെതിരെ മൊഴികളും രേഖാമൂലമുള്ള തെളിവുകളുമുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. പ്രതിക്ക് ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകും. ഈ സാഹചര്യത്തിൽ ജാമ്യം അനുവദിക്കരുതെന്നും സർക്കാർ ആവശ്യപ്പെട്ടത്.

കേസിന്‍റെ ഗൗരവമുൾപ്പടെ പരിഗണിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്.

Also Read: " എയർ ഇന്ത്യ ടാറ്റ സൺസിന്", സ്ഥിരീകരിച്ച് കേന്ദ്ര സർക്കാർ

വിസ്മയ ടിക് ടോക്, ഫേസ്ബുക്ക്, വാട്സ്ആപ്പ് എന്നീ സമൂഹമാധ്യമങ്ങൾക്ക് അടിമയായിരുന്നുവെന്നാണ് പ്രതിഭാഗത്തിന്‍റെ വാദം. വിസ്മയുടെ ഫേസ്ബുക്ക് കിരൺ ഡിലീറ്റ് ചെയ്തതും, ഫോൺ വാങ്ങിച്ചുവച്ചതും പരീക്ഷ കാലയളവിൽ വിസ്മയ പഠനത്തിൽ ശ്രദ്ധിക്കാൻ വേണ്ടിയായിരുന്നു. മോട്ടോർ വാഹന വകുപ്പിൽ നിന്നും പുറത്താക്കിയ പ്രതിക്ക് ഏതെങ്കിലും തരത്തിൽ അന്വേഷണത്തെ സ്വാധീനിക്കാൻ കഴിയില്ലെന്നും പ്രതിഭാഗം വാദിച്ചു.

എന്നാല്‍ ജാമ്യം നൽകണമെന്ന പ്രതിഭാഗത്തിന്‍റെ വാദം കോടതി അംഗീകരിച്ചില്ല. പ്രതി കിരണ്‍ കുമാർ നിരന്തരം വിസ്മയെ സ്ത്രീധനത്തിനായി പീഡിപ്പിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയത് ഡിജിറ്റല്‍ തെളിവുകളിലൂടെയായിരുന്നു. പ്രതിക്കെതിരെ വിസ്മയ നടത്തിയ വാട്‌സ് ആപ്പ് ചാറ്റുകൾ ഉൾപ്പടെ പ്രധാന തെളിവുകളാണ്. സ്ത്രീധനത്തിന്‍റെ പേരിലുള്ള പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് കേസ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.