ETV Bharat / state

എറണാകുളത്ത്‌ കനത്ത മഴ; വ്യാപക നാശനഷ്ടം

ജില്ലയിൽ ഇന്ന് (ജൂലൈ 13) യെല്ലോ അലേർട്ട് ആണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിട്ടുളളത്.

Heavy rain  extensive damage  heavy-rain-in-kerala  -yellow-alert  എറണാകുളത്ത്‌ കനത്ത മഴ  വ്യാപകമായ നാശനഷ്ടം
എറണാകുളത്ത്‌ കനത്ത മഴ; വ്യാപക നാശനഷ്ടം
author img

By

Published : Jul 13, 2021, 10:30 AM IST

Updated : Jul 13, 2021, 11:48 AM IST

എറണാകുളം: ജില്ലയിൽ ഇന്ന് പുലർച്ചെയുണ്ടായ കനത്ത മഴയിലും കാറ്റിലും വ്യാപകമായ നാശനഷ്ടം. പറവൂർ, ആലങ്ങാട്, മഴുവന്നൂർ, കാലടി മേഖലയിൽ മരങ്ങൾ കടപുഴകി വീണു. കോട്ടപ്പുറം കൂനമ്മാവ് റോഡിൽ ഗതാഗതം തടസപ്പെട്ടു. തത്തപ്പള്ളി പ്രദേശത്തെ നാല്‍പതോളം വീടുകള്‍ക്ക് വലിയ കേടുപാടുകള്‍ പറ്റി.

കുന്നത്തുനാട് മണ്ഡലത്തിലെ വലമ്പൂർ, തട്ടാംമുകള്‍, മഴുവന്നൂര്‍ പ്രദേശങ്ങളിലും മരം വീണ് നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.കോട്ടപ്പുറം കൂനമ്മാവ് റോഡിൽ ഗതാഗതം തടസപ്പെട്ടു.

മലയോര പ്രദേശങ്ങളിലും കനത്ത മഴ

നിരവധി വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇലക്ട്രിക്ക് പോസ്റ്റുകൾ മരം വീണ് തകർന്നതിനെ തുടർന്ന് പല ഭാഗങ്ങളിലും വൈദ്യുതി ബന്ധം നിലച്ചിരിക്കുകയാണ്. ഫയർഫോഴ്സ് എത്തിയാണ്‌ കടപുഴകി വീണ മരങ്ങൾ മുറിച്ച് മാറ്റുന്നത്.

കൊച്ചി നഗരത്തിൽ ഉൾപ്പടെ ജില്ലയിൽ ശക്തമായ തുടരുകയാണ്. കിഴക്കൻ മലയോര പ്രദേശങ്ങളിലും മഴ ശക്തമാണ്. ജില്ലയിൽ ഇന്ന് (ജൂലൈ 13) യെല്ലോ അലേർട്ട് ആണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിട്ടുളളത്.

നിയന്ത്രണങ്ങൾ ശക്തം

ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടില്ലെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്.

മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണമായി ഒഴിവാക്കുക.കാറ്റിൽ മരങ്ങൾ കടപുഴകി വീണും ഇലക്ട്രിക് പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

also read:സിക വൈറസ്; കേരളം ഇന്ന് പ്രത്യേക കർമ്മ പദ്ധതിയ്ക്ക് രൂപം നൽകും

Last Updated : Jul 13, 2021, 11:48 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.