ETV Bharat / state

ശ്രീറാം വെങ്കിട്ടരാമന്‍റെ ജാ​മ്യം ശരിവച്ച് ഹൈക്കോടതി

സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ അ​പ്പീ​ല്‍ ഹർജിയിലെ വാ​ദ​ങ്ങൾ ഹൈക്കോടതി തള്ളി.

ശ്രീറാം വെങ്കിട്ടരാമന്‍റെ ജാ​മ്യം ഹൈ​ക്കോ​ട​തി ശ​രി​വ​ച്ചു
author img

By

Published : Aug 13, 2019, 2:46 PM IST

Updated : Aug 13, 2019, 4:42 PM IST

എറണാകുളം: മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​ന്‍ കെ എം ബ​ഷീ​റിനെ കാറിടിച്ച് കൊലപ്പെടുത്തി​യ വാഹനാപകടക്കേസില്‍ ശ്രീറാം വെ​ങ്കി​ട്ട​രാ​മ​ന്‍റെ ജാ​മ്യം ശരിവച്ച് ഹൈക്കോടതി. സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹര്‍ജിയിലെ വാദങ്ങള്‍ ഹൈക്കോടതി തള്ളി. ജസ്റ്റിസ് രാജാ വിജയരാഘവനാണ് മജിസ്ട്രേറ്റ് കോടതിയുടെ ജാമ്യം ശരിവച്ചത്. കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യം നിലവിലില്ല. പൊലീസ് നിയമാനുസൃതം സ്വീകരിക്കേണ്ട നടപടികള്‍ ചെയ്‌തില്ല. ഒരുമണിക്കൂര്‍ പ്രതി കസ്റ്റഡിയില്‍ ഉണ്ടായിട്ടും നടപടികള്‍ എടുത്തില്ലെന്നും കോടതി വിമര്‍ശിച്ചു.

അന്വേഷണത്തില്‍ പൊലീസ് പ്രൊഫഷണലിസം കാണിച്ചില്ല. ശ്രീറാമിന്‍റെ വൈദ്യപരിശോധന വൈകിയത് അന്വേഷണ ഉദ്യോഗസ്ഥന്‍റെ വീഴ്‌ചയാണ്. അപകടങ്ങള്‍ കൈകാര്യം ചെയ്യാന്‍ പൊലീസിന് വ്യക്തമായ പദ്ധതിയില്ല. ഭാവിയില്‍ ഇത്തരം കാര്യങ്ങളില്‍ മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കണമെന്നും കോടതി നിര്‍ദേശിച്ചു. കഴിഞ്ഞ ദിവസം ഹർജി പരിഗണിച്ചപ്പോള്‍ കോടതി പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ശ്രീറാം മദ്യപിച്ചിരുന്നുവെന്ന് രക്ത പരിശോധനയിൽ തെളിയിക്കാൻ കഴിയാത്ത സാഹചര്യത്തിൽ 304-ാം വകുപ്പ് പ്രകാരം നരഹത്യാക്കുറ്റം നിലനിൽക്കുമോയെന്ന് ഹൈക്കോടതി സംശയം പ്രകടിപ്പിച്ചിരുന്നു.

മുൻകരുതലായി_നെയ്യാർഡാമിന്റെ ഒരിഞ്ച് ഷട്ടർ തുറന്നു
പെരുമഴ കുറഞ്ഞു വരുന്നതിനിടെയാണ് വീണ്ടും ബംഗാൾ ഉൾക്കടലിൽ ഒരു ന്യൂനമർദ്ധം രൂപം കൊള്ളുന്നു എന്ന വാർത്ത വരുന്നത്. നേരത്തെ തീരുമാനിച്ചിരുന്നത് ഡാമിലെ ജലനിരപ്പ് 83.25 മീറ്റർ ആകുമ്പോൾ ഡാം ഒരു ഇഞ്ച് തുറക്കണം എന്നായിരുന്നു. എന്നാൽ അടുത്ത ദിവസങ്ങളിൽ  മഴയുടെ സാധ്യത പ്രവചിച്ചിട്ടുള്ളതിനാൽ ജലനിരപ്പ് അത്രയും ഉയരുന്നത് വരെ കാത്തിരിക്കേണ്ടതില്ല എന്ന് തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴ നദിയിലെ ജലനിരപ്പ് ഉയർത്തിയിരുന്നെങ്കിലും ഇപ്പോൾ അത് കുറയുന്നുണ്ട്. ഡാമിൽ നിന്നും വരുന്ന വെള്ളം ജലനിരപ്പ് കൂടുതൽ ഉയർത്താതെ തന്നെ കടലിലേക്ക് ഒഴുക്കുക എന്നതാണ് അധികൃതർ ആലോചിക്കുന്നത്.

ഇന്നലെ രാത്രി വരെയുള്ള കണക്കിൽ ഡാമിലെ ജലനിരപ്പ് 82.02 മീറ്റർ ആണ് .
നെയ്യാറിന്റെ തീരത്ത്‌ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും. ന്യൂനമർദ്ധം കാര്യമായ പ്രശ്നങ്ങൾ ഉണ്ടാക്കില്ലെന്നും അധികൃതർ അറിയിച്ചു.

Sent from my Samsung Galaxy smartphone.
Last Updated : Aug 13, 2019, 4:42 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.