ETV Bharat / state

High Court Fined IG Lakshman: 'കോടതി നടപടികളെ പ്രഹസനമാക്കുന്നത്'; വിവാദ ഹർജിയില്‍ ഐജി ലക്ഷ്‌മണിന് പിഴയിട്ട് ഹൈക്കോടതി

author img

By ETV Bharat Kerala Team

Published : Oct 3, 2023, 4:35 PM IST

High Cout Fined IG Lakshman Over Serious Remarks Against Chief Minister: മുഖ്യമന്ത്രിയുടെ ഓഫിസിനെതിരായ ഗുരുതര പരാമർശങ്ങളടങ്ങിയതായിരുന്നു ഐജി ലക്ഷ്‌മണിന്‍റെ വിവാദ ഹർജി

High Court Fined IG Lakshmana  IG Lakshmana Plea On High Court  IG Lakshmana Serious Remarks Against CM Office  Serious Remarks Against Chief Minister Office  Who is IG Lakshmana  വിവാദ ഹർജിയില്‍ ഐജി ലക്ഷ്‌മണയ്‌ക്ക് പിഴ  ഐജി ലക്ഷ്‌മണയുടെ വിവാദ ഹർജി  ആരാണ് ഐജി ലക്ഷ്‌മണ  ഐജി ലക്ഷ്‌മണയ്‌ക്ക് പിഴയിട്ട് ഹൈക്കോടതി  മുഖ്യമന്ത്രിയുടെ ഓഫിസിനെതിരായ ഗുരുതര പരാമർശം
High Court Fined IG Lakshmana

എറണാകുളം : മുഖ്യമന്ത്രിയുടെ ഓഫിസിനെതിരായ (Against Chief Minister's Office) ഗുരുതര പരാമർശങ്ങളടങ്ങിയ വിവാദ ഹർജിയുടെ പേരിൽ ഐജി ജി ലക്ഷ്‌മണിന് പതിനായിരം രൂപ പിഴയിട്ട് ഹൈക്കോടതി (IG G Lakshman Fined By High Court). അഭിഭാഷകനെ പഴിചാരി ഹർജി പിൻവലിക്കാൻ ശ്രമിച്ചതിനാണ് നടപടി. ഹർജിയിലെ വിവാദ പരാമർശങ്ങൾ (Controversial Statements) തന്‍റെ അനുവാദമില്ലാതെ അഭിഭാഷകൻ കൂട്ടിച്ചേർത്തതാണെന്നായിരുന്നു ലക്ഷ്‌മണിന്‍റെ വാദം.

അഭിഭാഷകനെതിരെ ആരോപണം ഉന്നയിച്ച ലക്ഷ്‌മണ്‍ ബാർ കൗണ്‍സിലിൽ പരാതി നൽകിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കോടതി നടപടികളെ പ്രഹസനമാക്കുന്നതാണ് ഐജിയുടെ നടപടിയെന്നും ഹൈക്കോടതി വിമർശിച്ചു. മോൻസണ്‍ മാവുങ്കൽ പുരാവസ്‌തു തട്ടിപ്പിലെ ഗൂഢാലോചനക്കേസിൽ പ്രതി ചേർത്ത നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ളതായിരുന്നു ഹർജി. ഇത് പിൻവലിക്കാൻ ലക്ഷ്‌മണിന് കോടതി അനുമതി നൽകി.

ഹൈക്കോടതി മധ്യസ്ഥനെ നിയോഗിച്ച കേസുകളിൽ പോലും സിഎം ഓഫിസിലെ ഗൂഢ സംഘം പ്രശ്‌നപരിഹാരം നടത്തി, സാമ്പത്തിക ഇടപാടുകളിൽ ഒത്തുതീർപ്പുകളും മറ്റും മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് നടത്തുന്നുവെന്നായിരുന്നു ഐജി ജി ലക്ഷ്‌മണ്‍ ആരോപണമുന്നയിച്ചത്. കൂടാതെ മോൻസണ്‍ മാവുങ്കൽ കേസിൽ പ്രതി ചേർക്കപ്പെട്ടതിന്‌ പിന്നിൽ സിഎം ഓഫിസിലെ ബുദ്ധികേന്ദ്രമാണെന്നും ഇദ്ദേഹം ഹർജിയിൽ ആരോപിച്ചിരുന്നു.

