ETV Bharat / state

പ്രളയ ബാധിതര്‍ക്ക് സഹായവുമായി സൗത്ത് വാഴക്കുളം സ്‌കൂൾ വിദ്യാർഥികൾ - പ്രളയം

ആയിരത്തിലധികം നോട്ട് ബുക്കുകൾ, പേനകൾ, പെൻസിലുകൾ, മുപ്പതിലധികം ബാഗുകൾ തുടങ്ങിയവയാണ് കുട്ടികളുടെ മാത്രം പങ്കാളിത്തത്തിൽ ലഭിച്ചത്.

പ്രളയ ബാധിതരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ സമ്മാനിച്ച് സൗത്ത് വാഴക്കുളം ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥികൾ
author img

By

Published : Aug 20, 2019, 11:33 PM IST

എറണാകുളം: മലബാറിലെ പ്രളയ ബാധിതരായ കുട്ടികൾക്ക് സൗത്ത് വാഴക്കുളം ഗവ ഹയർ സെക്കന്‍ററി സ്‌കൂൾ വിദ്യാർഥികളുടെ കൈത്താങ്. പ്രളയത്തിൽ പഠനോപകരണങ്ങൾ നഷ്‌ടമായ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്ത് വിദ്യാർഥികൾ. ആയിരത്തിലധികം നോട്ട് ബുക്കുകൾ, പേനകൾ, പെൻസിലുകൾ, മുപ്പതിലധികം ബാഗുകൾ തുടങ്ങിയവയാണ് കുട്ടികളുടെ മാത്രം പങ്കാളിത്തത്തിൽ ലഭിച്ചത്.

കഴിഞ്ഞ വർഷം ഇതേ സ്കൂളിലെ വിദ്യാർഥികളുടെ വീടുകളിൽ വെള്ളം കയറിയപ്പോൾ ഇതു പോലെ സഹായിച്ച ധാരാളം പേരുണ്ട്. അവരാണ് പ്രചോദനമെന്നും നേരിട്ട് അറിയില്ലെങ്കിലും ദുരിതം അനുഭവിക്കേണ്ടി വന്ന വിദ്യാർഥികൾക്ക് ഇതൊരു സഹായകമാകുമെന്ന് കരുതുന്നുവെന്നും അധ്യാപകർ പറയുന്നു.

പ്രളയം ദുരന്തം നേരിട്ടതിന് പിന്നാലെ ഭക്ഷണ സാധനങ്ങളും ശുചീകരണ വസ്തുക്കളുമായി സ്കൂൾ അധ്യാപകർ നിലമ്പൂർ മേഖലയിൽ പോയി വിതരണം നടത്തിയിരുന്നു. തുടർച്ചയായി വിദ്യാലയങ്ങൾക്ക് അവധി ആയതിനാൽ കുട്ടികളുടെ പങ്കാളിത്തം ഉൾപ്പെടുത്താൻ അന്ന് സാധിച്ചില്ല. "അവരെ ഞങ്ങൾക്കും സഹായിക്കണം" എന്ന കുട്ടികളുടെ താൽപര്യപ്രകാരം പഠനോപകരണങ്ങൾ ശേഖരിക്കാൻ സ്കൂൾ അധികൃതർ തീരുമാനിക്കുകയായിരുന്നു. വിദ്യാർഥികളും അധ്യാപകരും എത്തിച്ച ബാഗ്, പുസ്തകങ്ങൾ, പെൻസിൽ, ബോക്സ് എന്നി മലബാറിലേക്ക് അയക്കും. പി ടി എ അംഗങ്ങൾ നൽകുന്ന പഠനോപകരണങ്ങൾ കൂടി ഇതിൽ ഉൾപ്പെടുത്തുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

Intro:Body:മലബാറിലെ പ്രളയ ബാധിതരായ കുട്ടികൾക്ക് സൗത്ത് വാഴക്കുളം ഗവ ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥികളുടെ കൈത്താങ്

അപ്രതീക്ഷിത ദുരന്തത്തിൽ പെട്ടുപോയ മലബാറിന്റെ വിദ്യാർത്ഥികൾക്കായി സൗത്ത് വാഴക്കുളം ഗവ ഹയർ സെക്കണ്ടറി സ്‌കൂളിന്റെ കൈത്താങ്. പ്രളയത്തിൽ പഠനോപകരണങ്ങൾ നഷ്ടമായ വിദ്യാർത്ഥികൾക്ക് പoനോപകരണങ്ങൾ വിതരണം ചെയ്ത് മാതൃകയാവുകയാണ് വാഴക്കുളം ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾ.
1000 ലധികം നോട്ട് ബുക്കുകൾ, പേനകൾ, പെൻസിലുകൾ, 30 ലധികം ബാഗുകൾ തുടങ്ങിയവയാണ് കുട്ടികളുടെ മാത്രം പങ്കാളിത്തത്തിൽ ലഭിച്ചത്.

കഴിഞ്ഞ വർഷം ഇതേ സ്കൂളിലെ വിദ്യാർത്ഥികളുടെ വീടുകളിൽ വെള്ളം കയറിയപ്പോൾ ഇതു പോലെ സഹായിച്ച ധാരാളം പേരുണ്ട്. അവരാണ് പ്രചോദനമെന്നും നേരിട്ട് അറിയില്ലെങ്കിലും ദുരിതം അനുഭവിക്കേണ്ടി വന്ന വിദ്യാർത്ഥികൾക്ക് ഇതൊരു സഹായകമാകുമെന്ന് കരുതുന്നുവെന്നും അധ്യാപകർ പറയുന്നു.

പ്രളയം ദുരന്തം നേരിട്ടതിന് പിന്നാലെ ഭക്ഷണ സാധനങ്ങളും ശുചീകരണ വസ്തുക്കളുമായി സ്കൂൾ അധ്യാപകർ നിലമ്പൂർ മേഖലയിൽ പോയി വിതരണം നടത്തിയിരുന്നു. തുടർച്ചയായി വിദ്യാലയങ്ങൾക്ക് അവധി ആയതിനാൽ കുട്ടികളുടെ പങ്കാളിത്തം ഉൾപ്പെടുത്താൻ അന്ന് സാധിച്ചില്ല. "അവരെ ഞങ്ങൾക്കും സഹായിക്കണം" എന്ന കുട്ടികളുടെ താൽപര്യപ്രകാരം പഠനോപകരണങ്ങൾ ശേഖരിക്കാൻ സ്കൂൾ അധികൃതർ തീരുമാനിക്കുകയായിരുന്നു. വിദ്യാർത്ഥികളും അധ്യാപകരും എത്തിച്ച ബാഗ്, പുസ്തകങ്ങൾ, പെൻസിൽ, ബോക്സ് എന്നി മലബാറിലേക്ക് അയക്കും. പി ടി എ അംഗങ്ങൾ നൽകുന്ന പoനോപകരണങ്ങൾ കൂടി ഇതിൽ ഉൾപ്പെടുത്തുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.
Etv Bharat
KochiConclusion:
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.