ETV Bharat / state

പരീക്ഷയ്‌ക്കായി മാത്രം ജില്ലയില്‍ പ്രവേശിക്കാം; എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം അര്‍ഷോയ്‌ക്ക് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു

പരീക്ഷയില്‍ പങ്കെടുക്കുന്നതിനായാണ് കര്‍ശന ഉപാധികളോടെ പി.എം അര്‍ഷോയ്‌ക്ക് ഇടക്കാല ജാമ്യം അനുവദിച്ചത്

sfi state secretary  sfi  sfi state secretary case  interim bail  pm arsho  എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി  പി എം അര്‍ഷോയ്‌ക്ക് ഇടക്കാല ജാമ്യം
പരീക്ഷയ്‌ക്കായി മാത്രം ജില്ലയില്‍ പ്രവേശിക്കാം; എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം അര്‍ഷോയ്‌ക്ക് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു
author img

By

Published : Jul 22, 2022, 11:56 AM IST

Updated : Jul 22, 2022, 3:33 PM IST

എറണാകുളം: വധശ്രമക്കേസില്‍ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർഷോയ്‌ക്ക് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. നാളെ (ജൂലൈ 23) മുതൽ ഓഗസ്റ്റ് മൂന്നു വരെ പരീക്ഷ എഴുതാനായാണ് ഇടക്കാല ജാമ്യം. കർശന ഉപാധികളോടെയാണ് കോടതി നടപടി.

പരീക്ഷ എഴുതാനല്ലാതെ ഈ കാലയളവിൽ എറണാകുളം ജില്ലയിൽ പ്രവേശിക്കരുത് എന്നും കോടതി നിർദേശിച്ചു. 25000 രൂപയുടെ ബോണ്ട്‌ അടക്കമുള്ള ഉപാധികളോടെയാണ് ജാമ്യം. 2018ൽ വിദ്യാർഥിയെ ആക്രമിച്ച കേസിൽ ജാമ്യ വ്യവസ്ഥ ലംഘിച്ചതിനെ തുടർന്ന് ഹൈക്കോടതി നിർദേശ പ്രകാരമാണ് കഴിഞ്ഞ മാസം ആർഷോയെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തത്.

എന്നാൽ പരീക്ഷ എഴുതാനുള്ള വിദ്യാർഥിയുടെ അവകാശത്തെ തടയാനാവില്ല എന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതി ആർഷോയ്‌ക്ക് ഇടക്കാല ജാമ്യം അനുവദിക്കുകയായിരുന്നു. ആർഷോയുടെ ജാമ്യാപേക്ഷ നേരത്തെ തള്ളിയ വേളയിൽ, 2018ൽ രജിസ്റ്റർ ചെയ്‌ത കേസിൽ ഇതുവരെ അന്വേഷണം പൂർത്തിയാകാത്തതുമായി ബന്ധപ്പെട്ട് ഹൈക്കോടതി പൊലീസിനെ വിമർശിച്ചിരുന്നു.

Last Updated : Jul 22, 2022, 3:33 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.