മുമ്പും രൂക്ഷ വിമര്‍ശനം : മുഖ്യമന്ത്രിയുടെ ഓഫിസിനെതിരായ ആരോപണങ്ങളടങ്ങിയ ഹർജി പിൻവലിക്കാനുള്ള അപേക്ഷയിൽ ഐജി ജി ലക്ഷ്‌മണിനെ മുമ്പ് ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ഹർജിയിലെ പരാമർശങ്ങൾക്ക് അഭിഭാഷകനെ പഴിചാരി രക്ഷപ്പെടാനാകില്ലെന്ന് അന്ന്‌ ജസ്റ്റിസ് പിവി കുഞ്ഞികൃഷ്‌ണന്‍ നിരീക്ഷിച്ചിരുന്നു. മാത്രമല്ല അഭിഭാഷകനെ പഴിചാരിയുള്ള സത്യവാങ്മൂലം പിൻവലിച്ച് പുതിയത് സമർപ്പിക്കാനും നിർദേശിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ ഓഫിസിനെതിരെ ഗുരുതര പരാമർശങ്ങൾ അടങ്ങിയ ഹർജി പിൻവലിക്കുന്നതിനായി ഐജി ജി ലക്ഷ്‌മണിന് നൽകിയ അപേക്ഷ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ ഭാഗത്തുനിന്നും രൂക്ഷ വിമർശനമുണ്ടായത്. തന്‍റെ അറിവോടെയല്ല, മുഖ്യമന്ത്രിക്കെതിരായ പരാമർശങ്ങൾ ഹർജിയിൽ ഉൾപ്പെടുത്തിയതെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തതാണെന്നുമായിരുന്നു ലക്ഷ്‌മണിന്‍റെ വിശദീകരണം.

പിഴയുണ്ടാകുമെന്ന് മുന്നറിയിപ്പും : ഹർജിയിലെ പരാമർശങ്ങൾക്ക് അഭിഭാഷകനെ പഴിചാരി രക്ഷപ്പെടാനാകില്ലെന്ന് വിമർശിച്ച ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്‌ണന്‍, ഇത്തരം സംഭവങ്ങള്‍ കോടതി നടപടികള്‍ പ്രഹസനമാക്കുന്നതിന് തുല്യമാണെന്നും ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ആരോപണം ഉന്നയിക്കുന്നതെന്നും കുറ്റപ്പെടുത്തിയിരുന്നു. കൂടാതെ ആരോപണങ്ങൾ അഭിഭാഷകന്‍റെ ഭാവിയെ ബാധിക്കുന്നതാണെന്നും അഭിഭാഷകനെ പഴിചാരിയുള്ള സത്യവാങ്മൂലം പിൻവലിച്ച് പുതിയത് സമർപ്പിക്കണമെന്നും അറിയിച്ചിരുന്നു. അല്ലാത്തപക്ഷം കനത്ത പിഴ ചുമത്തേണ്ടി വരുമെന്നും ഹൈക്കോടതി ജി ലക്ഷ്‌മണിന് മുന്നറിയിപ്പ് നൽകി.

ഹർജി നേരത്തെ സമർപ്പിച്ച അഡ്വ. നോബിൾ മാത്യുവിനെ മാറ്റി പകരം അഡ്വ. എസ് രാജീവ് മുഖേനയായിരുന്നു പിൻവലിക്കാനുള്ള അപേക്ഷ ഐജി ലക്ഷ്‌മണ്‍ നൽകിയത്. മോൻസണ്‍ മാവുങ്കൽ പുരാവസ്‌തു തട്ടിപ്പിലെ ഗൂഢാലോചനക്കേസിൽ പ്രതി ചേർത്ത നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലായിരുന്നു മുഖ്യമന്ത്രിയുടെ ഓഫിസിനെതിരായ ഐജി ഗുഗുലോത്ത് ലക്ഷ്‌മണിന്‍റെ ഗുരുതര ആരോപണങ്ങൾ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.